മുഖത്ത് ചുളിവ് വീണുതുടങ്ങിയോ? ടെൻഷനേ വേണ്ട; വഴുതന വെച്ച് വീട്ടിലുണ്ടാക്കാം ഈ രണ്ട് ഫേസ് മാസ്ക്, മുഖം തിളങ്ങും
വഴുതനങ്ങ എല്ലാവർക്കും ഇഷ്ടപ്പെട്ട ഒരു പച്ചക്കറി ആവണമെന്നില്ല, വഴുതനങ്ങ ഇഷ്ടമുള്ളവരും ഇഷ്ടമല്ലാത്തവരുമൊക്കെ ഉണ്ടാവും. എന്നാൽ ചർമ്മം ഭംഗിയോടെയും ആരോഗ്യത്തോടെയും തിളക്കത്തോടെയും ഈർപ്പത്തോടെയുമൊക്കെ ഇരിക്കണമെന്ന് ആഗ്രഹിക്കാത്തവർ കുറവായിരിക്കും.
ഫ്രിഡ്ജിൽ ഭക്ഷണം മൂടി വെയ്ക്കാതെ സൂക്ഷിക്കാറുണ്ടോ? ഈ അബദ്ധങ്ങൾ ഒരിക്കലും ചെയ്യല്ലേ..
ചർമ്മത്തിന് ആരോഗ്യം വേണമെങ്കിൽ വഴുതനങ്ങയോടുള്ള അനിഷ്ടം മാറ്റാം. കാരണം നിങ്ങളുടെ ചർമ്മത്തിന് വഴുതനങ്ങ ചെയ്യുന്ന ഗുണങ്ങറിഞ്ഞാൽ നിങ്ങൾ വഴുതനങ്ങയെ ഇഷ്ടപ്പെട്ട് തുടങ്ങും.

നിങ്ങളുടെ ചർമ്മത്തിൽ ചുളിവുകളും വരകളുമൊക്കെ വന്ന് ചർമ്മത്തിന് പ്രായം തോന്നിത്തുടങ്ങിയെങ്കിൽ ഇനി പറയുന്നത് പോലെ വഴുതനങ്ങ ഉപയോഗിക്കാം. നിങ്ങൾക്ക് വീട്ടിൽ തയ്യാറാക്കാൻ കഴിയുന്ന മാസ്ക്കുകളെ കുറിച്ചാണ് പറയുന്നത്. ഈ വഴുതനങ്ങ മാസ്കുകൾ നിങ്ങളുടെ ചർമ്മത്തിന് തിളക്കവും നൽകും.
പൊട്ടാസ്യം, ഫൈബർ, കാർബോ ഹൈഡ്രേറ്റ്, വിറ്റാമിൻ ബി, സി, മഗ്നീഷ്യം എന്നിവയുടെ നല്ല ഉറവിടമാണ് വഴുതന. വഴുതനയിൽ ചെറിയ അളവിൽ ഇരുമ്പും കാത്സ്യം അടങ്ങിയിട്ടുണ്ട്. ഇത് മൊത്തത്തിൽ ചർമ്മത്തെ മെച്ചപ്പെടുത്താൻ സഹായിക്കും
വഴുതനയിൽ ആന്റി ഓക്സിഡന്റുകളും ആന്തോസയാനിനും അടങ്ങിയിട്ടുണ്ട്. ഇത് തർമമ്ത്തിന് പ്രയാം തോന്നിക്കുന്നത് മന്ദഗതിയിലാക്കുന്നു. മുഖക്കുരുവും ചർമ്മത്തിലെ പാടുകളും കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് നിങ്ങൾ എങ്കിൽ വഴുതനങ്ങ കഴിച്ച് തുടങ്ങാം. നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ വിറ്റാമിനുകൾ അടങ്ങിയ വഴുതന ശരീരത്തിൽ നിന്ന് മാലിന്യങ്ങൾ കളയാൻ സഹായകമാണ്..
വഴുതനങ്ങ കൊണ്ട് മാസ്ക് തയ്യാറാക്കാം:
മാസ്ക് 1
വഴുതന ടോണർ ഉപയോഗിക്കുന്നത് വാർദ്ധ്യകത്തിന്റെ ലക്ഷണങ്ങളെ അകറ്റി നിർത്താൻ മികച്ച മാർഗമാണ്. ഒരു വഴുതനങ്ങ മുഴുവനായും നീരെടുത്ത് അതിൽ കുറച്ച് തുള്ളി വിച്ച് ഹസൽ ചേർക്കുക. വൃത്തിയുള്ള കുപ്പിയിൽ മിശ്രിതം കലക്കി മാറ്റുക. ഫ്രഷ് ആയി സൂക്ഷിക്കാൻ ഇത് ഫ്രിഡ്ജിൽ വെയ്ക്കാം. എല്ലാ ദിവവസവും ഇത് മുഖത്ത് പുരട്ടാൻ ഉപയോഗിക്കാം.
മാസ്ക് 2
ഒരു കപ്പ് അരിഞ്ഞ വഴുതനങ്ങ എടുത്ത് ഒരു ഗ്രാസ് പാത്രത്തിൽ ഇടാം. ഇതിലേക്ക് ഒന്നര കപ്പ് ആപ്പിൽ സിഡെർ വിനെഗർ ഒഴിച്ച് മൂടി അടയ്ക്കുക. ആപ്പിൾ സിഡെർ വിനെഗർ അതിന്റെ നിറം മാറുന്നത് വരെ 3 - 4 ദിവസം ഫ്രിഡ്ജിൽ വെയ്ക്കാം. ഇത് പുറത്തെടുത്ത് ഒരു കോട്ടൺ ഉപയോഗിച്ച് മുഖക്കുരുവും മുഖക്കുരുവിന്റെ പാടുകളും ഉള്ള സ്ഥലങ്ങളിൽ പുരട്ടാം. ദിവസവും ഒന്നിൽ കൂടുതൽ പ്രവശ്യം പുരട്ടുക.












Click it and Unblock the Notifications