രണ്ട് കഷ്ണം വെളുത്തുള്ളി നിത്യേന ശീലമാക്കുക, പൊണ്ണത്തടിയെ ഇനി മറക്കാം, കഴിക്കേണ്ടത് ഇങ്ങനെ
പൊണ്ണത്തടിയും ഭാരവും കുറയ്ക്കാന്‍ നമ്മള്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടുണ്ടാവും. എന്നിട്ടും കുറയുന്നില്ല എന്നാണെങ്കില്‍ നമ്മുടെ രീതികള്‍ക്കാണ് പ്രശ്‌നം എന്ന് ഉറപ്പിക്കുക. എന്തിനും ചില കാര്യങ്ങള്‍ കഴിക്കേണ്ട രീതിയുണ്ട്. ഇല്ലെങ്കില്‍ അതിന്റെ നേര്‍ വിപരീതമായ കാര്യങ്ങള്‍ സംഭവിക്കും. ഇതിനൊപ്പം തന്നെ കുടവയറും വന്നെന്നിരിക്കും. നമ്മളാദ്യം ഡയറ്റില്‍ അടിമുടി മാറ്റങ്ങള്‍ വരുത്തണം.
നമ്മുടെ ശരീരത്തിന് അനുയോജ്യമായ കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് കണ്ടെത്തണം. വളരെ ബാലന്‍സ് ചെയ്തിട്ടുള്ള ഒരു ഡയറ്റിലേക്കാണ് മാറേണ്ടത്. അതിന് ഏറ്റവും ബെസ്റ്റ് വെളുത്തുള്ളിയാണ്. പൂര്‍ണമായും പാകമാകാത്ത വെളുത്തുള്ളിയാണെങ്കില്‍ ഫലം വര്‍ധിക്കും. സ്പ്രിംഗ് വെളുത്തുള്ളി, പച്ച വെളുത്തുള്ളി എന്നെല്ലാം ഇവ അറിയപ്പെടാറുണ്ട്.

നമ്മുടെ ശരീരത്തെ ഈ പറഞ്ഞ ഫിറ്റ്‌നെസ് പ്രശ്‌നങ്ങളില്‍ നിന്നെല്ലാം രക്ഷിക്കാന്‍ ഈ പച്ച വെളുത്തുള്ളിക്ക് സാധിക്കും. കാരണം അതില്‍ അടങ്ങിയിട്ടുള്ള കാര്യങ്ങളാണ്. കഴിക്കുന്നതിന് മുമ്പ് വെളുത്തുള്ളി കൊണ്ടുള്ള അലര്‍ജി നിങ്ങള്‍ക്കില്ലെന്ന് ഉറപ്പാക്കുക. വെളുത്തുള്ളി കലോറികളില്‍ വളരെ കുറവുള്ള കാര്യമാണ്. പച്ച വെളുത്തുള്ളിയുടെ ഏറ്റവും വലിയ ഗുണമാണിത്.
കലോറികള്‍ കുറച്ചാണ് നമ്മള്‍ ഡയറ്റ് തുടങ്ങുക.അതിലേക്ക് ഏറ്റവും നല്ലൊരു കാര്യമാണ് വെളുത്തുള്ളി. നമ്മുടെ ഡയറ്റും കൃത്യമായി നടക്കും. പോഷകങ്ങളും, അതുപോലെ ഒരു ഫ്‌ളേവറും ഡയറ്റിന് ലഭിക്കും. കലോറിയുടെ അളവ് കൂട്ടാതെ തന്നെ പോഷകങ്ങള്‍ നമുക്ക് ലഭിക്കും. ഇത് ഭാരം കുറയ്ക്കാന്‍ സഹായിക്കും.
ഭാരം കുറയ്ക്കാന്‍ ഏറ്റവും ആവശ്യമായ മറ്റൊരു ഘടകം ഫൈബറാണ്. ഇവ അടങ്ങിയ ഭക്ഷണം സാമാന്യം ഭേദപ്പെട്ട അളവില്‍ ശരീരത്തിലെത്തുകയാണ് വേണ്ടത്. വെളുത്തുള്ളി ഡയറ്ററി ഫൈബറിന്റെ സ്രോതസ്സാണ്. വേഗത്തില്‍ നമ്മുടെ വയര്‍ നിറയാനും ഇവ സഹായിക്കും. അതിന് പുറമേ നമ്മുടെ വിശപ്പിനെയും ഇവ നിയന്ത്രിക്കും.
അമിത വിശപ്പ് പലപ്പോഴും ശരീരത്തിന്റെ ഫിറ്റ്‌നെസ് നശിപ്പിക്കുന്ന വില്ലനാണ്. ഫൈബറിനാല്‍ സമ്പുഷ്ടമായ വെളുത്തുള്ള കഴിക്കുന്നതിലൂടെ വേഗത്തില്‍ ഭാരം കുറയ്ക്കാം. അമിതമായി ഭക്ഷണം കഴിക്കാനും നമ്മുടെ ആസക്തിയെയും ഇല്ലാതാക്കും. രാത്രി വെളുത്തുള്ളി വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച് രാവിലെ കഴിക്കാവുന്നതാണ്. അതുപോലെ സാലഡില്‍ അടക്കം വെളുത്തുള്ളി ചേര്‍ക്കാവുന്നതാണ്.
വെളുത്തുള്ളി വിറ്റാമിനുകളുടെ സ്രോതസ്സാണെന്ന് പലര്‍ക്കും അറിയാന്‍ വഴിയില്ല. എന്നാല്‍ അതാണ് സത്യം. നിരവധി പോകഷങ്ങള്‍ അതില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ എ, സി, ബി6, പോലുള്ളവ വെളുത്തുള്ളിയിലുണ്ട്. ധാതുക്കളായ മാങ്കനീസ്, സെലനിയം, എന്നിവയും വെളുത്തുള്ളിയിലുണ്ട്. ഇവ കഴിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ശരീരത്തിലെത്തുമെന്ന് ഉറപ്പാക്കാം.
വെളുത്തുള്ളിയില്‍ അതുപോലെ ആന്റി ഓക്‌സിഡന്റ് ഘടകങ്ങളുണ്ട്. അലിസിന്‍, ഫ്‌ളാവനോയിഡുകള്‍ എന്നിവയാണ് ഇതിലുള്ളത്. ചര്‍മത്തെ വരെ സംരക്ഷിക്കാന്‍ ഇവയ്ക്ക് സാധിക്കും. ഭാരം കുറയ്ക്കാനും ഇവയ്ക്ക് സഹായിക്കാനാവും. ആരോഗ്യവും മെച്ചപ്പെടുത്തും.












Click it and Unblock the Notifications