Get Updates
Get notified of breaking news, exclusive insights, and must-see stories!

ചോറ് സൈലന്റ് കില്ലറോ? തടി കുറയ്ക്കാൻ വേറെന്ത് കഴിക്കുമെന്ന സംശയം ഇനി വേണ്ട, ഉത്തരം ഇവ തരും..!

മലയാളികളുടെ ഭക്ഷണശീലം ആരെയും അമ്പരപ്പിക്കുന്നതാണ്. പൊതുവെ എരിവിനോടും പുളിയോടൊമൊക്കെ നല്ല താൽപര്യമുള്ള ദക്ഷിണേന്ത്യയിലെ മറ്റ് മേഖലകളിൽ നിന്നുള്ളവരെ പോലും കവച്ചുവയ്ക്കുന്ന ഭക്ഷണ രീതികളാണ് നമ്മുടെ മുഖമുദ്ര. നാടൻ ഭക്ഷണം എന്ന് പറയുന്നത് തന്നെ തനതായ രുചികളുടെ വകഭേദമാണ്. അത് വിട്ട് മലയാളിക്ക് ഒരു കളിയുമില്ല എന്നതാണ് സത്യം.

പറഞ്ഞുവന്നത് നമ്മൾ മലയാളികളുടെ ഭക്ഷണ ശീലങ്ങളെ കുറിച്ചാണ്. പുതിയ കാലത്ത് നമ്മുടെ ഭക്ഷണ രീതികൾ ഒക്കെ മാറിയത് കൊണ്ട് തന്നെ അതിന് അനുസരിച്ചുള്ള ജീവിതശൈലീ രോഗങ്ങളും നമുക്കിടയിൽ വ്യാപകമാണ്. അതിന് കാരണം ഒരു തരത്തിൽ പറഞ്ഞാൽ ഒട്ടും വ്യായാമം ഇല്ലാത്ത ജീവിതരീതി കൂടിയാണ്.

ricealternatives

എന്നാൽ അതിനെ മാത്രം കുറ്റപ്പെടുത്തി കടന്നുകളയുക എത്ര എളുപ്പമല്ല. പിന്നെ എന്താണ് ഇതിലേക്ക് വഴിവയ്ക്കുന്ന കാര്യമെന്ന് ഓർത്താൽ പ്രധാനമായും നമ്മൾ ദിവസേന കഴിക്കുന്ന ചോറ് തന്നെയാണ്. ഇന്ത്യയിൽ മറ്റൊരിടത്തും മലയാളികളെ പോലെ ചോറ് കഴിക്കുന്ന ആളുകൾ ഉണ്ടാവില്ല. നമ്മുടെ അനാരോഗ്യകരമായ പ്രവണത നമ്മളെ പെട്ടെന്ന് രോഗികളാക്കി മാറ്റുന്നു.

മലയാളികൾക്ക് ചോറ് ഒരു വികാരം ആണെന്ന് അറിയാമെങ്കിലും അതിന്റെ ദോഷഫലങ്ങളെ കുറിച്ച് അവർക്ക് കാര്യമായ ധാരണയില്ല. അരിയിൽ നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ തവിടുള്ള ധാന്യങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. എങ്കിലോ കാർബോഹൈഡ്രേറ്റ് നല്ല രീതിയിൽ കൂടുതലുമാണ്. അതിനാൽ ചോറ് ഒഴിവാക്കി നിങ്ങൾക്ക് കഴിക്കാൻ പറ്റുന്ന മറ്റ് ചില ഭക്ഷണങ്ങൾ നോക്കാം.

ഡാലിയ: ബൾഗർ ഗോതമ്പ് എന്നും അറിയപ്പെടുന്ന ഇത്, വേവിച്ചതും, ഉണക്കിയതും, പൊട്ടിച്ചതുമായ ഒരു ധാന്യമാണ്. അരിയിൽ നിന്ന് വേറിട്ട ഘടനയാണ് ഇതിന്റെ പ്രത്യേകത. കൂടാതെ, ഇത് നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ നല്ല ഉറവിടമാണ്. ഇതിനെ കൊണ്ട് ബൾഗർ ഉണ്ടാക്കാൻ എളുപ്പമാണ്, അല്ലാതെയും ഉപയോഗിക്കാം.

തവിട് കളയാത്ത അരി: ഇത് ഒരു തവിട് നിലനിർത്തിയ ഒരു ധാന്യമാണ്. നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ ഒരു ഭക്ഷണ സ്രോതസാണ് ഇത്. വെളുത്ത അരിയെ അപേക്ഷിച്ച് ഇതിന് ഗ്ലൈസെമിക് സൂചിക കുറവാണ്, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കാത്തതിനാൽ പ്രമേഹരോഗികൾക്ക് ഏറ്റവും നല്ലതാണ്.

കോളിഫ്ലവർ റൈസ്: വെള്ള അരിക്ക് പകരമായി കുറഞ്ഞ കാർബോഹൈഡ്രേറ്റും കുറഞ്ഞ കലോറിയും ഉള്ള ഒരു വിഭവമാണ് ഇതെന്നതാണ് പ്രത്യേകത. കോളിഫ്ലവർ അരിയുടെ വലിപ്പത്തിലുള്ള കഷണങ്ങളാക്കി അരച്ചോ സംസ്‌കരിച്ചോ ആണ് ഇത് ഉണ്ടാക്കിയെടുക്കുന്നത്. നാരുകളുടെയും വിറ്റാമിൻ സിയുടെയും നല്ല ഉറവിടമാണ് കോളിഫ്ലവർ റൈസ്.

ബാർലി: അരിക്ക് പകരമായി നമുക്ക് ഉപയോഗിക്കാവുന്ന ഈ ധാന്യത്തിൽ നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഒരു തരം നാരായ ബീറ്റാ-ഗ്ലൂക്കന്റെ നല്ല ഉറവിടമാണിത്. അതിനാൽ തന്നെ പല തരത്തിൽ ഇത് കഴിക്കുന്നവരുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

ക്വിനോവ: ശരിക്കും പറഞ്ഞാൽ സമ്പൂർണ്ണ പ്രോട്ടീന്റെ ഉറവിടമാണ് ഇത്. ശരീരത്തിന് ആവശ്യമായ ഒമ്പത് അവശ്യ അമിനോ ആസിഡുകളും ഇതിൽ അടങ്ങിയിരിക്കുന്നു എന്ന ഗുണം കൂടിയുണ്ട് ഈ ധാന്യത്തിന്. ഇതിൽ നാരുകളും ഇരുമ്പ്, മഗ്നീഷ്യം, സിങ്ക് തുടങ്ങിയ മറ്റ് പോഷകങ്ങളും അധികമാണ്. അതിനാൽ കഴിക്കുന്നത് നല്ല രീതിയിൽ നിങ്ങൾക്ക് ഗുണം ചെയ്യും.

ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+