തക്കാളിക്കും ഇങ്ങനെയും ചില ഗുണങ്ങളോ? ഇനി നിങ്ങളുടെ മുഖം പളുങ്ക് പോലെ തിളങ്ങും, ചെയ്യേണ്ടത് ഇത്ര മാത്രം
ചർമ്മ സംരക്ഷണവും സൗന്ദര്യം നിലനിർത്തലും ഒക്കെ ജീവിതചര്യയാക്കി കൊണ്ടുനടക്കുന്ന തലമുറയാണ് ഇപ്പോഴത്തേത്. അതിൽ തന്നെ മുഖത്തെ ചർമ്മ സംരക്ഷണം ഏറെ പ്രധാനപ്പെട്ടതാണ്. മുഖം വെട്ടിത്തിളങ്ങാനും എണ്ണമയം മാറ്റാനും ഒക്കെ ഏത് വഴിയും നാം പരീക്ഷിക്കാറുണ്ട്. എങ്കിലും പാർശ്വ ഫലങ്ങൾ ഇല്ലാത്തതും തികച്ചും പ്രക്രുതിദത്തവുമായി വഴികളോടായിരിക്കും കൂടുതൽ പേർക്കും താൽപര്യം തോന്നിയിട്ടുണ്ടാവുക.
വിപണിയിൽ ധാരാളം ലോഷനുകളും, ക്രീമുകളും, ഫേസ് പാക്കുകളും ഒക്കെ ലഭ്യമാണ്. ചർമ്മ സംരക്ഷണത്തിന്റേത് ആയതിനാൽ ഒരിത്തിരി വില കൂടുതലായിരിക്കും ഇവയ്‌ക്കൊക്കെ. മാത്രമല്ല കെമിക്കലുകളുടെ അതിപ്രസരം കാരണം പലപ്പോഴും നാം ഇതിൽ നിന്ന് അകന്നു നിൽക്കുകയാണ് പതിവ്. എന്നാൽ ഒട്ടും പാർശ്വഫലങ്ങൾ കൂടാതെ, നിങ്ങളുടെ അടുക്കളയിൽ നിന്ന് തന്നെ ചർമ്മ സംരക്ഷണത്തിന് നല്ലൊരു മാർഗം മുന്നിലുണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?

എങ്കിൽ അങ്ങനെയൊരു മാർഗം നമ്മുടെയൊക്കെ വീടുകളിലുണ്ട്. സംഗതി ആളൊരു പഴമാണെങ്കിലും നാം പച്ചക്കറിയുടെ കൂട്ടത്തിലാണ് ഇതിനെ പെടുത്താറുള്ളത്. നമ്മുടെ സ്വന്തം തക്കാളിയാണ് ഈ സൂപ്പർസ്‌റ്റാർ. പലർക്കും ചർമ്മ സംരക്ഷത്തിലെ തക്കാളിയുടെ ഗുണങ്ങളും പ്രാധാന്യവും അറിയില്ലെന്നതാണ് യാഥാർഥ്യം. അത്രയധികം ഗുണങ്ങളുള്ള പച്ചക്കറിയെ കുറിച്ച് കൂടുതൽ അറിഞ്ഞാൽ നിങ്ങളൊരിക്കലും അതിനെ ഇനി ഒഴിവാക്കില്ല.
തക്കാളിയുടെ ഗുണങ്ങൾ പലവിധം
നമ്മളൊക്കെയും ജോലിയുടെ ആവശ്യത്തിനും അല്ലാതെയും നിരന്തരംപുറത്തിറങ്ങുന്ന ആളുകളാണ്. എന്നാൽ ഇത്തരം യാത്രകൾ ചർമ്മത്തിൽ ധാരാളം അഴുക്കും എണ്ണയും ആഗിരണം ചെയ്യപ്പെടാനുള്ള സാധ്യത വർധിപ്പിക്കുന്നു. നിങ്ങളുടെ ചർമ്മത്തിന്റെ സുഷിരങ്ങളിൽ അഴുക്ക് അടിഞ്ഞു കൂടുന്നതോടെ നിർജ്ജീവ കോശങ്ങൾ രൂപപ്പെടാനുള്ള സാധ്യതയും ഉയരുകയാണ്.
ഇതിനെ മറികടക്കാൻ തക്കാളിക്ക് കഴിയും. തക്കാളി രണ്ടായി മുറിച്ച ശേഷം അവ നിങ്ങളുടെ മുഖത്ത് മൃദുവായി തേച്ചാൽ നിങ്ങളുടെ നിർജ്ജീവ കോശങ്ങൾ പൂർണമായും ഇല്ലാതാവും. പിഴിഞ്ഞെടുത്ത് തക്കാളി ഉപയോഗിച്ചാലും അത് നിങ്ങൾക്ക് ഗുണകരമാവും. വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് വീടുകളിൽ പരീക്ഷിക്കാവുന്ന രീതിയാണിത്.
തക്കാളി നിങ്ങളുടെ മുഖത്തെ എണ്ണമയം പൂർണമായും അകറ്റുകയും കരുവാളിപ്പിനെ ഇല്ലാതാക്കുകയും ചെയ്യുമെന്ന പ്രത്യേകത കൂടിയുണ്ട്. വിറ്റാമിൻ സി പോലെയുള്ളവയും ആന്റി ഓക്‌സിഡന്റുകളാലും സമ്പന്നമാണ് തക്കാളി. പക്ഷേ ഇതിനായി നിങ്ങൾ ഒരു ഫേസ് പാക്ക് തയ്യാറാക്കേണ്ടതുണ്ട്. രണ്ട് ടീ സ്‌പൂൺ തക്കാളിയുടെ നീര് പഞ്ചസാരയിൽ ചേർത്ത് മുഖത്തെ പുരട്ടുകയാണ് വേണ്ടത്. പതിനഞ്ച് മിനിട്ടിന് ശേഷം ഇത് തണുത്ത വെള്ളത്തിൽ കഴുകിയാൽ മതി മാറ്റം നിങ്ങൾക്ക് പ്രകടമാകും.
നിങ്ങൾക്ക് ഒരു പ്രായം കഴിയുമ്പോൾ മുഖത്തെ ചർമ്മത്തിനെ ബാധിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയായിരിക്കും മുഖക്കുരു. പലപ്പോഴും എന്തെങ്കിലും പ്രധാനപ്പെട്ട ചടങ്ങുകളോ ഫങ്ങ്ഷനുകളോ ഒക്കെ വരുന്ന സമയത്തായിരിക്കും മുഖക്കുരു വലിയ രീതിയിൽ വെല്ലുവിളി ഉയർത്തുക. ഇതിനും അത്യുത്തമമാണ് തക്കാളി.
തക്കാളി ഉപയോഗിച്ചുള്ള മറ്റൊരു ഫേസ് പാക്ക് കൂടി പരീക്ഷിച്ചാൽ അത് ഗുണകരമാവും. അതിനായി നിങ്ങൾ തക്കാളിയുടെ പൾപ്പ് എടുത്ത ശേഷം അതിലേക്ക് രണ്ട് ടേബിൾ സ്‌പൂൺ മുൾട്ടാണി മിട്ടി, ഒരു ടീ സ്‌പൂൺ പുതിയിന അരച്ചത് എന്നിവ ചേർക്കുക. ഇത് കൂട്ടിയോജിപ്പിച്ച് മുഖത്ത് പുരട്ടി ഉണങ്ങിയ ശേഷം കഴുകിയാൽ തക്കാളി നിങ്ങളുടെ മുഖത്ത് വരുത്തുന്ന മാറ്റങ്ങൾ നേരിട്ടറിയാം.












Click it and Unblock the Notifications