Get Updates
Get notified of breaking news, exclusive insights, and must-see stories!

തുളസിക്ക് ഇങ്ങനെയും ഗുണങ്ങളോ? ഈ അടിപൊളി ഫേസ് മാസ്‌ക്കുകൾ ഒന്ന് പരീക്ഷിക്കൂ, ചർമ്മം വെട്ടിത്തിളങ്ങും

ചർമ്മ സൗന്ദര്യം എന്നും ചെറുപ്പക്കാരുടെ ദൗർബല്യമാണ്. മുഖകാന്തി വർധിപ്പിക്കാൻ നാം ഏത് വഴിയും സ്വീകരിക്കും. പലർക്കും ചർമ്മത്തിന്റെ സൗന്ദര്യം തങ്ങളുടെ ആത്മവിശ്വാസത്തിന്റെ അടയാളം കൂടിയാണ് എന്ന പ്രത്യേകത കൂടിയുണ്ട്. അതുകൊണ്ട് തന്നെ ചർമ്മത്തെ പരിപാലിക്കാൻ ആവുന്നതെല്ലാം അവർ ചെയ്യാറുണ്ട്. മാത്രമല്ല അതിനായി ഏറ്റവും ലളിതവും ചിലവ് കുറഞ്ഞതുമായ മാർഗങ്ങൾ അവലംബിക്കാനാണ് കൂടുതൽ പേർക്കും താൽപര്യം.

അതിനായി എല്ലാവരും പ്രകൃതിദത്തമായ മാർഗങ്ങളാവും തിരഞ്ഞെടുക്കുക. അതിൽ പ്രധാനമായും നമ്മുടെ നാട്ടിൽ പുറങ്ങളിൽ കണ്ടുവരുന്ന ചെടികളും ഔഷധ സസ്യങ്ങളും ഒക്കെയാവും നാം ഉപയോഗിക്കുക. അത്തരത്തിൽ നിങ്ങളുടെ ചർമ്മത്തിന്റെ സൗന്ദര്യം വീണ്ടെടുക്കാനായി, അതിന്റെ എല്ലാ തേജസും തിരിച്ചുകൊണ്ടുവരാനായി നിങ്ങൾക്ക് ഉപയോഗിക്കാവുന്ന ചെടിയാണ് തുളസി.

tulsimask

തുളസിക്ക് ഒട്ടേറെ ആരോഗ്യ ഗുണങ്ങൾ ഉണ്ടെന്ന് കാര്യം എല്ലാവർക്കും അറിയുമായിരിക്കും. എന്നാൽ ഇത് ചർമ്മത്തിന് എത്രത്തോളം ഗുണകരമാണ് എന്ന കാര്യത്തിൽ പലർക്കും ധാരണയില്ല. നിങ്ങൾക്ക് ഏറ്റവും നല്ല ഒരു ഉപാധിയായി തുളസിയെ മാറ്റാവുന്നതാണ്. എങ്ങനെയാണ് തുളസി നിങ്ങൾക്ക് ഏറ്റവും നല്ല ചർമ്മ സംരക്ഷണ ഉപാധിയായി മാറുന്നതെന്ന് നമുക്ക് നോക്കാം. അതിനായി ഫേസ് മാസ്‌കുകളാണ് നാം തയ്യാറാക്കേണ്ടത്. ഇവ എങ്ങനെ ഒക്കെ നമ്മൾക്ക് ഗുണമാവും എന്ന് നോക്കാം.

നിർജീവമായ കോശങ്ങളെ മാറ്റിയെടുക്കാം: ചർമ്മത്തിന്റെ ഉപരിതലത്തിൽ അടിഞ്ഞുകൂടിയ വരണ്ടതും നിർജീവവുമായ ചർമ്മകോശങ്ങളിൽ നിന്ന് മുക്തി നേടാൻ തുളസി ഒരു പ്രകൃതിദത്ത ക്ലെൻസറായി പൊതുവെ ഉപയോഗിക്കാറുണ്ട്. തുളസിയുടെ പൊടി ഉപയോഗിച്ചാണ് ഈ ഫേസ് മാസ്‌ക് തയ്യാറാക്കേണ്ടത്. തുളസി പൊടിക്ക് ഒപ്പം തൈര് കൂടി ചേർത്താണ് ഇത് തയ്യാറാക്കുന്നത്. ശേഷം ഇത് സാധാരണ ചെയ്യുന്നത് പോലെ മുഖത്ത് പുരട്ടുകയാണ് വേണ്ടത്.

മുഖക്കുരുവിനു ഉത്തമം: നിങ്ങളുടെ മുഖക്കുരു പൂർണമായി മാറ്റാനും തുളസി ഉത്തമമായ ഒരു ഔഷധമാണ്. രണ്ട് കഷ്‌ണം ഗ്രാമ്പൂവിനൊപ്പം വേപ്പ്, തുളസി ഇലകൾ തുല്യമായ അളവിൽ എടുത്ത് കുറച്ച് വെള്ളം ചേർത്ത് നന്നായി അരച്ച് കട്ടിയുള്ള പേസ്‌റ്റ് രൂപത്തിൽ ആക്കുകയാണ് വേണ്ടത്. ശേഷം ഇത് നിങ്ങളുടെ മുഖത്ത് തേച്ചു പിടിപ്പിക്കുക. തണുത്ത വെള്ളത്തിൽ മുഖം കഴുകിയാൽ നിങ്ങളുടെ മുഖക്കുരുവിന് വലിയ രീതിയിൽ ശമനം ഉണ്ടാവും.

നിറം വർധിക്കും: നിങ്ങളുടെ മുഖത്തിന് നിറം വർധിപ്പിക്കാൻ തുളസി കൊണ്ടുള്ള ഫേസ് മാസ്‌ക് സഹായിക്കും. ഇതിനായി നമുക്ക് കുറച്ച് ചേരുവകൾ ആവശ്യമാണ്. ഒരു സ്‌പൂൺ തുളസി അരച്ചതും ഒരു സ്‌പൂൺ ഓട്‌സ് പൊടിയും ഒരു സ്‌പൂൺ പാലും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതാണ് മുഖത്ത് പുരട്ടേണ്ടത്. നല്ല തിളക്കവും നിറവും കൊണ്ടുവരാൻ ഇത് സഹായിക്കും.

പാടുകൾ കുറയാൻ സഹായിക്കും: നിങ്ങളുടെ മുഖത്തെ കറുത്ത പാടുകൾ ഇല്ലാതാക്കാൻ തുളസിയുടെ ഫേസ് മാസ്‌ക് സഹായിക്കും. ഇത് തയ്യാറാക്കുവാനായി വേപ്പ്, തുളസി ഇലകൾ എന്നിവ തുല്യമായ അളവിൽ എടുത്ത് കുറച്ച് വെള്ളം ചേർത്ത് അരച്ച് കട്ടിയുള്ള പേസ്‌റ്റ് ഉണ്ടാക്കുക. ശുദ്ധമായ നാരങ്ങ നീര് പിഴിഞ്ഞ് കുറച്ച് തുള്ളി ഇതിലേക്ക് ചേർത്ത്, ഈ മിശ്രിതം മുഖക്കുരുവുള്ള ഭാഗത്ത് പുരട്ടുകയാണ് വേണ്ടത്. എന്നാൽ ഇത് തേച്ചു കഴിഞ്ഞ കുറെ നേരത്തേക്ക് വെയിൽ കൊള്ളുന്നത് നല്ലതല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+