ഒരു കഷ്ണം ചെറുനാരങ്ങ, കറുവപ്പട്ട, ബ്ലാക് കോഫിയില്‍ ചേര്‍ത്ത് കഴിക്കു; കുടവയറിനെ ഇനി കണി കാണില്ല
നമ്മുടെ ശരീരത്തിന് വെല്ലുവിളിയാണ് കുടവയറുകളും അതുപോലെ പൊണ്ണത്തടിയും. ഇതിനൊപ്പം അമിത ഭാരവും കൂടി വന്നാല്‍ വലിയ പ്രശ്‌നമാണ്. ഇവ മൂന്നും ഒരുമിച്ച് ഇല്ലാതാക്കാന്‍ എന്തു ചെയ്യും. തീര്‍ച്ചയായും മികച്ച ഡയറ്റ് ഇതിന് ആവശ്യമാണ്. ഇപ്പോള്‍ ഓണ്‍ലൈനില്‍ തരംഗമായൊരു ഡയറ്റ് ഇതിനായി പരീക്ഷിച്ച് നോക്കാവുന്നതാണ്.
7 സെക്കന്‍ഡ് കോഫി റൂള്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. കട്ടന്‍ കാപ്പി ഉപയോഗിച്ച് എങ്ങനെ ഭാരം കുറയ്ക്കാം എന്നതാണ് ഈ ഡയറ്റിന്റെ പ്രത്യേകത. ഇത്തരമൊരു ട്രെന്‍ഡിനെ കുറിച്ച് ഇപ്പോള്‍ വലിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇവ ഒരിക്കലും അമിത അളവില്‍ കഴിക്കാന്‍ പാടില്ല. കൃത്യമായ അളവില്‍ കഴിച്ചാല്‍ വലിയ മാറ്റങ്ങള്‍ കാണാം.

ബ്ലാക് കോഫി ശരീരത്തിന് നല്ലത് തന്നെയാണ്. 7 സെക്കന്‍ഡ് കോഫി എന്ന് പറയുന്നത് വെറും ബ്ലാക് കോഫി ഡയറ്റ് എന്ന് പറയുന്നത് വെറുമൊരു ഭക്ഷണരീതിയല്ല. ഇത് നമ്മുടെ അമിതമായ വിശപ്പിനെ നിയന്ത്രിക്കാനുള്ളതാണ്. നിങ്ങള്‍ക്ക് അമിത വിശപ്പുണ്ടാകുമ്പോള്‍ കട്ടന്‍ കാപ്പി കഴിക്കുക. പക്ഷേ അതിലേക്ക് ചെറുനാരങ്ങ, കറുവപ്പട്ട എന്നിവയെല്ലാം ചേര്‍ക്കണം.
അതായത് വിശപ്പ് വന്നത് ഏഴ് സെക്കന്‍ഡുകളില്‍ തന്നെ ഇവ കഴിക്കാന്‍ ശ്രമിച്ചാല്‍ ഏറ്റവും നല്ലതാണ്. എന്നാല്‍ കുറഞ്ഞ സമയത്തിനുള്ളില്‍ ഇവ കഴിക്കുക ദുഷ്‌കരമാണ്. അതുകൊണ്ട് ഇവയെല്ലാം കഴിക്കുന്ന കാപ്പിയില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം. ചെറുനാരങ്ങയ്ക്കും കറുവപ്പട്ടയ്ക്കുമെല്ലാം നമ്മുടെ ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ നീക്കം ചെയ്യാനുള്ള കഴിവുണ്ട്.
വിശപ്പ് വന്നാല്‍ പെട്ടെന്ന് തന്നെ ബ്ലാക് കോഫി കഴിക്കുന്നത് ഈ അമിത വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കുമെന്നാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ശാസ്ത്രീയമായ തെളിവുകള്‍ ഒന്നുമില്ല. പക്ഷേ നിരന്തരം കാപ്പിയോ ചായയോ കുടിക്കുന്നത് ശരീരത്തിന് അത്ര നല്ലതല്ല. അതുപോലെ കുടിക്കുന്ന കാപ്പിയില്‍ പഞ്ചസാര തീരെയില്ലെന്നും ഉറപ്പുവരുത്തണം.
കലോറികളെ കുറയ്ക്കുന്നതിലൂടെ വേഗത്തില്‍ ഭാരം കുറയ്ക്കുന്നത് സാധ്യമാകും. ബ്ലാക് കോഫി കഴിക്കുന്നതിലൂടെ ഹോര്‍മോണുകളായ ഡോപ്പാമൈന്‍, അഡ്രിനാലിന്‍ എന്നിവയെ പുറന്തള്ളാന്‍ നമുക്ക് സാധിക്കും. അത് താല്‍ക്കാലികമായി നമ്മുടെ വിശപ്പിനെ പിടിച്ചുനിര്‍ത്തും. അതുകൊണ്ടാണ് ഇവ കഴിക്കണമെന്ന് പറയുന്നത്.
അതേസമയം പ്രത്യേകം മനസ്സിലാക്കേണ്ട കാര്യം കുറഞ്ഞ സമയത്തേക്ക് മാത്രമാണ് വിശപ്പിനെ നിയന്ത്രിക്കാന്‍ ബ്ലാക് കോഫിക്ക് സാധിക്കും. വിശപ്പിന് കാരണമാകുന്ന ഹോര്‍മോണുകളെ പിടിച്ച് നിര്‍ത്താന്‍ കഫീനിന് അത്ര മാത്രമേ ശക്തിയുള്ളൂ. അതേസമയം ബ്ലാക്‌കോഫി മാത്രം കഴിച്ചാല്‍ ചിലപ്പോള്‍ ഡയറ്റിന്റെ പൂര്‍ണമായ ഫലം ലഭിക്കില്ല.
വ്യായാമം ഏതൊരു ഡയറ്റിന് നിര്‍ബന്ധമായ കാര്യമാണ്. അതിലൂടെ നമ്മുടെ ശരീരത്തെ പൂര്‍വ സ്ഥിതിയിലേക്ക് കൊണ്ടുവരാന്‍ സാധിക്കും. അതുപോലെ പ്രോട്ടീനുകളും ധാരാളമായി തന്നെ നമ്മുടെ ഡയറ്റിലുണ്ടാവണം. ഇതോടൊപ്പം ബ്ലാക് കോഫിയും ചേരുന്നതോടെ അത്ഭുതകരമായ രീതിയില്‍ നമ്മുടെ ഭാരം കുറയും.












Click it and Unblock the Notifications