ഐസ് കട്ട നൈസ് ആണ് കേട്ടോ..; ദിവസവും മുഖത്ത് തേച്ചാൽ ആളാകെ മാറും, ഈ 4 ഗുണങ്ങൾ അറിയില്ലേ?
കടുത്ത വേനലിന്റെ കാലമാണ് ഇത്, പുറത്തിറങ്ങാൻ പോലും ആളുകൾ മടിക്കുകയാണ് ഇപ്പോൾ. അതിന്റെ പ്രധാന കാരണം കാലാവസ്ഥയിൽ ഉണ്ടായിരിക്കുന്ന പ്രധാന മാറ്റമാണ്. ഈ പ്രശ്‌നത്തിലേക്ക് വഴിയൊരുക്കുന്നത് ആവട്ടെ വെയിലാണ്. നമ്മുടെ നാട്ടിൽ ഇപ്പോൾ ഉച്ചസമയം പുറത്തിറങ്ങുക എന്നത് തന്നെ വലിയ വെല്ലുവിളിയുള്ള കാര്യമായി മാറിയിരിക്കുകയാണ്. അങ്ങനെയുള്ളപ്പോൾ നമ്മൾ ചർമ്മ സംരക്ഷണത്തിന് വലിയ പ്രാധാന്യം നൽകേണ്ടിയിരിക്കുന്നു.
ചർമ്മം സംരക്ഷിക്കാനും അതിന്റെ സൗന്ദര്യം നിലനിർത്താനും പല വഴികൾ നാം തേടാറുണ്ട്. അതിൽ കെമിക്കലുകൾ അപ്ലൈ ചെയ്യുന്നതും അല്ലാതെ പ്രകൃതിദത്തമായ മാർഗങ്ങളും ഉൾപ്പെടുന്നു. പ്രധാനമായും സൺസ്‌ക്രീൻ അടക്കമുള്ള വസ്‌തുക്കൾ നമ്മൾ വേനൽക്കാലത്ത് ഉപയോഗിക്കാറുണ്ട്. എന്നാൽ അതുകൊണ്ട് മാത്രം എല്ലാം ആയോ? ഒരിക്കലുമില്ല, അതിന് വേറെയും മാർഗങ്ങളുണ്ട്.

അതിൽ ഒന്നാണ് ഐസ് കട്ടകൾ നിങ്ങളുടെ മുഖത്തെ തേക്കുക എന്നത്. നല്ല തണുത്ത ഐസ് കട്ട മുഖത്ത് അപ്ലൈ ചെയ്യുമ്പോൾ ഉണ്ടാവുന്ന സുഖം ഒന്ന് വേറെ തന്നെയാണ്. പ്രത്യേകിച്ചും ഈ ചൂട് കാലത്ത് അത് വലിയ രീതിയിൽ ഗുണവും ചെയ്യും. എന്തൊക്കെയാണ് ഐസ് മുഖത്ത് ഉരയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്ന് നമുക്ക് പരിശോധിക്കാം.
കണ്ണിന്റെ വീക്കം കുറയ്ക്കുന്നു: ഉറക്കത്തിൽ നിന്ന് ഉണർന്നതിനുശേഷം കണ്ണുകളുടെ വീക്കം കുറയ്ക്കുന്നതിനുള്ള ഏറ്റവും എളുപ്പമുള്ള പ്രതിവിധിയാണ് ഐസ് വയ്ക്കുക എന്നത്. മൃദുവായ തുണിയിൽ പൊതിഞ്ഞ ഒരു ഐസ് ക്യൂബ് കണ്ണുകളിൽ വയ്ക്കുകയും തടവുകയും ചെയ്യുക. ഇത് രക്തക്കുഴലുകൾ മുറുക്കാനും വീക്കം കുറയ്ക്കാനും സഹായിക്കുന്നു. കണ്ണുകളുടെ തിളക്കം വർധിപ്പിക്കാൻ ഇത് സഹായിക്കും.
മുഖത്തെ കുഴികൾ ഇല്ലാതാക്കുന്നു: ഇതിലൂടെ നിങ്ങളുടെ മുഖത്തെ സുഷിരങ്ങൾ ഇല്ലാതാവുന്നു എന്നതാണ് മറ്റൊരു ഗുണം. മുഖം കഴുകിയ ശേഷം നിങ്ങൾ മുഖത്ത് മേക്കപ്പ് ചെയ്യാൻ ശ്രമിക്കുന്ന ആളാണെങ്കിൽ ഉറപ്പായും ഐസ് കൊണ്ട് തടവുന്നത് നന്നാവും. ഇത് പതിവായി ചെയ്യുന്നതും നല്ല ഗുണമായി തീരുമെന്നതാണ് മറ്റൊരു പ്രത്യേകത.
മുഖത്തെ ചുവപ്പും തടിപ്പും ഇല്ലാതാക്കുന്നു: ഐസ് ക്യൂബുകൾക്ക് വീക്കം തടയുന്ന ഗുണങ്ങൾ ഉള്ളതിനാൽ ചുവപ്പ് നിറം കുറയ്ക്കാനും വീക്കം സംഭവിച്ച ചർമ്മത്തെ ശാന്തമാക്കാനും അത് ഉപയോഗിക്കുന്നത് സഹായിക്കുന്നു. ഐസ് ക്യൂബുകൾ ഇത്തരത്തിൽ ബാധികപ്പെട്ട ഭാഗത്ത് കുറച്ച് സെക്കൻഡ് നേരം തടവിയാൽ മാത്രം മതിയാവും.
തിളക്കം വർധിപ്പിക്കുന്നു: കവിളുകളിലും നെറ്റിയിലും താടിയിലും ഐസ് ക്യൂബ് കൊണ്ട് തടവുന്നത് രക്തചംക്രമണം മെച്ചപ്പെടുത്തുകയും അതുവഴി ചർമ്മത്തിന്റെ സ്വാഭാവിക തിളക്കം വർധിപ്പിക്കുകയും ചെയ്യുന്നു. കൂടുതൽ ഗുണങ്ങൾക്കായി, സ്‌പാ പോലുള്ള അനുഭവം ലഭിക്കുന്നതിന് വെള്ളരിക്കാ ജ്യൂസ്, റോസ് വാട്ടർ അല്ലെങ്കിൽ ഗ്രീൻ ടീ പോലുള്ള ചേരുവകൾ തണുപ്പിക്കുക.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺ ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications