Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊണ്ണത്തടി അലട്ടി, കഠിനമായ ഡയറ്റില്‍ യുവതി കുറച്ചത് 72 കിലോ; ചെയ്തത് ഈ അഞ്ച് കാര്യങ്ങള്‍

ശരീര ഭാരം കുറയ്ക്കുക എന്നത് വലിയൊരു കടമ്പയാണ്. കൃത്യമായ ഡയറ്റിലൂടെ മാത്രമേ അത് സാധ്യമാകൂ. നമ്മുടെ ജീവിതശൈലിയിലും വ്യായാമങ്ങളിലുമെല്ലാം മാറ്റം കൊണ്ടുവരേണ്ടി വരും. പ്രതീക്ഷിച്ച ഭാരത്തിലേക്ക് എത്തിക്കാന്‍ തീര്‍ച്ചയായും നമ്മള്‍ കഠിനമായി വ്യായാമം ചെയ്യേണ്ടി വരും.

അതേസമയം ആംബര്‍ ക്ലെമന്‍സ് എന്ന പേഴ്‌സണല്‍ കോച്ച് അവരുടെ ഭാരം കുറയ്ക്കാന്‍ ചെയ്ത കാര്യങ്ങളെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവെക്കാറുണ്ട്. വലിയ തരംഗമായിരിക്കുകയാണ് അവരുടെ വെയ്റ്റ് ലോസ് ഫിറ്റ്‌നെസ് ടിപ്പുകള്‍. ഏകദേശം 72 കിലോയാണ് ഇവര്‍ കുറച്ചത്. ഭാരം കുറയ്ക്കാനായി ചെയ്ത അഞ്ച് കാര്യങ്ങളാണ് ആംബര്‍ ക്ലെമന്‍സ് വെളിപ്പെടുത്തിയത്.

amber-weight-loss

image credit: amber_c_fitness instagram page

നിത്യേന അഞ്ച് കാര്യങ്ങളാണ് ഭാരം കുറയ്ക്കുന്നതിനായി ചെയ്തിരുന്നത്. അതിലൂടെ വേഗത്തില്‍ ഭാരം കുറയ്ക്കാന്‍ സാധിച്ചുവെന്നാണ് ആംബര്‍ പറയുന്നത്. നിത്യേന നമ്മള്‍ എന്തുകഴിക്കുന്നു, അത് എപ്പോള്‍ കഴിക്കുന്നു എന്നുള്ളതെല്ലാം വളരെ പ്രധാനപ്പെട്ടതാണ്. മുമ്പ് ഇതൊന്നും ഞാന്‍ പാലിക്കാറില്ലായിരുന്നു. ഇപ്പോള്‍ ആ ഭക്ഷണക്രമം പാലിക്കാറുണ്ട്. എന്നാല്‍ ചിലപ്പോള്‍ അത് തെറ്റുമ്പോള്‍, ഡയറ്റിലെ ചില കാര്യങ്ങളെങ്കിലും പാലിക്കാറുണ്ട് എന്ന് ഉറപ്പുവരുത്താറുണ്ടെന്നും ആംബര്‍ പറഞ്ഞു.

7000 മുതല്‍ പതിനായിരം സ്റ്റെപ്പുകള്‍ വരെ നടക്കുന്നതാണ് തന്റെ ദിനചര്യകളിലൊന്നായിരുന്നു ആംബര്‍ എടുത്തു കാണിക്കുന്നത്. ചെറിയ ദൂരം നടക്കുന്നത് വലിയ ഗുണം ചെയ്യും. ശരീരത്തില്‍ വലിയ മാറ്റങ്ങള്‍ ഇത് കൊണ്ടുവരും. ഒരു മുറിയിലേക്ക് കൂടുതല്‍ ദൂരമുള്ള വഴിയിലൂടെ നടക്കുകയും, എലവേറ്റര്‍ ഒഴിവാക്കി കൂടുതല്‍ നടക്കാന്‍ തുടങ്ങുകയും ചെയ്യുന്നതായിരുന്നു ഈ വ്യായാമം.

വ്യായാമത്തിന് പുറമേ ധാരാളം വെള്ളം കുടിക്കണം. നിത്യേന മൂന്ന് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം. ശരീരത്തില്‍ ജലാംശം നിലനില്‍ക്കാനും ഊര്‍ജത്തോടെയും ആരോഗ്യത്തോടെയും ഇരിക്കാനും വെള്ളം കുടിക്കേണ്ടതുണ്ട്.

വെള്ളം ധാരാളമായി കുടിക്കുന്നതിനൊപ്പം പ്രോട്ടീനുകള്‍ ശരീരത്തിലെത്തേണ്ടതുണ്ടെന്നും ആംബര്‍ പറയുന്നു. ഓരോ തവണ ഭക്ഷണം കഴിക്കുമ്പോഴും അതില്‍ 25 മുതല്‍ 30 ഗ്രാം വരെ പ്രോട്ടീനുകള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കും. ലഘുഭക്ഷണങ്ങള്‍ക്ക് 5 മുതല്‍ പത്ത് ഗ്രാം വരെ പ്രോട്ടീനാണ് ഉള്‍പ്പെടുത്തുക. നിത്യേന കൃത്യമായ അളവില്‍ പ്രോട്ടീന്‍ ശരീരത്തിലെത്താന്‍ ആംബറിനെ ഇക്കാര്യം സഹായിക്കുകയും ചെയ്തു.

അടുത്ത ദിവസത്തേക്കുള്ള ഭക്ഷണം നേരത്തെ തയ്യാറാക്കി വെക്കുക. അടുത്ത ദിവസം ഇക്കാര്യത്തില്‍ ആലോചിച്ച് തീരുമാനമെടുക്കുന്നത് ഇതിലൂടെ ഒഴിവാക്കാമെന്നും ആംബര്‍ പറയുന്നു. അതേസമയം നിത്യേന രാത്രിയില്‍ മധുരമുള്ള എന്തെങ്കിലും കഴിക്കുക. ഇത് ജോലിക്ക് ശേഷമുള്ള ലഘുഭക്ഷണമായി കാണുക. മധുരം കഴിക്കാനുള്ള ആസക്തി ഇതിലൂടെ കുറയ്ക്കാന്‍ സാധിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+