മുഖം നല്ല കണ്ണാടി പോലെ തിളങ്ങും; ചർമ്മത്തിൽ ജാലവിദ്യ കാണിക്കുന്ന മാന്ത്രികൻ, അതാണ് കോൺഫ്ലോർ
ചർമ്മ സംരക്ഷണം നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിട്ടുള്ളൊരു കാര്യമാണ്. പലപ്പോഴും മറ്റേതൊരു കാര്യത്തേക്കാളും നാം പ്രാധാന്യം കൊടുക്കാറുള്ളതും അതിന് തന്നെയാണ്. ഇതിനായി എത്ര പണം ചിലവഴിക്കാനും എന്തൊക്കെ വഴികൾ പരീക്ഷിക്കാനും നമ്മൾ മടിക്കാറില്ല. ഇക്കാര്യത്തിൽ മുന്നിൽ നിൽക്കുന്നതാവട്ടെ ചെറുപ്പക്കാരുമാണ്. മാറിയ കാലാവസ്ഥയും മറ്റ് ഘടകങ്ങളും ചർമ്മ സംരക്ഷണത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു.
എന്തൊക്കെയാണ് സാധാരണയായി നമ്മൾ ചർമ്മത്തിന് ഉപയോഗിക്കുന്ന കാര്യങ്ങൾ എന്ന് ചോദിച്ചാൽ അതിൽ പ്രധാനമായും നൽകാൻ കഴിയുന്ന ഉത്തരം സൺസ്‌ക്രീൻ പോലെയുള്ളവയാണ്. സൺ സ്ക്രീനും ഫേസ് പാക്കുമൊക്കെ ഇതിൽ പ്രധാന പങ്ക് വഹിക്കുന്ന ഘടകങ്ങൾ ആണെങ്കിലും നമ്മുടെ അടുക്കളയിൽ തന്നെ ലഭ്യമാവുന്ന ചില വസ്‌തുക്കൾ ഉപയോഗിച്ചും ചർമ്മ സംരക്ഷണം സാധ്യമാണ്. അത്തരത്തിൽ ഒന്നാണ് സുലഭമായി കിട്ടുന്ന കോൺഫ്ലോർ.

കോൺഫ്ലോർ: ഗുണങ്ങൾ ഇങ്ങനെ
കോൺഫ്ലോർ ചോളത്തിൽ നിന്ന് ഉണ്ടാക്കി എടുക്കുന്ന ഒരു പദാർത്ഥമാണ് എന്നത് എല്ലാവർക്കും അറിയാമായിരിക്കും. ഇത് പല ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങളുടെയും പ്രാഥമിക ഘടകമായി പ്രവർത്തിക്കുന്ന ഒന്നാണെന്ന് പക്ഷേ അധികമാർക്കും അറിയാൻ ഇടയില്ല. കൂടാതെ ടൂത്ത് പേസ്‌റ്റുകളിലും സോപ്പുകളിലും ബോഡി സ്‌ക്രബുകളിലും ഇവ ഉപയോഗിക്കുന്നു.
ചർമ്മത്തെ അലട്ടുന്ന ഒട്ടേറെ ബുദ്ധിമുട്ടുകൾക്കുള്ള പരിഹാരം കൂടിയാണ് ഇത്. വിവിധ ആരോഗ്യ പ്രശ്‌നങ്ങൾ അകറ്റാനും കോൺഫ്ലോർ നമ്മെ സഹായിക്കും. സോറിയാസിസ്, എക്‌സിമ, മുഖക്കുരു, വരണ്ട ചർമ്മം എന്നിവയുൾപ്പെടെ നിരവധി അവസ്ഥകൾക്ക് കോൺഫ്ലോർ ഗുണം ചെയ്യും. ചുളിവുകൾ, വീക്കം എന്നിവ കൈകാര്യം ചെയ്യാനും ഇത് സഹായിക്കുന്നു
എങ്ങനെ ഉപയോഗിക്കാം?
ഒരു ടേബിൾ സ്‌പൂൺ തേനും കോൺഫ്ലോറും ചെറുനാരങ്ങാനീരുമായി യോജിപ്പിച്ച് ഫേസ് മാസ്‌ക് തയ്യാറാക്കാവുന്നതാണ്. തേനിലെ ആൻറി ബാക്‌ടീരിയൽ, ജലാംശം എന്നിവയുടെ ഗുണങ്ങൾ ചർമ്മത്തെ ശമിപ്പിക്കുന്നു. അതേസമയം നാരങ്ങ നീര് സുഷിരങ്ങൾ തിളങ്ങാനും ശക്തമാക്കാനും സഹായിക്കുന്നു. ഇത്രയൊക്കെ ആണെങ്കിലും നിങ്ങളുടെ ചർമ്മം സെൻസിറ്റീവ് ആണെങ്കിൽ ഉപയോഗം കരുതലോടെ മാത്രം മതി.
നന്നായി തിളപ്പിച്ചെടുത്ത തക്കാളി, കോൺഫ്ലോർ, പഞ്ചസാര എന്നിവ യോജിപ്പിച്ച് ഫേസ് മാസ്‌ക് ഉണ്ടാക്കുക. തക്കാളിയുടെ സ്വാഭാവിക അസിഡിറ്റി സുഷിരങ്ങൾ ശക്തമാക്കുകയും ചർമ്മത്തിലെ പിഎച്ച് സന്തുലിതമാക്കുകയും ചെയ്യുമ്പോൾ ഒരു ആസ്ട്രിജന്റ് ആയി പ്രവർത്തിക്കുന്നു. പഞ്ചസാര മൃദുവായ പുറംതള്ളൽ സാധ്യമാക്കുന്നു. നിങ്ങളുടെ മുഖത്തെ മൃത കോശങ്ങളെ നീക്കം ചെയ്യാൻ ഏറ്റവും ഉത്തമമാണ് ഈ ഫേസ് മാസ്‌ക്.
മറ്റൊരു നല്ല ഫേസ് മാസ്‌ക് കൂടി ഇതിനുണ്ട്. അതുണ്ടാക്കാൻ തേൻ, പാൽ, കോൺഫ്ലോർ എന്നിവ മിക്‌സ് ചെയ്യുക. പാലിന്റെയും തേനിന്റെയും ഗുണങ്ങൾ ചർമ്മത്തെ മൃദുവാക്കുകയും ചുവപ്പും വീക്കവും കുറയ്ക്കുകയും ചെയ്യുന്നു. കോൺഫ്ലോർ സൂക്ഷ്മമായ പുറംതള്ളൽ ഉറപ്പാക്കുന്നു. അതേസമയം തേനിന്റെ ആൻറി ബാക്‌ടീരിയൽ ഗുണങ്ങൾ ചർമ്മത്തെ സുഖപ്പെടുത്താനും സംരക്ഷിക്കാനും വളരെയധികം സഹായിക്കുന്നു.












Click it and Unblock the Notifications