ഇക്കുറി ഓണത്തിന് വെളിച്ചെണ്ണയില്ലാതെ ഏത്തയ്ക്ക ചിപ്സ് വീട്ടില്‍ ഉണ്ടാക്കാം; ഇതാ അതിനുള്ള വഴി
ഓണം എന്നാല്‍ രുചികളുടെ ആഘോഷം കൂടിയാണ്. എത്ര കഴിച്ചാലും മലയാളിക്ക് മതിവരാത്ത സദ്യ തന്നെയാണ് ഓണാഘോഷത്തിലെ താരം. ഓണക്കോടികളിലും ഓണാഘോഷങ്ങളിലും എത്ര പുതുമ കൊണ്ടുവന്നാലും സദ്യയുടെ കാര്യം വരുമ്പോള്‍ മലയാളി പാരമ്പര്യത്തെ കൂട്ടുപിടിക്കും. ഓണസദ്യയിലെ പ്രധാനപ്പെട്ട വിഭാഗങ്ങളില്‍ ഒന്നാണ് നേന്ത്രക്കായ ചിപ്സ്.
ഇലയില്‍ ഒരറ്റത്ത് പാവത്താനെ പോലെ ഇരിക്കുന്ന ഉപ്പേരിക്ക് പക്ഷേ ഇക്കുറി അല്പം ഗമ കൂടും. അതിനു കാരണം വെളിച്ചെണ്ണ വിലയാണ്. 500 രൂപയോളമാണ് ഒരു ലിറ്റര്‍ വെളിച്ചെണ്ണ വില. സാധാരണക്കാരനെ സംബന്ധിച്ച് ഈ വിലയ്ക്ക് നേന്ത്രക്കായ ഉപ്പേരി വീട്ടില്‍ ഉണ്ടാക്കുന്നതും മുതലാകില്ല. എന്നാല്‍ ഈ വെല്ലുവിളിയും മലയാളി അതിജീവിക്കും.

ഇപ്പോള്‍ ഒരുവിധം എല്ലാവരുടെയും വീട്ടിലുള്ള ഇലക്ട്രിക് ഗൃഹോപകരണമാണ് എയര്‍ ഫ്രൈയര്‍. എണ്ണയില്ലാതെ എയര്‍ ഫ്രൈയറില്‍ ഈസിയായി ചിപ്സ് ഉണ്ടാക്കാന്‍ കഴിയും. ഇങ്ങനെ എണ്ണയ്ക്ക് വേണ്ടിയുള്ള ബജറ്റും കുറയ്ക്കാന്‍ കഴിയും. നേന്ത്രക്കായ ചിപ്സ് എങ്ങനെ എയര്‍ ഫ്രൈയറില്‍ ഉണ്ടാക്കാമെന്നു നോക്കാം.
വേണ്ട ചേരുവകള്‍
പച്ചക്കായ
ഉപ്പ് പാകത്തിന്
മുളക് പൊടി അരടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി ഒരു നുള്ള്
ഉണ്ടാക്കുന്ന വിധം
പച്ചക്കായ ചെറുതായി വട്ടത്തില്‍ അരിയുക. ആദ്യം അരിഞ്ഞ നേന്ത്രക്കായ കഷ്ണങ്ങള്‍ ഉപ്പു കലക്കിയ വെള്ളത്തില്‍ കുറച്ചുസമയം ഇട്ടു വയ്ക്കാം. ഇങ്ങനെ ചെയ്യുന്നതിലൂടെ കായയിലെ കറ കളയാം. വറുക്കുമ്പോള്‍ കഷ്ണങ്ങള്‍ തമ്മില്‍ ഒട്ടിപ്പിടിക്കാതിരിക്കാനും ഇത് സഹായിക്കും.
തുടര്‍ന്ന് ഈ കഷ്ണങ്ങള്‍ എടുത്ത് മഞ്ഞള്‍പൊടിയും മുളകുപൊടിയും ഉപ്പും മിക്സ് ചെയ്ത വെള്ളത്തില്‍ നാല് മുതല്‍ അഞ്ചു മിനിറ്റ് വരെ ഇട്ടു വയ്ക്കണം. വെള്ളം വാര്‍ന്നു പോകാനായി ഒരു അരിപ്പയിലേക്ക് നേന്ത്രക്കായ കഷ്ണങ്ങള്‍ മാറ്റാം. ഇനി എയര്‍ ഫ്രൈയറിലെ തട്ടില്‍ ഒരു ബ്രഷ് ഉപയോഗിച്ച് വെളിച്ചെണ്ണ പുരട്ടുക. അതിനു ശേഷം നേന്ത്രക്കായ കഷ്ണങ്ങള്‍ ഈ തട്ടില്‍ നിരത്തി വയ്ക്കുക. ഒന്നിനു മുകളില്‍ ഒന്നായി കഷണങ്ങള്‍ വയ്ക്കരുത്.
നിരത്തിയ നേന്ത്രക്കായ കഷ്ണങ്ങള്ക്കു മുകളില്‍ വെളിച്ചെണ്ണ ഒന്ന് തടവി കൊടുക്കുക. ഇതു നിര്‍ബന്ധമല്ല, രുചി കൂടാന്‍ മാത്രം. 180 ഡിഗ്രിയില്‍ 18 മിനിറ്റ് എയര്‍ ഫ്രൈയര്‍ സെറ്റ് ചെയ്യുക. ഇടയ്ക്ക് എയര്‍ ഫ്രൈയര്‍ നിര്‍ത്തി നോക്കാവുന്നതാണ്. 18 മിനിറ്റ് ആകുമ്പോള്‍ എയര്‍ ഫ്രൈയര്‍ ഓഫ് ചെയ്യുക. നല്ല ക്രിസ്പി ആയും അതേസമയം ഹെല്‍ത്തിയായും ഉപ്പേരി വറുത്ത് കിട്ടും.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications