Get Updates
Get notified of breaking news, exclusive insights, and must-see stories!

മുത്താണ് റാഗി, കുട്ടികള്‍ക്ക് മാത്രമല്ല ആര്‍ക്കും കഴിക്കാം; പൊണ്ണത്തടിയൊക്കെ മാറി സുന്ദരനാവും

ശരീരത്തെ ആരോഗ്യത്തോടെ നിലനിര്‍ത്തുക എന്നത് നമ്മുടെ ഏറ്റവും വലിയ കടമയാണ്. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള ചിന്തകള്‍ ഉണ്ടാവൂ എന്ന് കേട്ടിട്ടില്ലേ. എന്തായാലും ഇപ്പോഴത്തെ ഭക്ഷണശൈലി കാരണം പലപ്പോഴും നമ്മുടെ ശരീരത്തിന്റെ ഫിറ്റ്‌നെസ് പലര്‍ക്കും കൈവിട്ട് പോകാറുണ്ട്. എന്നാല്‍ ഇത് ആശങ്കപ്പെടേണ്ടൊരു കാര്യമല്ല. ശ്രദ്ധിച്ചാല്‍ ഇവയെല്ലാം നമുക്ക് പുഷ്പം പോലെ മറികടക്കാനാവും.

പക്ഷേ പലര്‍ക്കും ഡയറ്റ് പിന്തുടരുക അത്ര ഇഷ്ടമില്ലാത്ത കാര്യമാണ്. കുറച്ച് കഷ്ടപ്പെട്ടാല്‍ മാത്രമേ അതിന്റെ ഫലം നമുക്ക് ലഭിക്കൂ. നമ്മുടെ ഡയറ്റില്‍ ചില കാര്യങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. അത് ശരീരത്തെ ശരിക്കും മാറ്റിയെടുക്കും. കുടവയറിനെ കുറയ്ക്കാനും ഭാരം കുറയ്ക്കാനുമെല്ലാം ഇവ ഉത്തമമാണ്. അങ്ങനെ കഴിക്കേണ്ടത് എന്താണെന്ന് നോക്കാം.

ragi-health-benefits

നമ്മുടെ ഡയറ്റില്‍ ഇന്ന് മുതല്‍ നിര്‍ബന്ധമായും റാഗി ഉള്‍പ്പെടുത്തണം. നമ്മള്‍ കുട്ടികള്‍ക്ക് ഇവ കഴിക്കാന്‍ നല്‍കാറുണ്ട്. അധികവും വളരെ ചെറിയ കുട്ടികള്‍ക്കാണ് ഇവ നല്‍കുക. കുട്ടികളുടെ ആരോഗ്യം പുഷ്ടപ്പെടുത്താന്‍ മുത്താറി കുറുക്കിയാണ് നമ്മള്‍ നല്‍കാറുള്ളത്. എന്നാല്‍ റാഗി കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും കഴിക്കാവുന്നതാണ്.

ശരീരത്തില്‍ എളുപ്പത്തില്‍ ദഹനം സാധ്യമാക്കാന്‍ ഇവയ്ക്ക് സാധിക്കും. ആവശ്യമായ പോഷകങ്ങളെല്ലാം ഇവ ശരീരത്തിലെത്തും. വേഗത്തില്‍ ഭാരം കുറയുകയും ചെയ്യും. ഇത് കാലങ്ങളായി നമ്മളെല്ലാം ഉപയോഗിക്കുന്ന ഭക്ഷണമാണ്. സിറിയലായിട്ടാണ് ഇവ ഉപയോഗിക്കാറുള്ളത്. ധാന്യങ്ങളില്‍ ഇത്രത്തോളം പോഷകങ്ങള്‍ വേറെ ഒന്നിലും അടങ്ങിയിട്ടില്ല.

റാഗികൊണ്ട് നിരവധി ഭക്ഷണങ്ങള്‍ നമുക്ക് ഉണ്ടാക്കാനാവും. റാഗി ബട്ടര്‍മില്‍ക്ക് മാള്‍ട്ട് അത്തരത്തില്‍ ഒരുപാട് ഗുണങ്ങള്‍ അടങ്ങിയതാണ്. നമ്മുടെ ഭാരത്തെ ഇവ വേഗത്തില്‍ കുറയ്ക്കാന്‍ സഹായിക്കും. റാഗിപ്പൊടി എടുത്ത് വെള്ളത്തില്‍ മിക്‌സ് ചെയ്യുക. അതിന് ശേഷം നന്നായി ചെയ്യുക. അതിന് ശേഷം തണുപ്പിക്കുക.

അതിന് ശേഷം കുറച്ച് എരിവുള്ള മോര് ചേര്‍ത്ത ശേഷം കഴിക്കാവുന്നതാണ്. സ്വാദേറിയ ഹെല്‍ത്ത് ഡ്രിങ്കായി ഇതിനെ പരിഗണിക്കാം. നിത്യേന ഒന്നോ രണ്ടോ അതിലധികം കപ്പ് റാഗി മാള്‍ട്ട് കഴിക്കാം. ഇത് പൊണ്ണത്തടിയും അമിത ഭാരവും കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് വലിയ ഉപകാരമായിരിക്കും. കാരണം ഭാരത്തെ ഇവ വേഗത്തില്‍ കുറയ്ക്കും. കലോറികള്‍ അടക്കം ഇവയില്‍ കുറവാണ്.

റാഗിയുടെ റോട്ടിയും നിങ്ങള്‍ക്ക് പരീക്ഷിക്കാവൂന്നതാണ്. ഗോതമ്പ് റോട്ടിക്ക് പകരമായി ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. നമ്മുടെ അമിത വിശപ്പിനെ ഇവ നിയന്ത്രിക്കും. ഇവയില്‍ ക്യാരറ്റുകള്‍, സീഡ്‌സുകള്‍, സുഗന്ധവ്യജ്ഞനങ്ങള്‍ എന്നിവ ടേസ്റ്റിനായി ഉള്‍പ്പെടുത്താം.

മധുരം ഇഷ്ടമുള്ളവര്‍ക്ക് റാഗി ലഡ്ഡുവും നല്ലൊരു ഓപ്ഷനാണ് ഇവ ഹെല്‍ത്തിയുമാണ്. വറുത്ത റാഗിപ്പൊടി കൊണ്ടാണ് ഇവ ഉണ്ടാക്കുന്നത്. ഇതില്‍ ഈത്തപ്പഴവും, ബദാമുകളും ചേര്‍ക്കാവുന്നതാണ്. ഇതൊന്നും ആരോഗ്യത്തെ മോശമായി ബാധിക്കില്ല. വേഗത്തില്‍ ഭാരം കുറയ്ക്കാനും സഹായിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+