സ്ട്രോബറി കഴിച്ചാൽ ചർമ്മം പളുങ്ക് പോലെ തിളങ്ങും; ഇനി വേനലിലും തണുപ്പിലും നോ ടെൻഷൻ, ഇങ്ങനെ ചെയ്യൂ
ചർമ്മ സൗന്ദര്യത്തിനും സംരക്ഷണത്തിനുമായി ഏതറ്റം വരെയും പോകുന്നവരാണ് നമ്മൾ. അതിനായി വിലകൂടിയ കോസ്‌മെറ്റിക് ഉപകരണങ്ങൾ വാങ്ങാൻ ഒട്ടും മടിയില്ലാത്തവർ. എങ്കിലും ചിലർ അതിന് പകരമായി പ്രകൃതിദത്തമായ വഴികളെയാണ് കൂടുതലായി ആശ്രയിക്കാറുള്ളത്. യാതൊരു പാർശ്വഫലങ്ങളും കൂടാതെ നിങ്ങളുടെ മുഖത്തിനും ശരീരത്തിനും തിളക്കവും ഭംഗിയും നൽകാൻ ശേഷിയുള്ള വസ്‌തുക്കൾ ഏറെയുണ്ട് നമുക്ക് ചുറ്റും.
അതിൽ കൂടുതലും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട പഴങ്ങളും പച്ചക്കറികളും തന്നെയാണ്. അത്തരത്തിൽ നിങ്ങളുടെ ചർമ്മത്തിന്റെ സൗന്ദര്യം വർധിപ്പിക്കാൻ സഹായിക്കുന്ന പഴമാണ് സ്ട്രോബറി. ആളൊരു വരത്തൻ ആണെങ്കിലും സ്‌ട്രോബറിയുടെ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ശരിക്കും സ്‌തംഭിച്ചു പോവും. മുഖത്തെ കറുത്ത പാടുകൾ നീക്കുക മാത്രമല്ല പെട്ടെന്ന് പ്രായമാവുന്ന അവസ്ഥയെ പോലും തടയാൻ സ്ട്രോബെറിക്ക് കഴിയുമെന്നതാണ് പ്രധാനം.

തനതായ ഒട്ടേറെ ഗുണങ്ങൾ സ്ട്രോബെറിക്ക് സ്വന്തമായുണ്ട്. അവയിൽ പലതും നമ്മുടെ ചർമ്മത്തെ ബാധിക്കുന്ന ചില ബുദ്ധിമുട്ടുകളെ മറികടക്കാൻ സഹായിക്കുന്നതാണ്. മുഖത്തെ കറുത്ത പാടുകൾ നീക്കം ചെയ്യൽ, കോശങ്ങളുടെ നാശം തടയൽ, തിളക്കം കൂട്ടൽ എന്നിങ്ങനെ ഒട്ടേറെ ഗുണങ്ങൾ സ്ട്രോബറി എന്ന അത്ഭുത പഴത്തിനുണ്ട്. എന്തൊക്കെയാണ് ഇതിന്റെ മറ്റ് ഗുണങ്ങൾ എന്നറിയാം.
വാർധക്യ ലക്ഷണങ്ങൾ അകറ്റും: സ്ട്രോബെറിയിൽ വിറ്റാമിൻ സി, ആൻറി ഓക്‌സിഡൻറുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ മുഖത്തെയും ശരീരത്തിലെയും ചുളിവുകൾ, ചർമ്മത്തിലെ നേർത്ത വരകൾ എന്നിവ പോലുള്ള വാർധക്യത്തിൻറെ ലക്ഷണങ്ങളുണ്ടാക്കുന്ന ബുദ്ധിമുട്ടുകളിൽ നിന്ന് വലിയ ആശ്വാസം നൽകാൻ നിങ്ങളെ സഹായിക്കും.
മുഖക്കുരുവിനെതിരെ പോരാടുന്നു: സ്‌ട്രോബറിയുടെ മറ്റൊരു പ്രധാന ഗുണമാണ് നിങ്ങളുടെ മുഖക്കുരുവിനെതിരെയും കറുത്തപാടുകൾക്ക് എതിരെയും പോരാടുന്നു എന്നത്. സ്ട്രോബറിയിൽ അടങ്ങിയിരിക്കുന്ന സാലിസിലിക് ആസിഡാണ് ഇതിന് സഹായിക്കുന്നത്. മുഖം കൂടുതൽ മിനുസമാക്കാൻ നിങ്ങളെ ഇത് സഹായിക്കുന്നു.
ജലാംശം നിലനിർത്തുന്നു: സ്ട്രോബറി കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ ഈർപ്പം നിലനിർത്താനും മുഖത്തെ ജലാംശം ഉണ്ടാവാൻ സഹായിക്കുകയും ചെയ്യും. സ്ട്രോബറിയിലെ ഉയർന്ന അളവിലുള്ള ജലാംശമാണ് ഇതിന് സഹായിക്കുന്നത്. ഇത് നിങ്ങളുടെ മുഖത്തിന് എപ്പോഴും ആർദ്രത കൊണ്ട് വരികയും ഡ്രൈ സ്‌കിൻ പ്രതിഭാസം ഉണ്ടാവാതിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ഇനി സ്ട്രോബറിയെ ഒരു ഫേസ് പാക്കായി ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരവുമുണ്ട്. ഡാർക്ക് ചോക്ലേറ്റ് ചേർത്തുള്ള സ്‌ട്രോബറിയുടെ ഫേസ് പാക്ക് ലോകമെമ്പാടും അംഗീകരിക്കപ്പെട്ട ഒന്നാണ്. ഇതിനായി സ്ട്രോബറി പൾപ്പോട് കൂടിയതും ഉരുക്കിയ ഡാർക്ക് ചോക്ലേറ്റുമാണ് ഉപയോഗിക്കേണ്ടത്. ഇവ മിക്‌സ് ചെയ്‌ത് അഞ്ച് മുതൽ പത്ത് മിനിറ്റ് വരെ മുഖത്ത് തേച്ചുപിടിപിടിപ്പിച്ചാൽ മുഖം വെട്ടിത്തിളങ്ങും.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺ ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications