കടലമാവും മുൾട്ടാണി മിട്ടിയും..; രണ്ടും ഒന്നിനൊന്ന് മെച്ചം, പക്ഷേ മുഖം തിളങ്ങാൻ ഏത് തിരഞ്ഞെടുക്കണം?
ചർമ്മ സൗന്ദര്യത്തിന് ഏത് വഴിയും പരീക്ഷിക്കുന്നവരാണ് നമ്മൾ. എന്നും നമ്മുടെ ചർമ്മം തിളങ്ങണമെന്നും ആരോഗ്യത്തോടെ ഇരിക്കണമെന്നും നമ്മൾ ആഗ്രഹിക്കാറുണ്ട്. സാധാരണയായി അതിനായി വീട്ടിലെ അടുക്കളയിൽ നിന്നും ലഭ്യമായ വസ്‌തുക്കൾ ഉപയോഗിച്ചു നമ്മൾ പരീക്ഷണം നടത്താറുണ്ട്. അതിൽ വിവിധ പച്ചക്കറികൾ, പഴവർഗങ്ങൾ എന്നിവയൊക്കെ ഭക്ഷണത്തിൽ ചേർത്തും മറ്റ് രീതിയിലുമൊക്കെ നാം സ്വയം ചികിത്സയും നടത്താറുണ്ട്.
എന്നാൽ അതല്ലാതെയും ചില മാർഗങ്ങൾ നമ്മുടെ മുന്നിലുണ്ട്. കഴിക്കുന്ന ഭക്ഷണത്തിൽ അല്ലാതെ നമ്മൾ മുഖത്തും ചർമ്മത്തിലും ഒക്കെ പ്രകൃതിദത്തമായ വസ്‌തുക്കൾ ചിലത് തേക്കാറുണ്ട്. അതിൽ ഒട്ടേറെ സൗന്ദര്യവർധക വസ്‌തുക്കളെ കുറിച്ച് നാം കേട്ടിട്ടുണ്ട്. അതിൽ രണ്ട് പ്രധാനപ്പെട്ട വസ്‌തുക്കളെ കുറിച്ചും അവയുടെ ഗുണങ്ങളെ കുറിച്ചുമൊക്കെ നമുക്ക് പരിശോധിക്കാം.

മുൾട്ടാണി മിട്ടിയും കടലമാവും ഒക്കെയാണ് അതിൽ അടങ്ങിയിരിക്കുന്നത്. ഇവ സാധാരണയായി നാം ചർമ്മ സൗന്ദര്യത്തിനും മറ്റും ഉപയോഗിക്കുന്ന വസ്‌തുക്കൾ തന്നെയാണ്. ഇവയിൽ രണ്ടിനും അതിന്റെതായ ഗുണങ്ങൾ ഉണ്ടെന്നതാണ് പ്രധാനപ്പെട്ട പ്രത്യേകത. എന്തൊക്കെയാണ് ഇവയുടെ പ്രധാന ഗുണങ്ങൾ എന്നും ഏതാണ് മികച്ചതെന്നും നമുക്ക് നോക്കാം.
കടലമാവ് ഗുണങ്ങൾ: പ്രകൃതിദത്തമായ ഒരു എക്സ്ഫോളിയേറ്ററാണ് കടലമാവ്. വരണ്ടതും സാധാരണവുമായ ചർമ്മത്തിന് അനുയോജ്യമായ കടലമാവ്, ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്‌തുകൊണ്ട് മൃദുവായ നിറം നൽകുന്നു. പിഗ്മെന്റേഷൻ നീക്കം ചെയ്യാനും, ചർമ്മത്തിലെ അസ്വസ്ഥതകൾ ശമിപ്പിക്കാനും ഇത് സഹായിക്കുന്നു. കടലമാവ് മഞ്ഞൾ, തേൻ, തൈര് തുടങ്ങിയ പ്രകൃതിദത്ത ചേരുവകളുമായി സംയോജിപ്പിച്ച് ഫേസ് മാസ്‌കുകൾ തയ്യാറാക്കാം.
മുൾട്ടാണി മിട്ടി ഗുണങ്ങൾ: എണ്ണമയമുള്ള ചർമ്മത്തിന് മുൾട്ടാണി മിട്ടിയാണ് ഏറ്റവും നല്ല മാർഗം. ചർമ്മത്തിലെ ഇത് അധിക എണ്ണ ആഗിരണം ചെയ്യുകയും അവിടം വൃത്തിയാക്കുകയും കോശങ്ങളെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു. ഇത് പതിവായി ഉപയോഗിക്കുന്നത് സെബം ഉത്പാദനം നിയന്ത്രിക്കാനും മുഖക്കുരു കുറയ്ക്കാനും സഹായിക്കുന്നു. മുൾട്ടാണി മിട്ടി ഉപയോഗിച്ച് ഒട്ടേറെ ഫേസ് മാസ്‌കുകൾ നമുക്ക് വീടുകളിൽ തന്നെ തയ്യാറാക്കാം.
മുൾട്ടാണി മിട്ടിയോ അതോ കടലമാവോ?
ചർമ്മസംരക്ഷണത്തിന്റെ കാര്യത്തിൽ, ആരോഗ്യകരവും തിളക്കമുള്ളതുമായ ചർമ്മം നേടുന്നതിന് പ്രകൃതിദത്തമായ വഴികളാണ് മുൾട്ടാണി മിട്ടിയും കടലമാവും എന്ന കാര്യത്തിൽ സംശയമേതുമില്ല. കടലമാവ്, മുൾട്ടാനി മിട്ടി എന്നിവ ഏറ്റവും ജനപ്രിയവും വ്യാപകമായി ഉപയോഗിക്കുന്നതുമായ രണ്ട് ചർമ്മസംരക്ഷണ ചേരുവകൾ കൂടിയാണ്. രണ്ടിനും ഒരുപോലെ ഗുണങ്ങൾ ഉള്ളതിനാൽ നിങ്ങളുടെ ആവശ്യകതയ്ക്ക് അനുസരിച്ച് ഇവയിൽ ഏത് വേണമെങ്കിലും തിരഞ്ഞെടുക്കാം.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.
-
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
മമ്മൂട്ടിയുടെ ഡ്രസിന് വില കൂടുതലെന്ന്, ഇതോടെ മമ്മൂട്ടി അയാളെ ഇനി സെറ്റിൽ കാണരുതെന്ന് ഓഡറിട്ടു';ശാന്തിവിള -
രേണു സുധിക്ക് ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന് വഴി ഒരു മാസം ലഭിക്കുന്നത് ലക്ഷങ്ങൾ! അന്ന രാജനും അലനും അതേ വഴിയേ -
'ലിപ് ലോക്ക് ചെയ്യണം.. ഇന്റിമേറ്റ് സീനെടുത്ത് അശ്ലീലസൈറ്റിലിടാനായിരുന്നു ഉദ്ദേശ്യം'; വിപിനെതിരെ രേണു












Click it and Unblock the Notifications