പൊണ്ണത്തടിയാണോ പ്രശ്‌നക്കാരന്‍; ക്യാരറ്റും മുട്ടകളും ഇങ്ങനെ കഴിച്ചുനോക്കൂ, കുടവയറിനെ മാറ്റും ഇങ്ങനെ
അമിതമായ ഭാരക്കൂടുതലും പൊണ്ണത്തടിയും നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കില്‍ ഇത് ശരീരം തരുന്ന ഒരു മുന്നറിയിപ്പാണ്. നമ്മള്‍ ശരീരത്തെ കൃത്യമായി ആരോഗ്യത്തോടെ പരിപാലിക്കണമെന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നത്. എങ്ങനെ ഇവ മാറ്റിയെടുക്കാം എന്ന് ചിന്തിച്ചിട്ടുണ്ടോ? തീര്‍ച്ചയായും ഇവ നമ്മളെ വിട്ടുപോകാത്ത പ്രശ്‌നങ്ങള്‍ അല്ല.
ആരോഗ്യകരമായ ജീവിതശൈലി തീര്‍ച്ചയായും നമ്മളെ വേഗത്തില്‍ മെലിയാന്‍ സഹായിക്കും. അത് മാത്രമല്ല കുടവയര്‍ വേഗത്തില്‍ കുറയാനും ഇവ കൊണ്ട് സാധിക്കും. ചില ഭക്ഷണ സാധനങ്ങള്‍ നമ്മുടെ ഡയറ്റിലേക്ക് കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. അതോടൊപ്പം വ്യായാമം കൂടി ചേരുമ്പോള്‍ അത്ഭുതകരമായ മാറ്റങ്ങള്‍ കാണാനാവും.

തൈരും ബെറി പഴങ്ങളുമാണ് ഡയറ്റിലേക്ക് ആദ്യം കൊണ്ടുവരേണ്ടത്. ഇവ രണ്ടിലും പ്രോട്ടീനും ഫൈബറും അടങ്ങിയിട്ടുണ്ട്. ഫൈബര്‍ നമ്മുടെ അമിതമായ വിശപ്പിനെ നിയന്ത്രിച്ച് നിര്‍ത്തും. അതിലൂടെ അനാവശ്യമായി കൊഴുപ്പേറിയ ലഘുഭക്ഷണം അടക്കം കഴിക്കുന്നത് നിര്‍ത്താനാവും. ഇവ നിത്യേന കഴിക്കണം. വൈകീട്ടോ അതിരാവിലെയോ കഴിക്കുന്നതാണ് ഏറ്റവും നല്ലത്.
ആപ്പിളും ഇനി മുതല്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തിക്കോളൂ. ആപ്പിള്‍ നന്നായി മുറിക്കുക. അതിലേക്ക് ബദാം ബട്ടര്‍ ചേര്‍ക്കുക. ഇതിലൂടെ ആരോഗ്യകരമായ കൊഴുപ്പിനെ ശരീരത്തിലെത്തിക്കാന്‍ സാധിക്കും. ഒപ്പം ഫൈബറും ശരീരത്തിലെത്തും. പോഷകങ്ങള്‍ ഏറെയുള്ള ഒരു ലഘുഭക്ഷണമാണിത്.
ക്യാരറ്റുകളും ഡയറ്റിനെ ആരോഗ്യകരമാക്കുന്ന ലഘുഭക്ഷണമാണ്. വളരെ ഹെല്‍ത്തിയാണിത്. ക്യാരറ്റുകള്‍ നീളത്തില്‍ മുറിക്കുക. അത് ഹമ്മസിനൊപ്പം ചേര്‍ത്ത് കഴിക്കാം. ഇവയില്‍ ഫൈബറും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇവ നമ്മുടെ വിശപ്പിനെ നിയന്ത്രിച്ച് നിര്‍ത്തും. അതിലൂടെ കലോറികളെയും കുറയ്ക്കാന്‍ സാധിക്കും.
പൈനാപ്പിള്‍ അതുപോലെ ശരീരത്തിന് ഗുണങ്ങള്‍ ഏറെ സമ്മാനിക്കുന്നവയാണ്. പൈനാപ്പിള്‍ കോട്ടേജ് ചീസിനൊപ്പം ചേര്‍ത്ത് കഴിക്കാവുന്നതാണ്. ഈ ചീസ് കൊഴുപ്പ് വളരെ കുറവുള്ളതാണ്. പൈനാപ്പിളില്‍ അതുപോലെ പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. വളരെ കുറച്ച് കലോറികള്‍ മാത്രമാണ് ശരീരത്തിലെത്തുക. നമ്മുടെ അമിത വിശപ്പിനെ ഇവ നിയന്ത്രിച്ച് നിര്‍ത്തും.
നട്‌സും ഇതേ പോലെ ഏറെ ഗുണങ്ങള്‍ ഉള്ളവയാണ്. വളരെ ചെറിയ അളവില്‍ ബദാമോ വാല്‍നട്ടുകളോ നിത്യേന കഴിക്കാം. അമിതമാകാന്‍ പാടില്ല. കാരണം നട്‌സില്‍ ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. കഴിക്കുന്നതിന്റെ അളവില്‍ പ്രത്യേകിച്ച് ശ്രദ്ധ വേണം. കോഴിമുട്ട ശരീരത്തിന് ഏറ്റവും ആവശ്യമായ ലഘുഭക്ഷണമാണ്.
ഇവ രാവിലെ ബ്രേക്ഫാസ്റ്റിന് ഒപ്പമോ വൈകീട്ട് ലഘുഭക്ഷണമായോ കഴിക്കാം. നിത്യേന രണ്ട് പുഴുങ്ങിയ മുട്ട കഴിക്കാവുന്നതാണ്. കാരണം പ്രോട്ടീനിന്റെയും ആരോഗ്യകരമായ കൊഴുപ്പിന്റെയും കലവറയാണ് മുട്ടകള്‍. ഇവ നമ്മുടെ വിശപ്പിനെ കൃത്യമായി നിയന്ത്രിക്കും. അതുപോലെ കലോറികള്‍ അമിതമായും ശരീരത്തിലെത്തില്ല.












Click it and Unblock the Notifications