2 കഷ്ണം ബദാമും കുറച്ച് വെണ്ണപഴവും മാത്രം മതി, കുടവയറും ഭാരവും കുറയും; ഇങ്ങനെ കഴിച്ച് നോക്കൂ
പൊണ്ണത്തടി ജീവിതത്തില്‍ വലിയൊരു വില്ലനായി മാറിയോ? എങ്കില്‍ ശരീരത്തെ വളരെയധികം ശ്രദ്ധിക്കേണ്ട സമയമായിരിക്കുന്നു. നമ്മുടെ ജീവിത ശൈലി തെറ്റായ രീതിയിലാണ് പോകുന്നതെന്ന് ഉറപ്പിക്കാം. നമ്മള്‍ തന്നെ ഡയറ്റ് അടക്കം മാറ്റേണ്ട സമയമായിരിക്കുന്നു എന്ന് ശരീരം തന്നെ നല്‍കുന്ന സൂചനയാണിത്. പക്ഷേ എങ്ങനെ ഇതെല്ലാം മാറ്റിയെടുക്കും.
അതൊന്നും ഓര്‍ത്ത് ആശങ്കപ്പെടേണ്ടതില്ല. നമ്മള്‍ വിചാരിച്ചാല്‍ എല്ലാം എളുപ്പത്തില്‍ കുറയ്ക്കാന്‍ സാധിക്കും. അത് എങ്ങനെയെന്ന് അറിയുമോ? ചില കാര്യങ്ങള്‍ നമ്മള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. എങ്കില്‍ വേഗത്തില്‍ ഭാരവും പൊണ്ണത്തടിയും കുടവയറുമെല്ലാം കുറയ്ക്കാന്‍ സാധിക്കും. അത് എങ്ങനെയെന്ന് നോക്കാം.

പച്ചക്കറികളും ഡ്രൈഫ്രൂട്‌സും നട്‌സുകളുമെല്ലാം നമ്മള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയാണ് ചെയ്യേണ്ടത്. ആദ്യം ബദാമില്‍ നിന്ന് തുടങ്ങാം. കാരണം ബദാം ഹെല്‍ത്തി ചോയ്‌സാണ്. കീറ്റോ ഡയറ്റ് തിരഞ്ഞെടുക്കുന്നവര്‍ ആദ്യം തന്നെ ബദാമാണ് കഴിച്ച് തുടങ്ങുക. ബദാമില്‍ മോണോസാറ്റുറേറ്റഡ് കൊഴുപ്പ് ധാരളം അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ കൊഴുപ്പാണ്.
നമ്മുടെ ശരീരത്തെ ഒരിക്കലും ഇത് കുഴപ്പത്തില്‍ ചാടിക്കില്ല. വിറ്റാമിന്‍ ഇ, മഗ്നീഷ്യം, പ്രോട്ടീന്‍ എന്നിവയെല്ലാം ശരീരത്തിലെത്തിക്കാന്‍ ഇവ സഹായിക്കും. നമ്മുടെ ശരീരത്തില്‍ ഊര്‍ജം നിറയ്ക്കാനും ഇവ സഹായിക്കും. അതുപോലെ പേശികളുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടതാക്കും. കാര്‍ബോഹൈഡ്രേറ്റുകള്‍ ഇതില്‍ കൂടുതലാണ്. പക്ഷേ അത് ആരോഗ്യകരമാണ്.
വെണ്ണപഴത്തെ കുറിച്ച് അധികം പറഞ്ഞുതരേണ്ട കാര്യമില്ല. വളരെ ഹെല്‍ത്തിയാണ് അവക്കാഡോ എന്ന ഈ പഴം. ഇഷ്ടപ്പെട്ട ബട്ടര്‍ ജ്യൂസ് അവക്കാഡോ ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. വളരെ ആരോഗ്യകരമായ കൊഴുപ്പാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. നമ്മുടെ ഹൃദയത്തിന്റെ ആരോഗ്യത്തെ വരെ ഇത് സംരക്ഷിക്കും.
അതുപോലെ ഫൈബര്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയുടെ കലവറയാണ് വെണ്ണപഴം. കലോറികളാല്‍ സമ്പന്നമാണ് ഈ പഴം. നമ്മുടെ വയര്‍ അതുകൊണ്ട് ദീര്‍ഘനേരത്തേക്ക് നിറഞ്ഞിരിക്കും. സലാഡുകള്‍, സാന്‍ഡ് വിച്ചുകള്‍, എന്നിവയ്ക്ക് ഒപ്പം ചേര്‍ത്ത് കഴിക്കാം. ടോസ്റ്റുകളാണെങ്കില്‍ അതിന് മുകളിലായി ഇവ ഉള്‍പ്പെടുത്താം.
വാല്‍നട്ടുകള്‍ അതുപോലെ മറക്കാതെ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. കുറച്ചൊരു കയ്പ്പ് ഇതിനുണ്ടാവും. പക്ഷേ ഇത് ശരീരത്തിന് ധാരാളം ഗുണങ്ങള്‍ സമ്മാനിക്കും. ഒമേഗ 3 ഫാറ്റി ആസിഡുകളാല്‍ സമ്പന്നമാണ് വാല്‍നട്ടുകള്‍. ആല്‍ഫ-ലിനോലെനിക് ആസിഡ് ഇവയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തും.
നമ്മുടെ മസ്തിഷ്‌ക പ്രവര്‍ത്തനവും മികച്ചതായി മാറും. ശരീരത്തിലെ എരിച്ചിലുകള്‍ മാറിക്കിട്ടും. കാര്‍ബോഹൈഡ്രേറ്റുകള്‍ ഇവയില്‍ വളരെ കുറവാണ്. അതുപോലെ ധാരാളം ഫൈബറും ഉണ്ട്. അതുകൊണ്ട് നമ്മുടെ അമിത വിശപ്പിനെ പിടിച്ചുകെട്ടാനും ഇതിലൂടെ സാധിക്കും. അത് ഭാരവും കുടവയറും ഒരുപോലെ കുറയ്ക്കും.












Click it and Unblock the Notifications