Get Updates
Get notified of breaking news, exclusive insights, and must-see stories!

വെളുത്തിട്ട് പാറണോ? എങ്കിൽ ഗ്ലൂട്ടത്തയോൺ മാത്രം മതി, ഇത് സ്വാഭാവികമായി കിട്ടാൻ കഴിക്കേണ്ടത് ഇവയൊക്കെ

മുടിയും തടിയും ഒക്കെ നമ്മുടെ പ്രധാന പരിഗണന ഉള്ള കാര്യങ്ങളാണ്. ആരോഗ്യ കാര്യങ്ങളിൽ നമ്മൾ പുലർത്തുന്ന ജാഗ്രത വളരെയധികമാണ്. അതുകൊണ്ട് തന്നെ മുടിയും താടിയും മാത്രമല്ല നമ്മുടെ ശരീരത്തിലെ ഏതൊരു ഭാഗവും നമ്മൾക്ക് എത്ര മേൽ പ്രിയപ്പെട്ടതായിരിക്കും. പ്രധാനമായും മുടിക്കും ശരീര സൗന്ദര്യത്തിനും ഒപ്പം തന്നെ നമ്മൾ പരിഗണന നൽകുന്നതാണ് ചർമ്മത്തിന്റെ ആരോഗ്യവും അതിന്റെ തിളക്കവും എല്ലാം.

സാധാരണയായി ഫേസ് പാക്കുകൾ, മാസ്‌കുകൾ എന്നിങ്ങനെ നിരവധി വഴികൾ നമ്മൾ ചർമ്മ സൗന്ദര്യം വർധിപ്പിക്കാൻ പരീക്ഷിക്കാറുണ്ട്. ഈ വേനൽക്കാലത്ത് പുറത്തിറങ്ങുമ്പോൾ നമ്മൾ ഒരുപാട് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അങ്ങനെയുള്ള സമയങ്ങളിൽ ഒക്കെ ചർമ്മത്തിന് കറുപ്പ് കൂടുകയും അത് നശിക്കാനുള്ള സാധ്യത വരികയും ചെയ്യുകയാണ്.

skinglowcare

ഇപ്പോഴിതാ നമ്മൾ ഏറ്റവും കൂടുതൽ അടുത്ത കാലത്തായി കേട്ട ഒരു പേരാണ് ഗ്ലൂട്ടത്തയോൺ.. ശരിക്കും പലർക്കും എന്താണ് ഇതെന്നോ എങ്ങനെയാണ് ഇത് ചർമ്മത്തിന് സഹായിക്കുന്നതെന്നോ അറിയില്ല. ചർമ്മം നേരിടുന്ന പല പ്രശ്‌നങ്ങൾക്കും പരിഹാരമായിട്ടാണ് ഗ്ലുട്ടത്തയോണ്‍ ട്രീറ്റ്‌മെന്റിനെ നോക്കി കാണുന്നത്. അതിന്റെ ഫലങ്ങൾ അവിശ്വസനീയവുമാണ്. ആദ്യം എന്താണ് ഗ്ലുട്ടത്തയോണ്‍ എന്നറിയണം, പിന്നീട് അതിന്റെ ഗുണങ്ങളും.

എന്താണ് ഗ്ലുട്ടത്തയോണ്‍?

നമ്മുടെ പ്രധാന അവയവങ്ങളിൽ ഒന്നായ കരള്‍ ഉത്പാദിപ്പിക്കുന്ന ഒരു പദാര്‍ത്ഥമാണ് ഗ്ലൂട്ടത്തയോണ്‍ . അമിനോ ആസിഡുകളായ ഗ്ലൈസിന്‍, സിസ്‌റ്റൈന്‍, ഗ്ലൂട്ടാമിക് ആസിഡ് എന്നിവയില്‍ നിന്നാണ് ഇത് ഉണ്ടാവുന്നത്. കോശ നിര്‍മ്മാണത്തിലും അത് മെച്ചപ്പെടുത്തുന്നതിലും ഒപ്പം ശരീരത്തിന് ആവശ്യമായ രാസവസ്‌തുക്കളും പ്രോട്ടീനുകളും നിര്‍മ്മിക്കുന്നതിലും രോഗപ്രതിരോധ സംവിധാനത്തിലും ഈ വസ്‌തു സഹായിക്കുന്നു.

ഗ്ലൂട്ടത്തയോൺ ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും സഹായിക്കുന്നു, ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുകയും വിഷവസ്‌തുക്കളെ നീക്കം ചെയ്യുകയും ചെയ്യുന്നത്തിലൂടെ പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്നു, മെലാനിൻ ഉത്പാദനം കുറയ്ക്കുന്നത് തന്നെ ഇതിന്റെ ചർമ്മത്തിന് നിറം നൽകാനുള്ള ഗുണം മൂലമാണെന്ന് മുകളിൽ പറഞ്ഞല്ലോ.

വെളുക്കാൻ സഹായിക്കുമോ?

ശരിക്കും ഇതിന്റെ ഉപയോഗം നമ്മൾ ഉദ്ദേശിക്കുന്നത് പോലെയല്ല. ഇരുണ്ട മെലാനിന്‍ പിഗ്മെന്റുകളെ നേരിയ പിഗ്മെന്റുകളായി മാറ്റുകയും മെലാനിന്‍ ഉത്പാദിപ്പിക്കുന്ന മെലനോസൈറ്റുകളെ കുറയ്ക്കുകയും ചെയ്യുന്നു എന്നതിനാലാണ് ചർമ്മം വെളുക്കാൻ ഇവ സഹായിക്കുന്നത്. മെലാനിന്‍ കുറയുമ്പോള്‍ ചര്‍മ്മത്തിന്റെ ഇരുണ്ട നിറം കുറയുകയും ചര്‍മ്മം കൂടുതല്‍ നിറമുള്ളതായി തീരുകയും ചെയ്യുന്നു, അതിനെയാണ് ഗ്ലൂട്ടത്തയോണ്‍ തടയുന്നത്.

ഏതൊക്കെ ഭക്ഷണങ്ങളിൽ നിന്ന് ലഭിക്കും?

സൾഫർ അടങ്ങിയ പച്ചക്കറികളിൽ ഇതിന്റെ സാന്നിധ്യം വളരെയധികമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ബ്രോക്കോളി, കോളിഫ്ലവർ, കാബേജ് എന്നിവ ശരീരത്തിലെ ഗ്ലൂട്ടത്തയോൺ ഉൽപാദനത്തെ പിന്തുണയ്ക്കുന്ന ഭക്ഷണങ്ങളാണ്. ഇതിന് പുറമേ വെളുത്തുള്ളിയും ഉള്ളിയും ഗ്ലൂട്ടത്തയോൺ ശരീരത്തിൽ ഉണ്ടാവാൻ സഹായിക്കുന്നു. ചീര പോലെയുള്ള ഇലക്കറികളും നമുക്ക് ഗുണകരമായി മാറുന്നു. അവയുടെ ഉപയോഗവും പ്രോത്സാഹിപ്പിക്കേണ്ടതാണ്.

അവോക്കാഡോയിൽ ആരോഗ്യകരമായ കൊഴുപ്പുകളും ഗ്ലൂട്ടത്തയോണും ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നു, ഇത് ചർമ്മ പോഷണത്തിന് വളരെ നല്ലതാണ്. ഇതിന് പുറമേ ഗ്ലൂട്ടത്തയോൺ പ്രവർത്തനം വർധിപ്പിക്കാൻ സഹായിക്കുന്ന കുർക്കുമിൻ അടങ്ങിയിരിക്കുന്നു. സിട്രസ് പഴങ്ങൾ, ഉരുളക്കിഴങ്ങുകൾ എന്നിവ ഇതുപോലെ തന്നെ നല്ല ഗ്ലൂട്ടത്തയോൺ ഉറവിടങ്ങളാണ്.

ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+