പൊരിഞ്ഞ ചൂട്, ഉറങ്ങാന്‍ പറ്റുന്നില്ലേ? ഇതൊന്ന് പരീക്ഷിക്കൂ, കൂര്‍ക്കം വലിച്ച് ഉറങ്ങാം
നമ്മുടെ ശരീരത്തിന് ഏറ്റവും നല്ല ഉറക്കം കിട്ടേണ്ടത് അത്യാവശ്യമാണ്. ശരീരത്തിന്റെ മൊത്തം പ്രവര്‍ത്തനം തന്നെ മികച്ച ഉറക്കത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ശരീരം നന്നായി പ്രവര്‍ത്തിക്കണമെങ്കില്‍ ഉറക്കം ആവശ്യമാണ്. നിരവധി പഠനങ്ങള്‍ ഇക്കാര്യം തെളിയിക്കുന്നുണ്ട്.
ശരിയായ ഉറക്കം ലഭിക്കുന്നവര്‍ക്ക് കൂടുതല്‍ ആയുസ്സുണ്ടാവുമെന്നും, എപ്പോഴും ആരോഗ്യത്തോടെ ഇരിക്കാനും സഹായിക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ നിലവിലെ അതിശക്തമായ ചൂട് കാരണം ഏതൊരാളുടെയും ഉറക്കം നഷ്ടപ്പെടും. ഫാനോ എസിയോ പോലും ഉണ്ടായിട്ട് കാര്യമില്ല. കൃത്യ സമയത്ത് ഉറങ്ങാന്‍ കിടന്നാലും രൂക്ഷമായ കാലാവസ്ഥ നമ്മളെ അതിന് അനുവദിക്കില്ല.

എന്തുകൊണ്ട് ഉഷ്ണകാലത്ത് ഉറക്കം ബുദ്ധിമുട്ടേറിയതാവുന്നു?
ചൂട് കാലത്ത് ദിവസത്തിന് ദൈര്‍ഘ്യമേറിയതായി അനുഭവപ്പെടും. അതുകൊണ്ട് ആളുകള്‍ പലപ്പോഴും നേരത്തെ എഴുന്നേറ്റ് പോകും. ചിലപ്പോള്‍ അന്തരീക്ഷ താപം കാരണം നമ്മള്‍ക്ക് ഉറക്കം നഷ്ടപ്പെടാം. ചൂട് കാലത്ത് പകല്‍ സമയം കൂടുതലായിരിക്കും. അതുകൊണ്ട മെലാറ്റോനിന്റെ അളവ് ശരീരത്തില്‍ കുറവായിരിക്കും.
ഇത് നമ്മുടെ ഉറക്കം മികച്ചതാക്കുന്നതിന് തടസ്സമാണ്. ഭക്ഷണം കഴിക്കുന്നത് വൈകുന്നതും, മദ്യ ഉപഭോഗം വര്‍ധിക്കുന്നതും, എല്ലാം നമ്മുടെ ഉറക്കത്തെ പ്രശ്‌നത്തിലാക്കുന്നതാണ്. ദുസ്വപ്‌നങ്ങള്‍ കണ്ട് ഉണരാനും ഇത് വഴിയൊരുക്കും. പകല്‍ സമയങ്ങളില്‍ ഈ കാരണങ്ങള്‍ കൊണ്ട് നമ്മള്‍ക്ക് അമിതമായ ക്ഷീണവും അനുഭപ്പെടും.
എങ്ങനെ മികച്ച ഉറക്കം ലഭിക്കും
ഉറങ്ങുന്നതിന് കൃത്യമായ ഒരു ഷെഡ്യൂള്‍ ഉണ്ടാക്കുക. ഇത്ര സമയത്ത് ഉറങ്ങണമെന്നും, അതുപോലെ എഴുന്നേല്‍ക്കണമെന്നും നമ്മള്‍ തീരുമാനിച്ച് വേണം അത് നടപ്പാക്കാന്‍. ഇത് നിത്യേന പിന്തുടരുന്നതിലൂടെ നമ്മുടെ ശരീരം അതിനോട് പൊരുത്തപ്പെടും. അപ്പോള്‍ സമയം കൃത്യമായി വരുമ്പോള്‍ നമ്മള്‍ അറിയാതെ തന്നെ എഴുന്നേറ്റ് പോകും.
കൂടുതല്‍ വെയിലേല്‍ക്കുന്നത് ഒഴിവാക്കണം. പ്രത്യേകിച്ച് വൈകീട്ട് ധാരാളം വെയിലേറ്റാല്‍ നമ്മള്‍ ക്ഷീണിതരാകും. എന്നാല്‍ അത് പാലിച്ചാല്‍ നമ്മുടെ ശരീരത്തിന് ആവശ്യമായ ഉറക്കം ലഭിക്കും.
മുറിയില്‍ താപനില സാധാരണ പോലെയായിരിക്കാന്‍ ശ്രദ്ധിക്കണം. ഇത് നല്ലൊരു ഉറക്കത്തിന് നിര്‍ബന്ധമായ കാര്യമാണ്. ഒരു ഫാനിന് പിന്നില്‍ തണുത്ത് വെള്ളവും അതില്‍ കുറച്ച് ഐസും ഇട്ടാല്‍ ഫാനിന് കൂടുതല്‍ കാറ്റ് ലഭിക്കും. അതും കൂടുതല്‍ തണുപ്പ് അതിനുണ്ടാവും. ഇതും ഉറക്കം മെച്ചപ്പെടുത്താന്‍ നല്ലതാണ്. എയര്‍ കണ്ടീഷണര്‍ ഇല്ലാത്തവര്‍ക്ക് ഉള്ളതാണ് ഈ ഓപ്ഷന്‍.
മുറിയിലെ താപനില നിയന്ത്രിച്ചാലും ചിലപ്പോള്‍ ചൂട് കുറയില്ല. അതുകൊണ്ട് ധരിക്കുന്ന വസ്ത്രത്തില്‍ ശ്രദ്ധിക്കുക. വളരെ ലൂസായിട്ടുള്ള പൈജാമകളോ ട്രാക്ക് സ്യൂട്ടുകളോ ധരിക്കുക. ഇവ ശരീരം വിയര്‍ത്താലും അവ ഉണങ്ങാന്‍ സഹായിക്കും. ഉറക്കം എളുപ്പമാകാനും ഇതിലൂടെ സാധിക്കും. ഭാരം കുറഞ്ഞ വസ്ത്രങ്ങള്‍ ധറിക്കുന്നതും നല്ലതാണ്.












Click it and Unblock the Notifications