വിന്റർ ഈസ് കമിംഗ്; ചർമ്മം വെട്ടിത്തിളങ്ങാൻ ആഗ്രഹിക്കുന്നില്ലേ? കെമിക്കലുകളോട് നോ പറയാം, ഇവ പരീക്ഷിക്കൂ
ചർമ്മ സംരക്ഷണം കുറേക്കൂടി കാര്യമായി എടുക്കേണ്ട സമയമാണ് ശൈത്യകാലം. പലപ്പോഴും കൂടുതൽ പേരുടെയും ചർമ്മം വരണ്ടുണങ്ങുകയും മറ്റ് പ്രശ്‌നങ്ങൾ നേരിടുകയും ചെയ്യുന്നത് ഈ സമയത്താണ്. അതുകൊണ്ട് തന്നെ ശ്രദ്ധിച്ചില്ലെങ്കിൽ അത് വല്ലാതെ ദോഷം ചെയ്യും. കൂടുതലായി തണുപ്പ് ഏൽക്കുന്നതും അതിന് ശേഷം വെയിൽ അമിതമായി കൊല്ലുന്നതുമൊക്കെ നിങ്ങളുടെ ചർമ്മത്തെ ദോഷകരമായി ബാധിക്കുന്ന കാര്യങ്ങളാണ്.
എന്നാൽ ശൈത്യകാലത്തെ ചർമ്മ സംരക്ഷണം പൂർണമായും കെമിക്കലുകളിൽ അർപ്പിക്കാതെ നിങ്ങൾക്ക് ഭക്ഷണരീതിയിൽ കൊണ്ടുവരുന്ന മാറ്റങ്ങളിലൂടെ നിയന്ത്രിക്കാൻ കഴിയും. അതിനായി ആയുർവേദത്തിൽ ഉത്തമമായ ഒട്ടേറെ പരിഹാരങ്ങളുണ്ട് നമുക്ക് മുൻപിൽ. ഇതിലൂടെ നിങ്ങളുടെ ചർമ്മ സംരക്ഷണം പാർശ്വഫലങ്ങൾ കൂടാതെ നടത്താൻ നിങ്ങൾക്ക് സാധിക്കും. എന്തൊക്കെയാണ് അവയെന്ന് നോക്കാം.

ബദാം പോലെയുള്ള പോഷകഗുണമുള്ള ഭക്ഷണങ്ങൾ: നിങ്ങളുടെ ഭക്ഷണ രീതി അടിമുടി മാറ്റേണ്ട സമയമാണ് ശൈത്യകാലം. വാതദോഷത്തെ സന്തുലിതമാക്കാനും ശരീരത്തെ പുനരുജ്ജീവിപ്പിക്കാനും ബദാമിന് പ്രത്യേക കഴിവ് തന്നെയുണ്ട്, അതിനാൽ ബദാം ആയുർവേദത്തിലെ പ്രധാന ഇനം തന്നെയാണ്. ദിവസേന ബദാം കഴിക്കുന്നത് നിങ്ങളുടെ ചർമ്മത്തിന്റെ ആരോഗ്യത്തെ നല്ല രീതിയിൽ സ്വാധീനിക്കും.
ഹെർബൽ ടീ കുടിക്കുക: ഇഞ്ചി, തുളസി, ചമോമൈൽ തുടങ്ങിയ ഹെർബൽ ടീകൾ ശരീരത്തെ വിഷാംശം ഇല്ലാതാക്കാനും ദഹനത്തെ പിന്തുണയ്ക്കാനും സഹായിക്കുന്നവയാണ്. ഇത് ചർമ്മത്തെ കൂടുതൽ തിളക്കമുള്ളതാക്കുന്നു. അതിനാൽ തന്നെ ഇത്തരം ഹെർബൽ ടീകൾ പരമാവധി നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാവും.
പഴങ്ങൾ കൂടുതലായി ഉൾപ്പെടുത്തുക: ആയുർവേദത്തിൽ മാതളനാരകം, ആപ്പിൾ, പിയർ തുടങ്ങിയ പഴങ്ങൾ ശരീരത്തിന്റെ ദോഷങ്ങളെ സന്തുലിതമാക്കുന്നതിനും ചർമ്മത്തെ പോഷിപ്പിക്കുന്നതിനുമുള്ള വഴികളായാണ് കാണുന്നത്. നേരിയ മധുരമുള്ള ഈ പഴങ്ങൾ ടിഷ്യു മെറ്റബോളിസത്തെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുന്നു. ഇതുവഴി തിളങ്ങുന്ന ചർമ്മത്തെ നിങ്ങളിൽ കൊണ്ടുവരാൻ സഹായിക്കുന്നു.
ഇലക്കറികൾ കഴിക്കുക: ചീര, ഉലുവ, മല്ലി തുടങ്ങിയ ഇലക്കറികൾ ആയുർവേദത്തിൽ രക്തശുദ്ധീകരണ ഗുണങ്ങൾക്കും ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്നവയാണ്. അതിനാൽ തന്നെ ഇവയുടെ ഉപയോഗം ചർമ്മത്തെ നല്ല രീതിയിൽ സ്വാധീനിക്കും. ശൈത്യകാലത്തെ ചർമ്മ സംരക്ഷണത്തിൽ ഇവയുടെ സ്ഥാനം വളരെ വലുതാണ്.
ശുദ്ധമായ നെയ് ഉപയോഗിക്കുക: നെയ്യുടെ ഉപയോഗം ഈ സമയത്ത് കൂടുതലാക്കിയാൽ നല്ലതാണു. ആയുർവേദം നെയ്യിനെ സവിശേഷമായ ഔഷധമായാണ് കണക്കാക്കുന്നത്. അത് ദോഷങ്ങളെ സന്തുലിതമാക്കുകയും ആരോഗ്യകരവും മൃദുലവുമായ ചർമ്മത്തെ നിങ്ങളിൽ കൊണ്ട് വരാൻ സഹായിക്കുകയും ചെയ്യുന്നു. പാക്കറ്റ് നെയ് വാങ്ങുന്നതിന് പകരം നാട്ടിലെ ഇടങ്ങളിൽ നിന്നുള്ള ഓർഗാനിക് ആയ ഉത്പന്നം മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക.












Click it and Unblock the Notifications