ഒരൊറ്റ കപ്പ് ഉലുവപ്പൊടി, വെള്ളത്തില്‍ ചേര്‍ത്ത് കഴിച്ച് നോക്കൂ; കുടവയറിനെ പേടിക്കേണ്ടി വരില്ല
ആരോഗ്യം നോക്കാതെയുള്ള ഭക്ഷണ രീതി പലപ്പോഴും അപകടത്തിലേക്ക് നയിക്കുന്ന ഒന്നാണ്. കുടവയറും പൊണ്ണത്തടിയുമെല്ലാം വേഗത്തില്‍ വരാവുന്ന ഒരു കാര്യമാണ്. അതിനെ പക്ഷേ ഭയപ്പെടേണ്ടതില്ല. നമ്മുടെ ജീവിതശൈലി ഒന്ന് മാറ്റിയെടുത്താല്‍ മാത്രം മതി. അതിന് നിരവധി കാര്യങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. അതിലൊന്നാണ് ഉലുവപ്പൊടി.
ഇത് പൊടിക്കാതെയും കഴിക്കാവുന്നതാണ്. രാത്രി വെള്ളത്തില്‍ ഉലുവ കുതിര്‍ത്ത് വെച്ച്, അതിരാവിലെ അത് കഴിക്കാവുന്നതാണ്. നമ്മുടെ വയറിന് ചുറ്റും അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പിനെയാണ് ഇവ വേഗത്തില്‍ ഇല്ലാതാക്കുക. അതിരാവലിെ വെറും വയറ്റില്‍ ഇവ കഴിക്കാനാണ് ശ്രമിക്കേണ്ടത്.

നമ്മുടെ അമിത വിശപ്പിനെ നിയന്ത്രിക്കാന്‍ ഉലുവ കൊണ്ട് സാധിക്കും. ഭക്ഷണം കുറയുമ്പോള്‍ തന്നെ നമ്മുടെ ഭാരത്തെയും കുറയ്ക്കാനാവും. കുടവയറും അതിനൊപ്പം തന്നെ നീങ്ങും. ധാരാളം പോഷകങ്ങള്‍ ഉലുവ വെള്ളത്തില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഡയറ്റില്‍ ഇവ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം. നിത്യേന ഒരു കപ്പ് ഉലുവ വേണം വെള്ളത്തില്‍ ചേര്‍ക്കാന്‍.
അതില്‍ ധാരാളം ഫൈബറും, പ്രോട്ടീനും, കാര്‍ബോഹൈഡ്രേറ്റുകളും, ഇരുമ്പും, മഗ്നീഷ്യവും അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം നമ്മുടെ ദഹനത്തെയും സഹായിക്കും. നമ്മുടെ മെറ്റാബോളിസത്തെ വേഗത്തിലാക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവിനെയും ഇവ നിയന്ത്രിച്ച് നിര്‍ത്തും. ശരീരത്തിന് എരിച്ചിലുകളും ഉണ്ടാവില്ല.
ഭാരം കുറയ്ക്കാന്‍ ഏറ്റവും ആവശ്യമായ കാര്യം നമ്മുടെ ദഹനം മെച്ചപ്പെടുത്തുകയാണ്. വെറും വയറ്റില്‍ തന്നെ അവ കഴിക്കാന്‍ തയ്യാറാവണം. ഇത് നിത്യേനയുള്ള നിങ്ങളുടെ ഡയറ്റിന്റെ ഭാഗമാക്കണം. എങ്കില്‍ വേഗത്തില്‍ ദഹനം നടക്കും. പെട്ടെന്ന് വയര്‍ വീര്‍ത്ത് വരുന്നത് അടക്കമുള്ള പ്രശ്‌നങ്ങളെ നേരിടാന്‍ ഇവയ്ക്ക് സാധിക്കും.
അതുപോലെ ആന്റിഓക്‌സിഡന്റുകളും ഇയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതെല്ലാം നമ്മുടെ മെറ്റാബോളിസത്തെ മെച്ചപ്പെടുത്തും. വേഗത്തില്‍ ഭാരവും കുറയ്ക്കും. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കാനും ഇവ സഹായിക്കും. ഉലുവ കൊണ്ട് ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സാധിക്കും.
അതേസമയം ഇഞ്ചിയും ഭാരം കുറയ്ക്കാനും കുടവയറിനെ ഇല്ലാതാക്കാനും നല്ലൊരു ഓപ്ഷനാണ്. നിത്യേന ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. പ്രത്യേകിച്ച് ഇഞ്ചിയിട്ട വെള്ളം നിങ്ങള്‍ക്ക് കുടിക്കാം. സാലഡില്‍ അടക്കം ഇവ ഉള്‍പ്പെടുത്താം.
മഞ്ഞള്‍ അതുപോലെ ധാരാളം ഗുണങ്ങള്‍ അടങ്ങിയതാണ്. ഭാരം കുറയ്ക്കാന്‍ ആദ്യം ഇതിനെ ഡയറ്റിന്റെ ഭാഗമാക്കണം. കാരണം മഞ്ഞളില്‍ കുര്‍ക്കുമിന്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തെ ശുദ്ധീകരിക്കാനും, ദഹനത്തെ മെച്ചപ്പെടുത്താനും സഹായിക്കും. ഇത് തന്നെ ഭാരം കുറയ്ക്കാന്‍ ഏറ്റവും നല്ലതാണ്.












Click it and Unblock the Notifications