ഒരൊറ്റ സിപ്പ് ഗ്രീന്‍ ടീ കൊണ്ട് പൊണ്ണത്തടി മാറ്റിയെടുക്കാം; രാവിലെ എഴുന്നേറ്റാല്‍ ഇങ്ങനെ കഴിക്കാം
ഭാരം കുറയ്ക്കാന്‍ നിരവധി മാര്‍ഗങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. അമിത ഭാരം മാത്രമല്ല പൊണ്ണത്തടിയും കുടവയറുമെല്ലാം അതുപോലെ പ്രശ്‌നക്കാരനാണ്. ഇതും കൂടിയുണ്ടെങ്കില്‍ വെറും ഭക്ഷണം മാത്രം നിയന്ത്രിച്ചാല്‍ പോര. നിരവധി കാര്യങ്ങളില്‍ നിയന്ത്രണം കൊണ്ടുവരേണ്ടതുണ്ട്. പ്രത്യേകിച്ച് വര്‍ക്കൗട്ടില്‍ അടക്കം.
അത്തരത്തില്‍ നിങ്ങള്‍ നിത്യേന ശീലമാക്കേണ്ടത് ഗ്രീന്‍ ടീയാണ്. ഒരുപാട് ഗുണങ്ങള്‍ ഗ്രീന്‍ ടീയിലുണ്ട്. നമ്മുടെ വയറിന്റെ അടിഭാഗത്ത് അടിഞ്ഞുകൂടിയ കൊഴുപ്പിനെ വേഗത്തില്‍ നീക്കം ചെയ്യാന്‍ ഇവയ്ക്ക് സാധിക്കും. അങ്ങനെ ധാരാളം ഗുണങ്ങളുണ്ട്. അതിരാവിലെ എഴുന്നേറ്റ ഉടന്‍ രണ്ട് സിപ്പ് ഗ്രീന്‍ ടീ കഴിക്കുന്നത് ഏറെ ഗുണം ചെയ്യും.

ഗ്രീന്‍ ടീയുടെ ഏറ്റവും വലിയ ഗുണം നമ്മുടെ ശരീരത്തിലെ മെറ്റാബോളിസത്തെ ഇവ മെച്ചപ്പെടുത്തുമെന്നതാണ്. അത് എങ്ങനെയാണ് സാധ്യമാക്കുന്നതെന്ന് അറിയുമോ? ഗ്രീന്‍ ടീയില്‍ കാറ്റേചിനുകള്‍ അടങ്ങിയിട്ടുണ്ട്. ഇജിസിജി എന്ന എപ്പിഗാലോകാറ്റേച്ചിന്‍ ഗല്ലാറ്റെ എന്ന കാറ്റേചിനുകളാണ് അടങ്ങിയിരിക്കുന്നത്.
ഇവ നമ്മുടെ ശരീരപോഷണത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതാണ്. കലോറികള്‍ ശരീരത്തിലെത്തുന്നത് ചെറിയ അളവില്‍ വര്‍ധിക്കും. പക്ഷേ അതുകൊണ്ടൊന്നും പ്രശ്‌നങ്ങളുണ്ടാവില്ല. ഒരു ദിവസം മുഴുവന്‍ ഉന്മേഷം നല്‍കാന്‍ ഇവയ്ക്ക് സാധിക്കും. അവ തീര്‍ച്ചയായും നമ്മുടെ ഭാരം കുറയ്ക്കാന്‍ സഹായിക്കും.
ശരീരത്തിലെ കൊഴുപ്പിനെ കുറയ്ക്കാന്‍ ഇവ സഹായിക്കും. ഊര്‍ജത്തിന്റെ രൂപത്തിലുള്ള കൊഴുപ്പ് അതുപോലെ വര്‍ധിപ്പിക്കുകയും ചെയ്യും. അതേസമയം തന്നെ കാറ്റേചിനുകള്‍ നമ്മുടെ ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്ന സംവിധാനങ്ങളെ ബൂസ്റ്റ് ചെയ്യാനും സഹായിക്കും. ഇവയാണ് നമ്മുടെ ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍.
ഈ കൊഴുപ്പിനെ ബാലന്‍സ് ചെയ്ത് നിര്‍ത്തുന്നതിലൂടെ ശരീരത്തില്‍ അനാവശ്യമായുള്ള കൊഴുപ്പിന്റെ അളവിനെ കുറയ്ക്കാനും സാധിക്കും. ഇവയാണ് കുടവയറിന്റെ പ്രധാന കാരണക്കാരന്‍. വയറിന് ചുറ്റും അടിഞ്ഞ് കൂടിയിരിക്കുന്ന ചീത്ത കൊഴുപ്പ് ഗ്രീന്‍ ടീ കഴിക്കുന്നതിലൂടെ പതിയെ കുറഞ്ഞ് തുടങ്ങും. അത് കുടവയറിനെയും ഇല്ലാതാക്കും.
നമ്മുടെ അമിത വിശപ്പ് ഭാരം വര്‍ധിപ്പിക്കുന്നതിന് ഒരു പ്രധാന കാരണമാണ്. മൂന്നോ നാലോ നേരം വളരെ ഉയര്‍ന്ന അളവില്‍ ഭക്ഷണം കഴിക്കുന്നത് പൊണ്ണത്തടി അടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാക്കും. എന്നാല്‍ ഗ്രീന്‍ ടീ രാവിലെ വെറും വയറ്റില്‍ കുടിക്കുന്നതോടെ നമ്മുടെ അമിത വിശപ്പിനെ നിയന്ത്രിക്കാന്‍ സാധിക്കും. ദീര്‍ഘനേരത്തേക്ക് വിശപ്പിനെ പിടിച്ചിരുത്താനും സാധിക്കും.
നമ്മുടെ ശരീരത്തില്‍ വിശപ്പുണ്ടാക്കുന്ന ഹോര്‍മോണുകളെ നിയന്ത്രിച്ച് നിര്‍ത്താന്‍ ഗ്രീന്‍ ടീയിലെ കാറ്റേചിനുകള്‍ക്ക് കഴിവുണ്ട്. ദീര്‍ഘനേരം നമ്മുടെ വയര്‍ അതിനാല്‍ നിറഞ്ഞിരിക്കും. ശരീരത്തിലേക്ക് ധാരാളം കലോറികള്‍ എത്തുന്നതും കുറയ്ക്കാന്‍ സാധിക്കും. ഇതെല്ലാം ഭാരം കുറയ്ക്കാന്‍ അത്യാവശ്യമായ കാര്യമാണ്.












Click it and Unblock the Notifications