Get Updates
Get notified of breaking news, exclusive insights, and must-see stories!

തടി കുറയ്ക്കാൻ ഇനി എളുപ്പവഴി തേടേണ്ട; ഈ പാനീയങ്ങൾ കുടിച്ചാൽ മാത്രം മതി, മാറ്റം നിങ്ങളെ ഞെട്ടിക്കും

തടി കുറയ്ക്കാൻ പലവിധ വഴികൾ പരീക്ഷിക്കുന്ന ആളുകളാണ് നമ്മൾ. പ്രത്യേകിച്ച് യുവാക്കൾക്ക് ഇടയിലെ അമിതവണ്ണവും കൊഴുപ്പുമൊക്കെ വളരെ സാധാരണയായി മാറിയ ഈ കാലത്ത്. ജീവിതശൈലിയിലെ മാറ്റങ്ങളാണ് പ്രധാനമായും നമ്മുടെ നാട്ടിൽ വർധിച്ചുവരുന്ന ഇത്തരം ആരോഗ്യ പ്രശ്‌നങ്ങൾക്ക് മൂല കാരണമായി നാം കാണേണ്ടത്. പണ്ടത്തെ പോലെയുള്ള സാഹചര്യങ്ങളല്ല ഇന്ന് നമ്മുടെ നാട്ടിൽ ഉള്ളതെന്ന് നോക്കിയാൽ നിങ്ങൾക്ക് മനസിലാവും.

അന്നൊക്കെ ശരീരം അനങ്ങിയുള്ള, അധ്വാനത്തിൽ ഏർപ്പെട്ടിരുന്ന ആളുകളായിരുന്നു കൂടുതലും. ഇന്നത്തെ സാചര്യത്തിൽ അതിനുള്ള സാധ്യത വളരെ കുറവാണ്. യുവാക്കളിൽ ഏറിയ പങ്കും വൈറ്റ് കോളർ ജോലികളിൽ ഏർപ്പെട്ട ആളുകളാണ്. ഇക്കാരണത്താൽ തന്നെ വ്യായാമത്തിന്റെ കുറവും ഇവരെ സാരമായി ബാധിക്കുന്നുണ്ട്. അങ്ങനെ വരുമ്പോൾ ഇവരെ സംബന്ധിച്ച് ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടുകയെന്നത് വലിയൊരു കാര്യമല്ല.

weightloss

എന്നാൽ അതിനെ ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്നത് നമ്മുടെ ഭക്ഷണ രീതികളാണ്. ജങ്ക് ഫുഡുകൾ അഥവാ ഫാസ്‌റ്റ് ഫുഡുകൾ ശക്തി പ്രാപിക്കുക കൂടി ചെയ്‌തതോടെയാണ് ഇത്തരം ആരോഗ്യ പ്രശ്‌നങ്ങൾ വലിയ രീതിയിൽ ഉയർന്നുവന്നത്. നിലവിലെ സാഹചര്യത്തിൽ അതിനെ മറികടക്കാനുള്ള വഴികൾ വ്യായാമം കൃത്യമായി ചെയ്യുകയും ഭക്ഷണ ക്രമത്തിൽ കാര്യമായ മാറ്റം കൊണ്ട് വരികയും ചെയ്യുക എന്നിവയാണ്.

സാധാരണഗതിയിൽ നിങ്ങൾ ഭക്ഷണം അപ്പാടെ കുറച്ചത് കൊണ്ട് കാര്യമായ മാറ്റം ശരീരത്തിന് ഉണ്ടാവണമെന്നില്ല. എന്നാൽ ശരീരത്തിലെ കൊഴുപ്പിനെ നീക്കം ചെയ്യാനും സന്തുലിതാവസ്ഥ നിലനിർത്താനും സഹായിക്കുന്ന ചില ഭക്ഷണങ്ങളും അതിനോടൊപ്പം ആവശ്യമായി വരുന്നുണ്ട്. അതിൽ പ്രധാനപ്പെട്ട ചില പാനീയങ്ങൾ നമുക്ക് പരിചയപ്പെടാം.

ചിയ വിത്തിട്ട വെള്ളം: ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ലളിതവും എന്നാൽ ഫലപ്രദവുമായ പാനീയമാണ് ഇത്. നാരുകൾ അടങ്ങിയ ഈ വിത്തുകൾ ദഹനത്തെ നല്ല രീതിയിൽ സഹായിക്കുന്നു, ശരീരത്തിലെ പോഷകങ്ങൾ കാര്യക്ഷമമായി വലിച്ചെടുക്കാനും വയറു വീർക്കുന്നത് തടയാനും ഇവയ്ക്ക് കഴിവുണ്ട്. ഈ പാനീയം കഴിക്കുന്നതിലൂടെ നിങ്ങൾക്ക് വിശപ്പ് കാര്യമായി തോന്നുകയില്ല എന്നതും ഇതിന്റെ ഗുണങ്ങളിൽ ഒന്നാണ്.

ഇഞ്ചി വെള്ളം: ഫിറ്റ്നസ് പരിശീലകർ സാധാരണഗതിയിൽ ഈ പാനീയത്തെ കൊഴുപ്പിനെ ഇല്ലാതാക്കുന്ന പാനീയം എന്നാണ് വിളിക്കുന്നത്. വലിപ്പത്തിൽ ചെറുതാണെങ്കിലും ഗുണങ്ങൾ ഏറെയാണ് ഇതിന്. ഇഞ്ചി വെള്ളം എല്ലാ ദിവസവും രാവിലെ നിങ്ങളുടെ മെറ്റബോളിസം ആരംഭിക്കുന്നതിനുള്ള ശക്തമായ മാർഗമാണ്. നിങ്ങളുടെ വയറു വീർക്കുന്നത് കുറയ്ക്കുകയും ദഹനം വർധിപ്പിക്കുകയും മെറ്റബോളിസം വേഗത്തിലാക്കുകയും ചെയ്യുന്നതാണ് ഇത്.

ഗ്രീൻ ടീയും ചെറുനാരങ്ങയും: ആന്റിഓക്‌സിഡന്റ് സമ്പുഷ്‌ടമായ രണ്ട് ഘടകങ്ങൾ തമ്മിൽ ചേർക്കുന്ന രീതിയാണിത്. ഗ്രീൻ ടീയിൽ കാറ്റെച്ചിനുകൾ അടങ്ങിയിട്ടുണ്ട്, ഇത് മെറ്റബോളിസം വർധിപ്പിക്കുകയും കൊഴുപ്പ് ഓക്‌സിഡേഷൻ വർധിപ്പിക്കുകയും ചെയ്യുന്നു. ചെറുനാരങ്ങ രുചി മെച്ചപ്പെടുത്തുക മാത്രമല്ല, വിറ്റാമിൻ സിയുടെ അളവ് ഉയർത്തുന്നു, അതിലൂടെ ദഹനത്തെ പിന്തുണയ്ക്കുന്നു.

ആപ്പിൾ സിഡെർ വിനെഗറും ചെറുചൂട് വെള്ളവും: കൊഴുപ്പ് ഇല്ലാതാക്കുന്ന ഗുണങ്ങൾക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനുള്ള കഴിവിനും ആപ്പിൾ സിഡെർ വിനെഗർ എറെ പേരുകേട്ട ഒന്നാണ്. അതുവഴി, അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്ക് നയിക്കുന്ന ആസക്തി കുറയ്ക്കാൻ ഈ പാനീയം നമ്മെ സഹായിക്കും. ശരീരഭാരം നിയന്ത്രിക്കുന്നതിനുള്ള ഒരു പ്രധാന മാർഗം കൂടിയാണിത്.

ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+