Get Updates
Get notified of breaking news, exclusive insights, and must-see stories!

വിന്റർ ഈസ് കമിംഗ്, വരണ്ട ചർമ്മം കാരണം ടെൻഷനിലാണോ? ഈ വഴികൾ പരീക്ഷിച്ചാൽ എല്ലാം മാറും!

ചർമ്മ സൗന്ദര്യം വളരെ പ്രധാനപ്പെട്ട ഒന്നായാണ് നാമെല്ലാം കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ അതിനായി എല്ലാ വഴികളും നാം പയറ്റും. ഏറ്റവും പ്രധാനമായി ചർമ്മം നേരിടുന്ന ഒരു പ്രശ്‌നം കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് അനുസരിച്ച് ഉള്ള മാറ്റങ്ങൾ മൂലം ഉണ്ടാവുന്ന ചില അസ്വസ്ഥതകൾ തന്നെയാണ്. അത് വലിയ രീതിയിൽ ചർമ്മത്തെ ബാധിക്കുകയും പലപ്പോഴും നമ്മൾ കരുതുന്നതിലും അപ്പുറത്തേക്ക് അവയെ എത്തിക്കുകയും ചെയ്യും.

പുറമെ നിന്ന് നോക്കുമ്പോൾ ചർമ്മ സംരക്ഷണം എളുപ്പമുള്ള പണിയാണെന്ന് തോന്നുമെങ്കിലും അതിനോട് അടുക്കുമ്പോൾ മാത്രമേ കാര്യങ്ങൾ മനസിലാവുകയുള്ളൂ. ഇപ്പോൾ മൺസൂൺ കഴിയാറായി. അധികം വൈകാതെ തന്നെ ഈ വർഷത്തെ ശൈത്യകാലം വരവാകും. ആ സമയത്ത് പലപ്പോഴും നമ്മൾ വളരെയധികം ചർമ്മ സംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരാറുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് വരണ്ട ചർമ്മം.

skincareoilsbest

ചിലർക്ക് ജലാംശം തീരെ കുറയുകയും ചർമ്മം വരണ്ടുപോവുകയും അത് മൂലം ചെറിയ രീതിയിൽ ഉള്ള പോറലുകൾ പോലെ വരികയും ചെയ്യുന്നത് കാണാറുണ്ട്. അത്തരം പ്രശ്‌നങ്ങൾ ഒക്കെ മാറ്റി എടുക്കാനായി പലവിധത്തിലുള്ള മരുന്നുകൾ വിപണിയിലുണ്ട്. എന്നാൽ ശരിക്കും പറഞ്ഞാൽ അത്തരം മരുന്നുകളേക്കാൾ നല്ലത് ചില നാടൻ പ്രയോഗങ്ങളാണ്. അത്തരത്തിൽ ഈ വെല്ലുവിളി മറികടക്കാൻ സഹായിക്കുന്ന ചില നാടൻ പൊടിക്കൈകൾ എന്തെന്ന് നോക്കാം.

വെളിച്ചെണ്ണ: തണുത്ത കാലാവസ്ഥയുള്ള സമയത്ത് വെളിച്ചെണ്ണയുടെ ഗുണങ്ങൾ അനവധിയാണ് എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. ചർമ്മത്തിലെ ഈർപ്പം നിലനിർത്താൻ സഹായിക്കുന്ന ഫാറ്റി ആസിഡുകൾ ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. കുളിച്ച ഉടനെ ചെറുചൂടുള്ള വെളിച്ചെണ്ണ ചർമ്മത്തിൽ പുരട്ടുക. ചൂട് ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു, ഇത് നിങ്ങളുടെ ചർമ്മത്തെ ദിവസം മുഴുവൻ ജലാംശം നിലനിർത്തുകയും തിളക്കമുള്ളതാക്കുകയും ചെയ്യുന്നു.

തേൻ: ഇത് നിങ്ങളുടെ ചർമ്മത്തെ ഈർപ്പമുള്ളതാക്കാൻ സഹായിക്കുന്നു, വരണ്ട ശൈത്യകാല മാസങ്ങളിൽ ഇത് വളരെ നല്ലതായി തന്നെ ചർമ്മത്തെ സഹായിക്കുന്നു. തേൻ 10 മുതൽ 15 മിനിറ്റ് വരെ പുരട്ടുക, തുടർന്ന് ചെറുചൂടുള്ള വെള്ളത്തിൽ കഴുകി കളയുകയാണ് വേണ്ടത്. ശൈത്യകാലത്ത് ഇങ്ങനെ പതിവായി ചെയ്‌താൽ നിങ്ങളുടെ ചർമ്മം മൃദുവും പുതുമയുള്ളതുമായി അനുഭവപ്പെടും.

കറ്റാർവാഴസ്: വരണ്ടതും അസ്വസ്ഥതയുമുള്ള ചർമ്മമാണ് നിങ്ങളുടേതെങ്കിൽ, കറ്റാർ വാഴ ജെൽ ഉപയോഗിക്കാൻ ശ്രമിക്കുക. ഇത് ചർമ്മം തണുപ്പിക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു ചർമ്മത്തിൽ ചുവപ്പ് ഉണ്ടാവുന്നതും ചെറിയ രീതിയിലുള്ള പുകച്ചിൽ അനുഭവപ്പെടുന്നതും ഇല്ലാതാക്കും. മികച്ച ഫലങ്ങൾക്കായി, പ്രത്യേകിച്ച് തണുപ്പുള്ള കാലയളവിൽ ദിവസത്തിൽ രണ്ടുതവണ വീതം ഇത് പുരട്ടാൻ ശ്രമിക്കുക. അത് നല്ല രീതിയിൽ ഗുണം ചെയ്യുമെന്ന് ഉറപ്പാണ്.

ഒലിവ് ഓയിൽ: പാചകത്തിന് മാത്രമല്ല; ശൈത്യകാല ചർമ്മ സംരക്ഷണത്തിനും ഇത് വളരെ ഉപയോഗപ്രദമാണ്. ഇതിൽ ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ ഇയും ധാരാളമായി അടങ്ങിയിട്ടുണ്ട്. വരണ്ട ചർമ്മത്തിന് സഹായകരമാണ്. കുളിക്കുന്നതിന് മുമ്പ് ഒരു ചെറിയ അളവിൽ ഒലിവ് ഓയിൽ ചൂടാക്കി ചർമ്മത്തിൽ സൗമ്യമായി മസാജ് ചെയ്യുക. കൂടാതെ ഒലിവ് ഓയിൽ പഞ്ചസാരയുമായി കലർത്തി ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യാനും സാധിക്കും.

ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+