എന്തൊരു മാറ്റമാണിത്, ഇത് ഡേര്‍ട്ടി പിക്ച്ചറിലേ വിദ്യയല്ല; 45ല്‍ ഭാരം കുറച്ച് സുന്ദരിയായത് ഇങ്ങനെ
ബോളിവുഡില്‍ അടക്കമുള്ള ഫാറ്റ് ഷെയിമിംഗ്, ബോഡി ഷെയിമിംഗുകളെ കുറിച്ച് പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട് വിദ്യാ ബാലന്. അതിന് കാരണവുമുണ്ട്. വിദ്യ പലപ്പോഴും ബോളിവുഡിന്റെ പരമ്പരാഗത രീതി പിന്തുടരുന്ന നടിയല്ല. പ്രധാനമായും സൈസ് സീറോയ്ക്ക് പിന്നാലെ വിദ്യാ ബാലന് ഓടാറില്ല. അല്‍പ്പം തടിയൊക്കെയുള്ള മലയാളി നടിമാരുടെ ശരീര പ്രകൃതമാണ് വിദ്യക്കുള്ളത്.
അതിന്റെ പേരിലുള്ള ട്രോളുകളെ കുറിച്ചെല്ലാം വിദ്യ പലപ്പോഴായി സംസാരിച്ചിട്ടുമുണ്ട്. പലപ്പോഴും ഭാരം വെച്ചുള്ള കഥാപാത്രങ്ങളും വിദ്യ ചെയ്തിട്ടുണ്ട്. ഡേര്‍ട്ടി പിക്ച്ചറിലെ സില്‍ക്ക് സ്മിതയുടെ കഥാപാത്രം തന്നെ അതിന് ഉദാഹരണമാണ്. വിദ്യക്ക് മികച്ച നടിക്കുള്ള പുരസ്കാരവും അതുവഴി ലഭിച്ചിട്ടുണ്ട്.

അതേസമയം ഇപ്പോള്‍ വിദ്യ ബോളിവുഡിനെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. അടിമുടി മാറിയ ലുക്കിലാണ് കഴിഞ്ഞ ദിവസം അവര്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്. 45ാം വയസ്സില്‍ ഇത്തരമൊരു മാറ്റം വിദ്യയില്‍ നിന്ന് ഒരാളും പ്രതീക്ഷിച്ചിരുന്നില്ല. സാധാരണ അവസരങ്ങള്‍ കുറഞ്ഞ് സിനിമയില്‍ നിന്ന് തന്നെ പുറത്താവുന്ന സമയമാണിത്.
എന്നാല്‍ വിദ്യയെ സംബന്ധിച്ച് ഇതൊരു പുത്തന്‍ മാറ്റമാണ്. ഭാരം കുറച്ച്, തീര്‍ത്തും മെലിഞ്ഞാണ് അവര്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. ഇത്ര പെട്ടെന്ന് വിദ്യ എങ്ങനെ ശരീരത്തെ മാറ്റിയെടുത്തു എന്നാണ് പാപ്പരാസികള്‍ പോലും അത്ഭുതപ്പെടുന്നത്. എന്നാല്‍ അതിന് പിന്നില്‍ ചെറുതല്ലാത്ത പ്രയത്നങ്ങളുണ്ട്. കൃത്യമായ ഡയറ്റ് വിദ്യക്കുണ്ടെന്ന് ഉറപ്പാണ്.
വിദ്യ ബാലന് കാര്‍ത്തിക് ആര്യന്റെ കഴിഞ്ഞ ദിവസം റിലീസായ ചന്ദു ചാമ്പ്യന്‍ എന്ന ചിത്രത്തിന്റെ സ്പെഷ്യല്‍ സ്ക്രീനിംഗിനായിട്ടാണ് എത്തിയത്. വിദ്യയുടെ പുതിയ ലുക്ക് കണ്ട് എല്ലാവരും ഞെട്ടിയിരിക്കുകയാണ്. വലിയ രീതിയിലാണ് വിദ്യ ബാരം കുറച്ചിരിക്കുന്നത്. ഇതിന്റെ പ്രധാന കാരണം വിദ്യയുടെ ഫിറ്റ്നെസ് പരിപാടികളാണ്.
യോഗയും ധ്യാനവും വിദ്യയുടെ ഡയറ്റിന്റെ ഭാഗമാണ്. സ്ഥിരമായി യോഗ ചെയ്യാറുണ്ട് നടി. ഇത് ശരീരത്തിന് മെയ് വഴക്കവും, അതുപോലെ ശരീരത്തിന്റെ സ്ട്രെസിന്റെ അളവും കുറയ്ക്കും. അതുപോലെ ധ്യാന നമ്മുടെ മാനസികാരോഗ്യത്തെ സഹായിക്കും. ഇത് രണ്ടും ഒത്തുവന്നാല്‍ ശരീരത്തെ കൂടുതല്‍ സുന്ദരമാക്കാനാവും.
വിദ്യക്ക് അതുപോലെ മികച്ച ഡയറ്റമുണ്ട്. പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണമാണ് നടി കഴിച്ചിരുന്നത്. അതില്‍ ധാന്യങ്ങള്‍, ഫ്രഷ് ഫ്രൂട്സ്, പച്ചക്കറികള്‍, അതുപോലെ ഭക്ഷണത്തിന്റെ നിയന്ത്രണം എന്നിവയെല്ലാം അതിലുണ്ടായിരുന്നു. ക്രാഷ് ഡയറ്റുകള്‍ക്ക് വിദ്യ എതിരാണ്. ഭക്ഷണം നന്നായി തന്നെ കഴിക്കുക. അല്ലാതെ തീവ്രമായി ഡയറ്റ് ചെയത് ഭാരം കുറയ്ക്കുന്ന രീതിയോട് നടിക്ക് താല്പര്യമില്ല.
മികച്ച ആരോഗ്യകരമായ ഭക്ഷണത്തോടൊപ്പം മികച്ച വ്യായാമങ്ങളും നടി ഡയറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാര്‍ഡിയോ എക്സര്‍സൈസുകള്‍, സ്ട്രെങ്ത് ട്രെയിനിംഗ്, എന്നിവയെല്ലാം ഇതില്‍ വരും. ഇവ കലോറികള്‍ വേഗം ഇല്ലാതാക്കാനും, അതുപോലെ പേശികള്‍ക്ക് കരുത്തേകാനും സഹായിക്കും.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications