Get Updates
Get notified of breaking news, exclusive insights, and must-see stories!

2 കഷ്ണം വെള്ളരിയും, കുറച്ച് പുതിനയും ചേര്‍ത്തൊന്ന് കഴിക്കൂ; കുടവയര്‍ ഇനി കാണില്ല

ഭാരം കുറയ്ക്കാന്‍ നെട്ടോട്ടം ഓടുകയാണോ? ഇന്ത്യന്‍ സമൂഹത്തില്‍ നല്ലൊരു വിഭാഗവും അങ്ങനെ തന്നെയായിരിക്കും. പ്രധാനമായും ജങ്ക് ഫുഡുകള്‍ ഒഴിവാക്കാന്‍ പലര്‍ക്കും ബുദ്ധിമുട്ടാണ്. അതുപോലെ മധുരവും. ഇത് രണ്ടും നമ്മുടെ ശരീരത്തിന് ഒരുപോലെ ദോഷകരമാണ്. ശക്തമായ രീതിയില്‍ വര്‍ക്കൗട്ട് അടക്കം ചെയ്താലേ ഇവ രണ്ടും ദഹിപ്പിച്ചെടുക്കാന്‍ സാധിക്കൂ.

കാരണം കലോറിയും കൊഴുപ്പും വളരെ അധികമാണ്. അതും ചീത്ത കൊഴുപ്പാണ് ധാരാളമായി ഉള്ളത്. മധുരപലഹാരങ്ങളില്‍ അതുപോലെ ആഡഡ് ഷുഗറുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ചിലതെല്ലാം അളവില്‍ കവിഞ്ഞാണ് ഉപയോഗിക്കുന്നത്. ഇതൊക്കെ കൊഴുപ്പ് ശരീരത്തില്‍ അടിഞ്ഞ്കൂടാന്‍ കാരണമാകും.

cucumber-benefts

ഇവ രണ്ടിനൊപ്പം തന്നെ കൊളസ്‌ട്രോളും നമ്മളെ തേടി വരും. ധാരാളം ഓപ്ഷനുകളെ ഇവയ്ക്ക് പകരം നമ്മുടെ മുന്നിലുണ്ട്. അധികം എണ്ണ ഉപയോഗിക്കാതെ ഹെല്‍ത്തിയായി ഫ്രൈ ചെയ്‌തെടുക്കുന്ന ചിക്കന്‍ നമുക്ക് കഴിവാവുന്നതാണ്. അതുപോലെ വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ വളരെ പെട്ടെന്ന് നമ്മളെ ഹെല്‍ത്തിയാക്കി മാറ്റും.

അതിനൊപ്പം തന്നെ വര്‍ക്കൗട്ടും വന്നാല്‍ ശരീരം മെലിഞ്ഞ് സുന്ദരമാകും. പ്രായം നാല്‍പ്പതായാലും അന്‍പതായാലും ചിട്ടയായ ജീവിതശൈലിയുണ്ടെങ്കില്‍ നമുക്ക് ആരോഗ്യകരമായ ശരീരത്തോടെ ജീവിക്കാനാവും. ഭക്ഷണത്തില്‍ അതുപോലെ ധാരാളം വെള്ളം ഉണ്ടായിരിക്കണം. അത് ജ്യൂസ് രൂപത്തിലായാല്‍ ഏറ്റവും നല്ലതാണ്. ആവശ്യമായ പോഷകങ്ങള്‍ അതിലൂടെ ലഭിക്കും.

വെള്ളരിയും പുതിനയിലയും ചേര്‍ത്ത് ജ്യൂസ് ഉണ്ടാക്കി കഴിക്കാവുന്നതാണ്. ഇതൊരു ആരോഗ്യപ്രദമായ ജ്യൂസാണ്. വെറും വയറ്റിലും കഴിക്കാവുന്നതാണ്. വെള്ളരി കലോറികള്‍ തീരെ കുറഞ്ഞൊരു പച്ചക്കറിയാണ്. അതുപോലെ ശരീരത്തെ ജലാംശത്തില്‍ നിറയ്ക്കാന്‍ ഇവയ്ക്ക് സാധിക്കും. അതുപോലെ പുതിന ദഹനത്തിന് സഹായിക്കും.

നമ്മുടെ വയറിന്റെ പ്രവര്‍ത്തനങ്ങളും അതോടെ മെച്ചപ്പെടുമായിരുന്നു. തണ്ണിമത്തനും അതുപോലെ വലിയ ഗുണങ്ങളുണ്ട്. ഇവയിലും കലോറികള്‍ വളരെ കുറവാണ്. അത് ശരരീത്തില്‍ നിന്ന് കൊഴുപ്പിനെ അലിയിച്ച് കളയാന്‍ സഹായിക്കും. അതുപോലെ ശരീരത്തില്‍ ജലാംശത്തെ ആവശ്യത്തിന് നിറയ്ക്കാനും ഇവയ്ക്ക് സാധിക്കും. അത് ദീര്‍ഘനേരം വിശപ്പിനെ നിയന്ത്രിച്ച് നിര്‍ത്താനും സഹായിക്കും.

ക്യാരറ്റും ഇഞ്ചിയും അതുപോലെ ദഹനത്തിന് അടക്കം സഹായിക്കുന്ന മറ്റൊരു ജ്യൂസും ഡയറ്റില്‍ പരീക്ഷിക്കാവുന്നതാണ്. ക്യാരറ്റുകള്‍ ഫൈബറുകളാല്‍ സമ്പുഷ്ടമാണ്. അതുപോലെ കുറഞ്ഞ കലോറികളാണ് ഉള്ളത്. അമിത വിശപ്പിനെ ഫൈബര്‍ അകറ്റി നിര്‍ത്തും. അതുപോലെ കൊഴുപ്പുണ്ടാകുമെന്ന ഭയവും വേണ്ട. ഇഞ്ചിയില്‍ തെര്‍മോജനിക് ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിലെ ചീത്ത കൊഴുപ്പുകളെ വേഗത്തില്‍ ദഹിപ്പിച്ച് കളയും. ഇവ നിത്യേന ഒരു ഗ്രൂപ്പ് കഴിച്ചാല്‍ ശരീരത്തില്‍ മാറ്റം കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+