ഉപ്പ് വെള്ളം കുടിച്ചാൽ തടി കുറയുമെന്നോ? സംഗതി സത്യമാണ്, ഇങ്ങനെ ചെയ്‌താൽ സ്‌ട്രെസും പമ്പ കടക്കും...
ഒരൽപം തടി കൂടിയെന്ന് പറഞ്ഞാൽ പിന്നെ അതൊന്ന് കുറയ്ക്കാതെ നമ്മളിൽ പലർക്കും ഉറങ്ങാൻ പോലും സാധിക്കാറില്ല. അത്യാവശ്യം ഭക്ഷണമൊക്കെ കഴിക്കുന്ന ആളുകളാണെങ്കിൽ പിന്നെ തടിയുടെ കാര്യം പറയുകയേ വേണ്ട. അതല്ലാതെ കൃത്യമായ ഡയറ്റ് നോക്കുകയും തടി ഒട്ടും കൂടാതെ നോക്കുകയും ചെയ്യുന്ന ആളുകൾക്ക് ശരീരത്തിലെ ചെറിയ വ്യതിയാനം പോലും പെട്ടെന്ന് മനസിലാവും.
ഇത് പിന്നെ നിങ്ങളുടെ സൗന്ദര്യ സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യമാണെന്ന് വയ്ക്കാം. അല്ലാതെ നിത്യ ജീവിതത്തിൽ നിങ്ങൾ അനുഭവിക്കുന്ന ഒട്ടേറെ ബുദ്ധിമുട്ടുകൾ ഉണ്ടാവും. കടുത്ത ജലദോഷം, ശാരീരികമായ ബുദ്ധിമുട്ടുകൾ, സ്‌ട്രെസ് പോലെയുള്ള മാനസികാവസ്ഥകൾ എന്നിവയൊക്കെ മറികടക്കാൻ ഒരു ഒറ്റമൂലിയുണ്ട് നമ്മുടെയൊക്കെ അടുക്കളകളിൽ.

അതൊരു പച്ചക്കറിയോ ധാന്യമോ ഒന്നുമല്ല. നിത്യ ജീവിതത്തിൽ നമ്മൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഉപ്പ തന്നെയാണ് ഇതിലെ താരം. കേവലം ഉപ്പ് വെള്ളം കുടിച്ചാൽ അതുകൊണ്ട് നിങ്ങളുടെ ശരീരത്തിനുണ്ടാവുന്ന ഗുണങ്ങൾ പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. എന്തൊക്കെയാണ് ഇതിലെ പ്രധാനപ്പെട്ട ഗുണങ്ങൾ എന്ന് നോക്കാം.
ശരീരത്തിലെ സന്തുലിതാവസ്ഥ നിലനിർത്തുന്നു: ഏത് രൂപത്തിൽ ആയാലും ധാരാളം വെള്ളം കുടിക്കുന്നത് ജലാംശം നിലനിർത്താൻ നിങ്ങളെ സഹായിക്കുന്നു. എന്നാൽ ഉപ്പ് വെള്ളം കുടിക്കുന്നത് കൃത്യമായ ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിർത്താൻ സഹായിക്കുന്ന പ്രധാന കാര്യങ്ങളിൽ ഒന്നാണ്. സോഡിയം, പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം എന്നിവ ഉൾപ്പെടെ നിങ്ങളുടെ ശരീരത്തിൽ കൃത്യമായ അളവിൽ എത്തിക്കാൻ ഇതിന് സാധിക്കുന്നു.
ദഹനവ്യവസ്ഥയെ സഹായിക്കുന്നു: ഉപ്പുവെള്ളം കുടിക്കുന്നതിന്റെ ഏറ്റവും വലിയ ഗുണങ്ങളിൽ ഒന്നാണിത്. മിതമായ അളവിൽ അകത്തുചെന്നാൽ ഉപ്പ് വെള്ളം മികച്ച രീതിയിൽ ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കും. കൂടാതെ ആമാശയത്തിലെ പിഎച്ച് നില നിയന്ത്രിക്കാനും വളരെ ഫലപ്രദമായ മാർഗമാണ്.
വിഷാംശങ്ങളെ പുറന്തള്ളുന്നു: കുടിവെള്ളത്തിൽ ഉപ്പ് ചേർക്കുന്നതിന്റെ മറ്റൊരു ഗുണമാണിത്. വിഷാംശം ഇല്ലാതാക്കുന്ന ഗുണങ്ങളുണ്ട് ഈ ദ്രാവകത്തിന്. ഇത് വിയർപ്പിലൂടെ നിങ്ങളുടെ ശരീരത്തിൽ നിന്ന് വിഷ സംയുക്തങ്ങളെ പുറന്തള്ളാൻ നിങ്ങളെ സഹായിക്കും. ഉപ്പുവെള്ളത്തിന് വൃക്കകളെയും കരളിനെയും സജീവമാക്കാൻ കഴിയും.
ചർമ്മത്തിനും നല്ലത്: ഉപ്പുവെള്ളം കുടിക്കുന്നതിന്റെ ഏറ്റവും മികച്ച ഗുണം നിങ്ങളുടെ ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും എന്നതാണ്. മുഖക്കുരു, സോറിയാസിസ്, എക്‌സിമ എന്നിവയുടെ ലക്ഷണങ്ങൾ കുറയ്ക്കാനും അതുവഴി ചർമ്മത്തിനെ പുനരുജ്ജീവിപ്പിക്കാനും സാധിക്കും.
ശരീരഭാരം നിയന്ത്രിക്കും, സ്‌ട്രെസിനെ കുറയ്ക്കും: നേരിട്ടല്ലെങ്കിൽ കൂടി ഉപ്പുവെള്ളം മിതമായ അളവിൽ കുടിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാൻ പരോക്ഷമായി സഹായിക്കും. അതും രാവിലെ തന്നെ കുടിക്കാൻ ശ്രമിച്ചാൽ അത് ഗുണമാവും. ഒപ്പം സ്‌ട്രെസ് നിയന്ത്രിക്കാനും ഉപ്പ് വെള്ളം ഉത്തമമാണ്.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യ വിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications