ഒരു നുള്ള് ചിയ സീഡ്‌സ് വെള്ളത്തില്‍ കുതിര്‍ത്ത് വെക്കുക, കഴിക്കേണ്ടത് ഇങ്ങനെ, കുടവയര്‍ കുറയും
നമ്മുടെ അമിത ഭാരത്തെയും പൊണ്ണത്തടിയെയും ഒക്കെ കുറയ്ക്കാന്‍ ശ്രമിക്കുകയാണോ? എങ്കില്‍ അത്ര വിചാരിച്ചത്ര എളുപ്പമല്ലെന്ന് മനസ്സിലാക്കുക. നിത്യേന നമ്മള്‍ ഡയറ്റിലേക്ക് ഉള്‍പ്പെടുത്തി കഴിക്കേണ്ട ചിലതുണ്ട്. അതാണ് ചിയ സീഡ്‌സും ഫ്‌ളാക്‌സീഡ്‌സുകളും.
ഇവ രണ്ടും നമ്മുടെ ശരീരത്തിലെ അനാവശ്യ കൊഴുപ്പുകളെ അടക്കം നീക്കം ചെയ്ത് ഭാരമൊക്കെ അതിവേഗം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. ഇവ എങ്ങനെയാണ് കഴിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? അതിലുപരി എന്തെല്ലാം ഗുണങ്ങള്‍ ഇവ രണ്ടും കഴിക്കുന്നത് കൊണ്ട് ലഭിക്കുകയെന്ന് അറിയുമോ? അതൊന്ന് പരിശോധിച്ച് നോക്കാം.

ചിയ സീഡ്‌സ് എങ്ങനെ കഴിക്കാം എന്നത് വളരെ എളുപ്പമേറിയ കാര്യമാണ്. രാത്രിയില്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ കുതിര്‍ത്ത് വെക്കുക. രാവിലെ നേരത്തെ തന്നെ എഴുന്നേറ്റ ഉടനെ വെറും വയറ്റില്‍ ചിയ സീഡ്‌സ് അടങ്ങിയ വെള്ളം കഴിക്കാവുന്നതാണ്. ശരീരത്തെ ആരോഗ്യകരമാക്കാനും, അതുപോലെ ഉന്‍മേഷം നല്‍കാനും ചിയ സീഡ്‌സിന് സാധിക്കും.
യോഗര്‍ട്ട്, സ്മൂത്തികള്‍, ഓട്മീല്‍, സലാഡുകള്‍ എന്നിവയില്‍ എല്ലാം ചിയ സീഡ്‌സ് ചേര്‍ത്ത് കഴിക്കാവുന്നതാണ്. ഒന്നോ രണ്ടോ സ്പൂണ്‍ മാത്രം പരമാവധി ഉപയോഗിക്കുക. പുഡ്ഡിംഗില്‍ ചിയ സീഡ്‌സ് ചേര്‍ക്കുന്നതും ഹെല്‍ത്തിയാണ്. നല്ലൊരു ബ്രേക്ക്ഫാസ്റ്റ് ഓപ്ഷന്‍ കൂടിയാണിത്. പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം അതിരാവിലെ തന്നെ ശരീരത്തിലെത്തിയാല്‍ ദഹനം അടക്കം മികച്ചതാവും. ശരീരത്തിന്റെ ഭാരം വേഗത്തില്‍ കുറയുകയും ചെയ്യും.
ചിയ സീഡ്‌സിന് നമ്മുടെ അമിത വിശപ്പിനെ നിയന്ത്രിക്കാന്‍ സാധിക്കും. നമ്മുടെ അമിത വിശപ്പാണ് പലപ്പോഴും കുടവയര്‍ അടക്കമുള്ളവയ്ക്ക് വില്ലനാവുന്നത്. പൊണ്ണത്തടിയും ഇത് വഴിയൊരുക്കും. എന്നാല്‍ ചില സീഡ്‌സ് നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതോടെ അമിത വിശപ്പ് ഒന്നാകെ മാറിക്കിട്ടും. അത് നമ്മുടെ ഭാരം കുറയ്ക്കുന്നതിലേക്ക് നയിക്കും.
ഫൈബര്‍, ഒമേഗ 3 ഫാറ്റി ആസിഡുകള്‍, പ്രോട്ടീന്‍, മറ്റ് പോഷകങ്ങള്‍ എന്നിവ ചിയ സീഡ്‌സില്‍ അടങ്ങിയിട്ടുണ്ട്. സ്മൂത്തികള്‍ ഹെല്‍ത്തിയായത് കൊണ്ട് അവയില്‍ എപ്പോഴും ചിയ സീഡ്‌സ് ഉള്‍പ്പെടുത്തുക. ശരീരത്തിന് ആവശ്യമായ പോഷകങ്ങളും ഫൈബറുകളും, ഹെല്‍ത്തി ഫാറ്റുകളും ചിയയില്‍ അടങ്ങിയിട്ടുണ്ട്.
ഫ്‌ളാക്‌സീഡുകള്‍ അഥവാ ചണവിത്തുകള്‍ ഡയറ്റിന് ഏറ്റവും അത്യാവശ്യമാണ്. പോഷകങ്ങളെ വലിച്ചെടുക്കാന്‍ ഇവ സഹായിക്കും. ഇവയും രാത്രി കുതിര്‍ത്ത് വെച്ച് കഴിക്കാവുന്നതാണ്. ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ ഫ്‌ളാക്‌സ് സീഡുകളിലും അടങ്ങിയിട്ടുണ്ട്. ദഹനത്തെ മെച്ചപ്പെടുത്താന്‍ ഇവ സഹായിക്കും.
ആന്റിഓക്‌സിഡന്റുകളും ചണവിത്തുകളിലുണ്ട്. ഫൈബര്‍, പ്രോട്ടീന്‍ എന്നിവയുടെ കലവറ കൂടിയാണ് ഇവ. നിങ്ങളുടെ ലഘുഭക്ഷണത്തില്‍ ഇനി മുതല്‍ ഫ്‌ളാക്‌സ് സീഡ്‌സുകള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. നമ്മുടെ മസ്തിഷ്‌കത്തിന്റെ കരുത്തും ഇവ വര്‍ധിപ്പിക്കും. വേഗത്തില്‍ തന്നെ ഭാരവും പൊണ്ണത്തടിയും കുറയ്ക്കുന്നതിന് ഇവയെല്ലാം കാരണമാകും.












Click it and Unblock the Notifications