ചീര പൊളിയാണ്, കുടവയര്‍ കുറയ്ക്കണമെങ്കില്‍ കഷ്ടപ്പെടണം; മാറ്റങ്ങള്‍ക്ക് ദാ ഇങ്ങനൊന്ന് കഴിച്ചു നോക്കൂ
നമ്മുടെ ശരീരത്തിലെ കുടവയറും പൊണ്ണത്തടിയും അത്ര പെട്ടെന്ന് മാറുന്ന ഒന്നല്ല. കുറച്ച് കാര്യങ്ങള്‍ അതിന് ചെയ്യേണ്ടതുണ്ട്. പ്രത്യേകിച്ച് നമ്മള് കഷ്ടപ്പെടാന്‍ തന്നെ തയ്യാറാവണം. ചില പൊടിക്കൈകള്‍ കൊണ്ട് സ്ഥിരമായി ശരീരത്തെ ഹെല്‍ത്തിയാക്കി മാറ്റാന്‍ സാധിക്കില്ല. ഡയറ്റില്‍ മാറ്റമാണ് ഇതിലേക്ക് ആദ്യം വരേണ്ടത്. ആരോഗ്യകരമായ ഭക്ഷണം ഏതൊരാളെയും മാറ്റാന്‍ സഹായിക്കും.
അതുപോലെ നമ്മള് പലതരം പച്ചക്കറികളും ഡയറ്റിലേക്ക് കൊണ്ടുവരണം. മികച്ച വര്‍ക്കൗട്ടുകളും ഇതിനൊപ്പം ബാലന്‍സ് ചെയ്യണം. ജിമ്മില്‍ പോകാന്‍ മടിയുള്ളവര്‍ക്ക് നടത്തം ശീലമാക്കാം. അതല്ലെങ്കില്‍ വീട്ടില്‍ നിന്ന് തന്നെ വ്യായാമം ചെയ്യാം. പക്ഷേ ഭക്ഷണ ശൈലി എപ്പോഴും ആരോഗ്യകരമായിരിക്കണം. അതിലേക്ക് ആദ്യം ഉള്‍പ്പെടുത്തേണ്ടത് ചീരയാണ്.

ഒരുപാട് ഗുണങ്ങള്‍ ചീരയ്ക്കുണ്ട്. ഇവയെ സൂപ്പര്‍ ഫൂഡ് എന്നാണ് വിളിക്കുന്നത്. കാരണം ഭാരം കുറയ്ക്കാന്‍ ഇവയോളം മികച്ച ഇല ഭക്ഷണം വേറെയില്ല. ഒന്നാമത്തെ കാരണം ഇവയില്‍ കലോറികള്‍ വളരെ കുറവാണ്. ശരീരത്തില്‍ അധികം കൊഴുപ്പ് എത്താതെ ഇവ സഹായിക്കും. കലോറികള്‍ എത്രത്തോളം കുറയുന്നുവോ അത്രയും നല്ലതാണ്.
അതുപോലെ കാല്‍സ്യം, അയേണ്‍, മഗ്നീഷ്യം, എന്നിവയ്ക്ക് പുറമേ നിരവധി പോഷകങ്ങളും ചീരയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ഇവ നിങ്ങളുടെ ഡയറ്റില്‍ വരുന്നതോടെ ആവശ്യമായ പോഷകങ്ങളെല്ലാം ഒരേയൊരു കാര്യം കഴിക്കുന്നതിലൂടെ ശരീരത്തിലെത്തും.
എങ്ങനെ കഴിക്കുമെന്ന കാര്യത്തില്‍ നിരവധി ഉത്തരങ്ങളുണ്ട്. ചീര രാവിലെ ബ്രേക്ഫാസ്റ്റില്‍ ഉള്‍പ്പെടുത്തി കഴിക്കാം. ഇതിലൂടെ നമ്മുടെ ഒരു ദിനം ഒരുപാട് പോഷകങ്ങള്‍ നിറഞ്ഞതാവാന്‍ സാധിക്കും. സലാഡില്‍ ഇവ ഉള്‍പ്പെടുത്താം. ചീര കൊണ്ട് മഫിന്‍ കേക്കുകള്‍ ഉണ്ടാക്കാം. അതുപോലെ ചീരക്കറി ഉണ്ടാക്കി ചോറിനൊപ്പം കഴിക്കാവുന്നതാണ്.
ഒരേസമയം ഭയങ്കര ടേസ്റ്റിയും ആരോഗ്യപ്രദവുമാണ് ഇവ. ചീര കൊണ്ട് ചിപ്സുണ്ടാക്കി കഴിക്കാവുന്നതാണ്. ഇത് ഉരുളക്കിഴങ്ങ് കൊണ്ടുള്ള ചിപ്സിന് പകരക്കാരനായും ഉപയോഗിക്കാം. പാന്‍കേക്കുകള്‍ ചീര കൊണ്ട് ഉണ്ടാക്കാം. ചീര മുറിച്ച് മാവില്‍ മുക്കിയാണ് ഇവവ ഉണ്ടാക്കുക. ചീരയും പരിപ്പും ജീരകവും ചേര്‍ത്തുള്ള കിടിലന്‍ കറിയും നല്ലൊരു ഓപ്ഷനാണ്.
കൂണ് അതുപോലെ ഡയറ്റില്‍ ഇനി മുതല്‍ ഉള്‍പ്പെടുത്താം. ഇവയും കുടവയര്‍ കുറയാന്‍ സാധിക്കും. ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കാനാണ് ഇവ സഹായിക്കുക. അതിലൂടെ ഭാരവും കുറയും. അതുപോലെ കോളിഫ്ളവറും ഡയറ്റിലേക്ക് കൊണ്ടുവരണം.
ആരോഗ്യകരമായ ശരീരത്തിന് ഇവ സഹായിക്കും. കാരണം കലോറികള്‍ ഒട്ടുമില്ലാത്തവയാണ് കോളിഫ്ളവറുകള്‍. കാര്‍ബോഹൈഡ്രേറ്റുകളും ഇവയില്‍ കുറവാണ്. എന്നാല്‍ അമിതമായി ഇവ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. അമിതമായാല്‍ ഉദ്ദേശിച്ചതിന് വിപരീതമായ ഫലമാണ് ലഭിക്കുക.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications