വണ്ണം കുറഞ്ഞതിന്റെ പേരിൽ ഇനിയാരും കളിയാക്കില്ല; ഈ അഞ്ച് വഴികൾ പയറ്റി നോക്കൂ, ഫലം ഞെട്ടിക്കും
വണ്ണം കൂടിയാലും കുറഞ്ഞാലും നമ്മുടെ അനാവശ്യ പരിഹാരങ്ങൾ ഏറ്റുവാങ്ങേണ്ടി വരാറുണ്ട്. വണ്ണം കുറഞ്ഞവരെ സംബന്ധിച്ച് അത് പെട്ടെന്ന് കൂട്ടുക എന്നത് എളുപ്പമുള്ള കാര്യമല്ല. അതിനായി വെറുതെ ഒരുപാട് ഭക്ഷണം വാരി കഴിച്ചത് കൊണ്ട് കാര്യമില്ല എന്നർത്ഥം. അതിനായി പ്രകൃതിദത്തവും പെട്ടെന്ന് ഫലം കിട്ടുന്നതുമായ വഴികളാണ് പരീക്ഷിക്കേണ്ടത്. അതിന് ഏറ്റവും അനുയോജ്യമായ സമയമാണ് ശൈത്യകാലം.
അത്തരത്തിൽ നിങ്ങൾക്കും വണ്ണംകൂട്ടി കൂടുതൽ മികച്ച രൂപത്തിലേക്ക് മാറണം എന്ന ആഗ്രഹമുണ്ടെങ്കിൽ അതിനുള്ള വഴിയുണ്ട്. ചിലർക്ക് എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾ മൂലം വണ്ണം കുറയുന്ന പ്രവണത നാം കാണാറുണ്ട്. അത്തരക്കാർക്കും ഈ രീതികൾ പരീക്ഷിക്കാവുന്നതാണ്. എന്തൊക്കെയാണ് തികച്ചും നാച്ചുറലായി വണ്ണം കൂട്ടാനുള്ള വഴികളെന്ന് നമുക്ക് പരിശോധിക്കാം.

കലോറി ഉപഭോഗം വർദ്ധിപ്പിക്കുക: ശരീരഭാരം വർദ്ധിപ്പിക്കാൻ, നിങ്ങൾ കൂടുതൽ കലോറി ശരീരത്തിലേക്ക് എത്തിക്കേണ്ടതുണ്ട്. എന്നാൽ ഇത് ഫാസ്‌റ്റ് ഫുഡ് പോലെയുള്ളവ കൊണ്ടല്ല വർധിപ്പിക്കേണ്ടതുണ്ട്. അതിന് പകരമായി അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾക്ക് പ്രാധാന്യം കൊടുക്കുക. അവക്കാഡോ ഉൾപ്പെടെയുള്ള ഇതിന് ഉത്തമമാണ്.
ഇടവിട്ടുള്ള ഭക്ഷണം കഴിക്കൽ രീതി: പലപ്പോഴും പൊതുവെ മെലിഞ്ഞ ശരീരപ്രകൃതി ഉള്ള വ്യക്തികൾക്ക് ഒരുമിച്ച് ഭക്ഷണം കഴിക്കുന്നത് അൽപ്പം ബുദ്ധിമുട്ടേറിയ കാര്യമാണ്. അങ്ങനെ ഉള്ളവരെ സംബന്ധിച്ച് ഏറ്റവും നല്ലത് ഇടവിട്ടുള്ള ഭക്ഷണം കഴിക്കലാണ്. ദിവസം മുഴുവനും ചെറുതും ഇടിവിട്ടുള്ളതുമായ ഭക്ഷണം കഴിക്കുക. നിങ്ങളുടെ ദഹനവ്യവസ്ഥയെ ഉണർത്തി കൂടുതൽ കലോറി ഉപഭോഗം ചെയ്യാൻ ഈ വഴി നിങ്ങളെ സഹായിക്കും.
പ്രോട്ടീൻ വർധിപ്പിക്കാനുള്ള ഭക്ഷണം കഴിക്കുക: പേശികൾ നിർമ്മിക്കുന്നത് പ്രധാനമായും ആവശ്യമുള്ള പ്രോട്ടീനുകൾ കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. പേശികളുടെ വളർച്ചയെ സഹായിക്കുന്നതിന്, നിങ്ങൾക്ക് ആവശ്യത്തിന് പ്രോട്ടീൻ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. കൂടാതെ ഇതിനൊപ്പം ശാരീരിക വ്യായാമവും നിങ്ങളുടെ ദിനചര്യയിൽ ഉൾപ്പെടുത്തണം. മുട്ട, പാൽ ഉത്പന്നങ്ങൾ, മത്സ്യം എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
ആരോഗ്യകരമായ കൊഴുപ്പുകൾ ഉൾപ്പെടുത്തുക: കാർബോ ഹൈഡ്രേറ്റിന്റെയും പ്രോട്ടീന്റെയും ഇരട്ടിയിലധികം കലോറി നൽകുന്നു. സലാഡുകൾ, പച്ചക്കറികൾ, പാസ്‌ത എന്നിവ ഇതിൽ ഉൾപ്പെടുത്തണം. സാൽമണും അയലയും ഒമേഗ -3 ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമാണ്, ഇത് ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും.
കൃത്യമായ വ്യായാമം: എത്രയൊക്കെ ഭക്ഷണം കഴിക്കുന്നു, ഡയറ്റുകൾ ശ്രദ്ധിക്കുന്നു എന്നൊക്കെ പറഞ്ഞാലും കലോറിയെ ശരീരത്തിലെ പേശികളിൽ എത്തിക്കാൻ വ്യായാമം വേണ്ടി വരും. അതിനായി ദിനംപ്രതി കൃത്യമായ സമയം മാറ്റിവയ്ക്കണം. എങ്കിൽ മാത്രമേ നിങ്ങളുടെ ശരീരം അതിനോട് അനുകൂലമായി പ്രവർത്തിക്കൂ.












Click it and Unblock the Notifications