Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒറ്റരാത്രി മതി നിങ്ങളുടെ മുഖം മാറിമറിയും; ഈ ഫേസ്‌പാക്കുകൾ വേറെ ലെവൽ, വീട്ടിൽ തന്നെ തയ്യാറാക്കാം, എങ്ങനെ?

മുഖസൗന്ദര്യം നമ്മുടെയൊക്കെ മുൻഗണനാ ലിസ്‌റ്റിൽ ആദ്യത്തെ കാര്യങ്ങളിൽ ഒന്നായിരിക്കും. ഒട്ടേറെ വഴികൾ അതിനായി നാം പരീക്ഷിക്കാറുണ്ട്. നാടൻ കാര്യങ്ങൾ മുതൽ വിവിധ തരത്തിലുള്ള ആയുർവേദ, ഹോമിയോ, കെമിക്കലുകൾ എന്നിവയെല്ലാം ഒരുപോലെ പരീക്ഷിക്കുന്നവരെയും കാണാം. ഏത് വിധേനയും മുഖകാന്തി നിലനിർത്തുക എന്നത് മാത്രമാണ് അത്തരക്കാരുടെ ലക്ഷ്യം.

അങ്ങനെയുള്ളവരെ സംബന്ധിച്ച് അവർ പൊതുവെ ഇക്കാര്യത്തിൽ മറ്റ് പാർശ്വഫലങ്ങളെ കുറിച്ച് ചിന്തിക്കുന്ന സാഹചര്യം കുറവായിരിക്കും. എന്നാൽ മുഖത്ത് തേക്കുന്നവ എന്ത് തന്നെ ആണെങ്കിലും നമ്മൾ എപ്പോഴും ശ്രദ്ധിക്കേണ്ടതാണ്. കാരണം അത് മൂലം ഉണ്ടാവുന്ന പ്രശ്‌നങ്ങൾ നമ്മെ കാര്യമായി ബാധിക്കും. അതിനാൽ കഴിവതും പ്രകൃതിദത്തമായ വഴികൾ പരീക്ഷിക്കുക.

facecreamnew

അങ്ങനെ പ്രകൃതിദത്ത വഴികൾ പരീക്ഷിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് ഏറ്റവും ഉത്തമമായ ചില ഫേസ് മാസ്‌കുകൾ നമുക്ക് പരിചയപ്പെടാം. അതിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്നവയാണ് ഭൂരിഭാഗവും.

തേനും കറ്റാർ വാഴയും: നിങ്ങളുടെ മുഖകാന്തി ഏറ്റവും നന്നായി വരാൻ ഉത്തമമായ പരിഹാരമാണ് ഈ ഫേസ് മാസ്‌ക്. രാത്രിയിൽ കിടക്കും മുൻപ് പതിവായി ഇത് പരീക്ഷിച്ചാൽ നിങ്ങളുടെ മുഖം നല്ല പളുങ്ക് പോലെ വെട്ടിത്തിളങ്ങും. ഇതിൽ ഓരോ ടേബിൾ സ്‌പൂൺ വീതം കറ്റാർ വാഴ ജെൽ, ഒരു ടേബിൾ സ്‌പൂൺ തേൻ എന്നിവയാണ് വേണ്ടത്. ശേഷം ഇത് നന്നായി മിക്‌സ് ആക്കി മുഖത്ത് തേച്ചു പിടിപ്പിച്ചാൽ മതിയാവും.

തൈര് കൊണ്ടുള്ള ഫേസ് മാസ്‌ക്: ഏറ്റവും എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്നതും അധികം ചിലവില്ലാത്തതുമായ മാർഗമാണിത്. ഇതിന് തൈര് മാത്രം മതിയാവും. ഇതിനയായി കഴുകി വൃത്തിയാക്കിയ ശേഷം മുഖത്ത് തൈരിൻ്റെ നേർത്ത പാളി പുരട്ടുക. രാത്രി മുഴുവൻ അങ്ങനെ തന്നെ വിടുക. രാവിലെ ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക. മുഖം നന്നായി തിളങ്ങും.

അവക്കാഡോ മാസ്‌ക്: ഇതും മികച്ചൊരു ഫേസ് മാസ്‌ക് തന്നെയാണ്. അൽപ്പം ചതച്ച അവക്കാഡോയിലേക്ക് ഇത്തിരി ഒലീവ് ഓയിൽ ഒഴിക്കുക. ഇത് നന്നായി സംയോജിപ്പിക്കുക. നല്ല പരുവത്തിൽ ആയാൽ മാത്രം മുഖത്ത് തേക്കുക. ഉറക്കത്തിൽ അത് നിങ്ങളുടെ മുഖത്ത് നല്ല രീതിയിൽ പ്രവർത്തിക്കും. രാവിലെ കഴുകുമ്പോൾ മുഖത്തിന് നല്ല മാറ്റം ഉണ്ടാവും.

വാഴപ്പഴം മാസ്‌ക്: മറ്റൊരു ചിലവ് കുറഞ്ഞ രീതിയിലുള്ള ഫേസ് മാസ്‌ക് ആണിത്. ഇതിനായി പകുതി വാഴപ്പഴം എടുക്കുക. വാഴപ്പഴം നന്നായി ചതച്ചെടുക്കുക. ശേഷം നിങ്ങളുടെ ചർമ്മത്തിൽ പ്രയോഗിക്കുക.
രാത്രി മുഴുവൻ അങ്ങനെ തന്നെ വച്ച ശേഷം രാവിലെ കഴുകിക്കളയുക. ഇതിലൂടെ വാഴപ്പഴം ജലാംശം നൽകുകയും ചർമ്മത്തിന്റെ ഘടന സുഗമമാക്കാൻ സഹായിക്കുകയും ചെയ്യും.

ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺ ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+