വയറ്റിലെ കൊഴുപ്പ് ലുക്കിനെ വല്ലാതെ ബാധിക്കുന്നുണ്ടോ? വിന്ററിൽ കൂടുതൽ സ്ലിം ആവാം, ഈ വഴികൾ പരീക്ഷിക്കൂ
ശരീരസൗന്ദര്യത്തിന് വളരെയധികം പ്രാധാന്യം കൊടുക്കുന്ന തലമുറയാണ് ഇപ്പോഴത്തേത്. ഓരോ നിമിഷവും അതിനായി ഉഴിഞ്ഞു വയ്ക്കുകയും പല വഴികൾ പരീക്ഷിക്കുകയും ചെയ്യുന്ന ആളുകൾ ധാരാളമുണ്ട് നമുക്ക് ചുറ്റും. ശരീരസൗന്ദര്യ സംരക്ഷണത്തെ കുറിച്ച് പറയുമ്പോൾ പ്രധാനമായും നമ്മളെ അലട്ടുന്ന ചില കാര്യങ്ങളുണ്ട്. അതിലൊന്നാണ് അമിത വണ്ണവും വയറ്റിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പും ഉണ്ടാക്കുന്ന വെല്ലുവിളി.
പലപ്പോഴും നമ്മുടെ ലുക്കിനെ വല്ലാതെ ബാധിക്കുന്ന കാര്യമാണ് വയറ്റിലെ കൊഴുപ്പ്. വയർ ചാടുമ്പോൾ പെട്ടെന്ന് പ്രായം തോന്നുക സ്വാഭാവികമാണ്. വയറ്റിലെ കൊഴുപ്പിനെ വന്നിട്ട് ഇല്ലാതാക്കുന്നതിലും നല്ലത് അത് വരാതെ സൂക്ഷിക്കുക എന്നതാണ്. അതിനായി പലവിധ മാർഗങ്ങൾ നമുക്ക് മുന്നിലുണ്ട്. ഈ ശൈത്യകാലത്ത് വളരെയധികം ശ്രദ്ധയോടെ ചില കാര്യങ്ങൾ നിർവഹിച്ചാൽ നിങ്ങളുടെ വയറ്റിലെ കൊഴുപ്പ് പൂർണമായും അകലും.

എന്തൊക്കെയാണ് അതിനായി ചെയ്യേണ്ടത് എന്നല്ലേ നിങ്ങൾ ആലോചിക്കുന്നത്. വയറ്റിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പ് നിങ്ങളുടെ സൗന്ദര്യത്തിന് വെല്ലുവിളിയാവുക മാത്രമല്ല ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാവുന്നു. അതുകൊണ്ട് തന്നെ അവയെ അകറ്റി നിർത്തേണ്ടത് അത്യാവശ്യമാണ്. അതിനായി പരീക്ഷിക്കേണ്ട ചില മാർഗങ്ങൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.
ഹൈ പ്രോട്ടീൻ ഭക്ഷണം: വയറ്റിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് നീക്കം ചെയ്യാനും അതിൽ നിന്ന് രക്ഷ നേടാനും ഏറ്റവും അത്യവശ്യം പ്രോട്ടീൻ അധികമായി അടങ്ങിയിരിക്കുന്ന ഭക്ഷണം കഴിക്കുക എന്നതാണ്. ഇത് നിങ്ങളുടെ ശരീരത്തിലെ ഭക്ഷണത്തിന്റെ അളവിനെ പരിമിതപ്പെടുത്താനും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഒഴിവാക്കാനും സഹായിക്കും.
പഞ്ചസാര അടങ്ങിയ ഭക്ഷണം കുറയ്ക്കുക: പരമാവധി പഞ്ചസാര അടങ്ങിയ ഭക്ഷണം ഒഴിവാക്കുക എന്നതാണ് വയറ്റിലെ കൊഴുപ്പ് കുറയ്ക്കാനുള്ള മറ്റൊരു മാർഗം. അധികമായി പഞ്ചസാര ശരീരത്തിൽ എത്തുന്നത് ബെല്ലി ഫാറ്റിന് മാത്രമല്ല ഗുരുതര രോഗങ്ങൾ, പ്രമേഹം അടക്കമുള്ളവയ്ക്ക് കാരണമാവുമെന്നും പഠനങ്ങൾ തെളിയിക്കുന്നു.
കൃത്യമായ വ്യായാമം: നല്ല രീതിയിൽ വ്യായാമം ചെയ്‌താൽ നിങ്ങൾക്ക് വയറ്റിലെ കൊഴുപ്പിനെ ഒഴിവാക്കാൻ കഴിയുമെന്നത് പണ്ടേ തെളിയിച്ച കാര്യമാണ്. സാമാന്യം ഭേദപ്പെട്ട വർക്ക്ഔട്ട് ചെയ്യുക വഴി നിങ്ങൾക്ക് വയറ്റിലെ കൊഴുപ്പിനെ കരിയിച്ചു കളയാം. അധികനേരം ഇരുന്ന് കൊണ്ട് ജോലി ചെയ്യുന്നവർക്കും ഈ വ്യായമങ്ങൾ അത്യുത്തമമാണ്.
പ്രോബയോട്ടിക് ഭക്ഷണം: ചില ഭക്ഷണങ്ങളിൽ ധാരാളമായി അടങ്ങിയിട്ടുള്ള ഒരുതരം ബാക്റ്റീരിയയാണ് പ്രോ ബയോട്ടിക്. ഈ ബാക്റ്റീരിയ നിങ്ങളുടെ ശരീരത്തിൽ നല്ല മാറ്റമുണ്ടാക്കും. നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ഈ ബാക്റ്റീരിയ സഹായിക്കും. കൂടാതെ നിങ്ങളുടെ ശരീരഭാരം നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു.
ഗ്രീൻ ടീ കുടിക്കുക: ഗ്രീൻ ടീയുടെ ഉപയോഗം നിങ്ങളുടെ ശരീരത്തിൽ നല്ല മാറ്റങ്ങൾ കൊണ്ട് വരുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇത് നിങ്ങളുടെ വയറ്റിലെ കൊഴുപ്പിനെ നല്ല രീതിയിൽ പുറം തള്ളുകയും നിങ്ങളുടെ ശരീരത്തിൽ നല്ല മാറ്റം കൊണ്ടുവരികയും ചെയ്യും.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications