ഇച്ചിരി തേൻ ചൂടുവെള്ളത്തിൽ ചാലിച്ച് കുടിച്ചുനോക്കൂ; തടി കുറയാൻ അത് മാത്രം മതി മച്ചാനേ, ഗുണങ്ങൾ ഇങ്ങനെ
ജീവിത ശൈലിയിലെ മാറ്റവും ഭക്ഷണ രീതികളും ഒക്കെ പലപ്പോഴും നമ്മെ പൊണ്ണത്തടിയന്മാരാക്കി മാറ്റുകയാണ്. പുതിയ കാലത്തെ ചെറുപ്പക്കാർ ഏറ്റവും കൂടുതൽ നേരിടുന്ന വെല്ലുവിളികൾ ഒന്ന് തന്നെയാണ് ശരീരഭാരവും അമിതവണ്ണവും ഒക്കെ. അവ കേവലം നിങ്ങളുടെ രൂപഭംഗിയെ മാത്രം സ്വാധീനിക്കുന്ന ഘടകങ്ങളായി തള്ളിക്കളയാൻ കഴിയുന്നതല്ല. മറിച്ച് നിങ്ങളുടെ ആരോഗ്യത്തെ സൂചിപ്പിക്കുന്ന കാര്യങ്ങൾ കൂടിയാണ്.
ശരീരഭാരം ആവശ്യത്തിലും അധികമായാൽ അത് ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങൾ ക്ഷണിച്ചു വരുത്തും. ചെറിയ പ്രായത്തിൽ പോലും ഹൃദയാഘാതം ഉണ്ടാവുന്ന വാർത്തകൾ ഇക്കാലത്ത് പതിവാണ്. മുൻപൊക്കെ ഒരു പ്രായം എത്തുന്നത് വരെ ഇത്തരം രോഗങ്ങളിൽ നിന്നുള്ള ബുദ്ധിമുട്ട് നേരിടേണ്ടി വരാറില്ലായിരുന്നു. എന്നാൽ ഇന്നതൊക്കെ മാറി ഏത് പ്രായത്തിൽ ഉള്ളവർക്കും എന്ത് രോഗവും വരാമെന്ന അവസ്ഥയാണ്.

ഒരുപരിധി വരെ ഭീതിജനകമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. നമ്മുടെ ഭക്ഷണ രീതികളും ജോലിയുടെ സ്വഭാവവും ഒക്കെ ശരീര വണ്ണത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്. അങ്ങനെ വരുമ്പോൾ ഇതിനെ മറികടക്കാനും പ്രകൃതിദത്തമായ രീതിയിൽ മാറ്റിയെടുക്കാനും ഒക്കെയുള്ള വഴികളാണ് നാം പിന്തുടരേണ്ടത്. അത്തരത്തിൽ ഒരു മാർഗമാണ് തേനും ചൂടുവെള്ളവും ഉപയോഗിച്ചുള്ള രീതി.
ഉണർന്ന് എഴുന്നേറ്റ ഉടൻ ചൂടുള്ള എന്തെങ്കിലും കുടിക്കുന്നത് ശരീരത്തിന് ഉന്മേഷം നൽകും. എന്നാൽ വെറും ചൂടുവെള്ളം കുടിച്ചാൽ നിങ്ങൾക്ക് ഒട്ടേറെ ഗുണങ്ങളുണ്ട് എന്ന കാര്യം പലർക്കും അറിയില്ല. അതിനൊപ്പം തേൻ കൂടി ചേർക്കുമ്പോഴാണ് അമിത വണ്ണവും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളുമുള്ളവർക്ക് വലിയ രീതിയിൽ ഗുണം ചെയ്യുക.
ചെറുചൂടുള്ള വെള്ളത്തിൽ തേൻ ചേർത്ത് കുടിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് നിങ്ങൾ വിചാരിക്കുന്നതിലും അപ്പുറം ഗുണങ്ങളാണ് കൊണ്ട് വരിക. അതിൽ ശരീരഭാരം കുറയ്ക്കുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും പോലെയുള്ള ഒട്ടേറെ ഗുണങ്ങളാണ് അടങ്ങിയിട്ടുള്ളത്. തേനും ചെറുചൂടുവെള്ളവും നൽകുന്ന ചില ഗുണങ്ങൾ പരിശോധിക്കാം.
ശരീര ഭാരം കുറയ്ക്കും: ചൂടുവെള്ളത്തിൽ തേൻ ചേർത്ത് കുടിക്കുന്നത് നിങ്ങളുടെ ഭാരം നിയന്ത്രിക്കാൻ സഹായിക്കും. ഒരു ടീസ്‌പൂൺ തേൻ ചെറുചൂടുള്ള വെള്ളത്തിൽ കലർത്തി കുടിക്കുകയാണ് വേണ്ടത്. പഞ്ചസാരയോ ഉയർന്ന കലോറിയോ ഉള്ള ലഘുഭക്ഷണങ്ങളോടുള്ള ആസക്തി കുറയ്ക്കുകെ വഴി മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കാൻ ഇത് സഹായിക്കും.
ശരീരത്തിലെ ജലാംശം നിലനിർത്തും: ജലാംശം നമ്മുടെ ശരീരത്തിന് വളരെ പ്രധാനമാണ്. സാധാരണ വെള്ളം കുടിക്കുന്നത് പലർക്കും ബുദ്ധിമുട്ടാണെന്ന് തോന്നുമെങ്കിലും, അതിൽ തുള്ളി തേൻ കലർത്തുന്നത് ശരിക്കും ഗുണം ചെയ്യും. രാവിലെ തന്നെ ചൂടുവെള്ളത്തിൽ തേൻ ചേർത്ത് കുടിക്കുന്നത് ജലാംശം നിലനിർത്താൻ വളരെയധികം സഹായിക്കും.
ദഹനവ്യവസ്ഥയെ പരിപോഷിപ്പിക്കും: ദഹനനാളത്തെ ശമിപ്പിക്കാനും പ്രകോപനം കുറയ്ക്കാനും തേനിന് കഴിയും. അതിനാൽ, ചെറുചൂടുള്ള വെള്ളത്തിൽ തേൻ കുടിക്കുന്നത് ദഹനക്കേടും വീക്കവും ഒഴിവാക്കാൻ സഹായിക്കുന്ന വീട്ടുവൈദ്യമാണ്. കൂടാതെ, കുടലിൽ ഗുണം ചെയ്യുന്ന ബാക്ടീരിയകളുടെ വളർച്ചയെ ഉത്തേജിപ്പിക്കുന്ന പ്രീബയോട്ടിക് ഗുണങ്ങളും തേനിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications