Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇച്ചിരി ഗ്രേപ്പ്ഫ്രൂട്ട് മാത്രം മതി; മുഖം കണ്ണാടി പോലെ തിളങ്ങും, കാണുന്നവർ നിങ്ങളോട് ചോദിക്കും, സീക്രട്ട്?

നമ്മളിൽ ഭൂരിഭാഗം പേരും ഓറഞ്ച് ആണെന്ന് കരുതുന്ന പഴങ്ങളിൽ ഒന്നാണ് ഗ്രേപ്പ്ഫ്രൂട്ട്. എന്നാൽ ശരിക്കും അത് ഓറഞ്ച് അല്ല. സംഗതി ഓറഞ്ചിന്റെ അപരൻ ആണെങ്കിലും ഗുണത്തിലും മറ്റും ആർക്കും പിന്നിലല്ല ഗ്രേപ്പ്ഫ്രൂട്ട്. ഇവ വളരെ പോഷകഗുണമുള്ളതും വിറ്റാമിനുകളും ധാതുക്കളും ആന്റി ഓക്‌സിഡന്റുകളാലും സമ്പന്നവുമായ പഴങ്ങളാണ്. ദിവസേന ഇല്ലെങ്കിലും ഇടയ്ക്കിടെ എങ്കിലും ഇവ കഴിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണ്.

ഗ്രേപ്പ് ഫ്രൂട്ടില്‍ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഗ്രേപ്പ് ഫ്രൂട്ട് പതിവായി കഴിക്കുന്നത് കൊണ്ട് ഒരു പരിധിവരെ ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങളില്‍ നിന്ന് സംരക്ഷണം ലഭിക്കുകയും ചെയ്യും. വിറ്റാമിൻ സി, എ, ഫോളേറ്റ്, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ഗ്രേപ്പ് ഫ്രൂട്ട് നിങ്ങളുടെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും വളരെയധികം സഹായിക്കും.

grapefruit

എന്നാൽ ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത നിങ്ങളുടെ ചർമ്മ സൗന്ദര്യത്തിന് നൽകുന്ന ഗുണങ്ങളും സംഭാവനയുമാണ്. പലർക്കും അറിയാത്ത ഏറ്റവും നല്ല പ്രത്യേകത കൂടിയാണത്. ഇത് നിങ്ങൾ ഈ പഴം നേരിട്ട് കഴിക്കുന്നത് വഴിയല്ല ലഭിക്കുക എന്ന് മാത്രം. പകരം നിങ്ങളുടെ മുഖത്തും ചർമ്മത്തിലെ അവ തേച്ചു പിടിപ്പിക്കുന്നത് വഴിയാണ് ലഭിക്കുക. എന്തൊക്കെയാണ് ഇതിന്റെ ഗുണങ്ങൾ എന്ന് നോക്കാം.

ഉയർന്ന വിറ്റാമിൻ സിയുടെ സാന്നിധ്യം കാരണം ഗ്രേപ്പ്ഫ്രൂട്ട് നിങ്ങളുടെ ചർമ്മത്തിന് നല്ല സംഭാവനകൾ ചെയ്യുന്നു. വൈറ്റമിൻ സി ഒരു ശക്തമായ ആന്റിഓക്‌സിഡന്റാണ്, ഇത് ഫ്രീ റാഡിക്കലുകളുടെ ദോഷകരമായ ഫലങ്ങളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നു. ഇത് വഴി നിങ്ങളുടെ ചർമ്മത്തിന് പ്രായം കൂടുന്നത് തടയുന്നു.

ഗ്രേപ്പ്ഫ്രൂട്ട് സിട്രിക് ആസിഡ് പോലെയുള്ള പ്രകൃതിദത്ത ആസിഡുകൾ അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തിന് മൃദുവായ എക്സ്ഫോളിയന്റുകളായി പ്രവർത്തിക്കുന്നു. ഈ ആസിഡുകൾ ഉപരിതലത്തിൽ അടിഞ്ഞുകൂടുന്ന നിർജ്ജീവ കോശങ്ങളെ ഫലപ്രദമായി ഒഴിവാക്കുകയും നിങ്ങളുടെ നിറം വർധിക്കുകയും ചെയ്യുന്നു.

വിറ്റാമിൻ സിയുടെ സ്വാഭാവിക ഉറവിടമാണ് ഗ്രേപ്പ്ഫ്രൂട്ട് ആരോഗ്യമുള്ള ചർമ്മത്തിന് അത്യന്താപേക്ഷിതമായ ആന്റിഓക്‌സിഡന്റാണ്. വിറ്റാമിൻ സിയുടെ ഏറ്റവും അറിയപ്പെടുന്ന ഗുണങ്ങളിൽ ഒന്ന് മെലാനിൻ സിന്തസിസ് അടിച്ചമർത്താനുള്ള കഴിവാണ്. ഇത് നിങ്ങളുടെ ചർമ്മത്തിന്റെ തിളക്കം വർധിപ്പിക്കാൻ സഹായിക്കും.

എങ്ങനെയാണ് ഇത് ഉപയോഗിക്കേണ്ടത്

സാധാരണഗതിയിൽ ഉപയോഗിക്കുന്ന രീതിയിലല്ല ഇത് നിങ്ങൾ ശരീരത്തിൽ തെക്കേണ്ടത്. 2 ടേബിൾസ്‌പൂൺ ഗ്രേപ്പ്ഫ്രൂട്ട് ജ്യൂസ്, 1 ടീസ്‌പൂൺ തേൻ എന്നിവയാണ് ഇതിന് വേണ്ടത്. ഒരു ചെറിയ പാത്രത്തിൽ ഗ്രേപ്ഫ്രൂട്ട് ജ്യൂസും തേനും നന്നായി ഒന്നായി ചേർക്കുക. ശേഷം ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുക. 15-20 മിനിറ്റ് അങ്ങനെ വയ്ക്കുക. ചെറുചൂടുള്ള വെള്ളത്തിൽ നന്നായി കഴുകുക. മുഖം തുടയ്ക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+