കുടവയര്‍ കുറയുന്നില്ലേ? രണ്ട് കഷ്ണം ബദാം അല്ലെങ്കില്‍ കശുവണ്ടി ഇങ്ങനെ കഴിക്കൂ, ഗുണങ്ങള്‍ ഇങ്ങനെ
ഭാരം വല്ലാതെ കൂടിയല്ലോ, ഒപ്പം പൊണ്ണത്തടിയും വന്ന് കയറിയിട്ടുണ്ട് അല്ലേ. ദിവസവും ഇതോര്‍ത്ത് നിങ്ങളാരും ഇനി വിഷമിക്കേണ്ട. അതൊക്കെ പരിഹരിക്കാന്‍ പറ്റുമെന്ന് ആദ്യം വിശ്വസിക്കുക. ആന്റിഓക്‌സിഡന്റ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ അതിവേഗം നമ്മുടെ കുടവയര്‍ ഇല്ലാതാക്കാന്‍ സാധിക്കും.
പ്രത്യേകിച്ച് മുപ്പതുകളില്‍ പ്രായം നില്‍ക്കുന്ന സ്ത്രീകളാണെങ്കില്‍ ഇത്തരം ഭക്ഷണങ്ങളാണ് നിത്യേന കഴിക്കേണ്ടത്. നിങ്ങളുടെ ഡയറ്റിനെ മെച്ചപ്പെട്ടതാക്കാനും ഇവ സഹായിക്കും. നമ്മുടെ ചര്‍മത്തെ വരെ മികച്ചതാക്കാനും, ദഹനത്തെ സഹായിക്കാനുമെല്ലാം ഇവ ബെസ്റ്റാണ്. അത്തരം ചില ഭക്ഷണങ്ങളെ ഇന്ന് നമുക്ക് പരിചയപ്പെടാം.

നട്‌സുകളാണ് ഇന്ന് മുതല്‍ നമ്മള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത്. ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ് ഈ ഭക്ഷണങ്ങള്‍. നട്‌സ് അതുപോലെ വളരെ ശ്രദ്ധിച്ചും സൂക്ഷിച്ചും കഴിക്കേണ്ടതാണ്. കൃത്യമായ അളവിലായിരിക്കണം ഇവ കഴിക്കേണ്ടത്. ബദാമോ അണ്ടിപ്പരിപ്പോ, വാള്‍നട്ടുകളോ ഒക്കെ നിങ്ങള്‍ക്ക് കഴിക്കാം.
രണ്ട് കഷ്ണത്തില്‍ കൂടാതിരിക്കാനും ശ്രദ്ധിക്കുക. കാരണം കലോറികളും കൊഴുപ്പും ഇവ ധാരാളമുണ്ട്. ഇവ ശരീരത്തിന് ഗുണകരമാകണമെങ്കില്‍ കൃത്യമായ അളവില്‍ തന്നെ കഴിക്കണം. അത് നിങ്ങളുടെ അമിതമായ വിശപ്പിനെ നിയന്ത്രിച്ച് നിര്‍ത്തും. ആരോഗ്യകരമായ നിരവധി ഗുണങ്ങളും നട്‌സുകള്‍ നല്‍കും. എണ്ണയുടെയും, കൊഴുപ്പിന്റെയും അളവ് കൂടുതലായത് കൊണ്ട് കുറഞ്ഞ അളവ് പാലിക്കാന്‍ എപ്പോഴും ശ്രദ്ധിക്കുക.
ഹെല്‍ത്തിയായിട്ടുള്ള മറ്റൊരു ഓപ്ഷനാണ് ഗ്രീന്‍ ടീ. നിങ്ങള്‍ സ്ഥിരമായി കഴിക്കുന്ന ചായയോ കാപ്പിയോ ഡയറ്റില്‍ നിന്ന് ഒഴിവാക്കുക. പകരം ഗ്രീന്‍ ടീ കഴിച്ച് തുടങ്ങുക. ഇതില്‍ ആന്റി ഓക്‌സിഡന്റുകള്‍ നിറഞ്ഞിരിക്കുകയാണ്. ആന്റിഓക്‌സിഡന്റായ കാറ്റെചിനുകള്‍ ധാരാളമായി ഗ്രീന്‍ ടീയില്‍ അടങ്ങിയിട്ടുണ്ട്.
നമ്മുടെ ദഹനത്തെയും മെറ്റാബോളിസത്തെയും ഇവ മെച്ചപ്പെടുത്തും. നമ്മള്‍ ഒരുപാട് ഭക്ഷണം കഴിച്ചിരിക്കുകയാണെന്ന് കരുതുക. നല്ല ചൂടുള്ള ഒരു ഗ്രീന്‍ ടീ ഭക്ഷണത്തിന് ശേഷം കഴിക്കുക. ഇവ ശരീരത്തിലെ കൊഴുപ്പിനെ വേഗത്തില്‍ ഇല്ലാതാക്കും. അത് ഭാരം കുറയ്ക്കുന്നതിനും സഹായിക്കും. ദഹനമെല്ലാം അതിലൂടെ വേഗത്തില്‍ നടക്കും. നിത്യേന ഇവ കുടിക്കാന്‍ ശ്രമിക്കുക.
അതേസമയം ഗ്രീന്‍ ടീ പോലെ തന്നെ ഇന്ന് കട്ടന്‍ ചായ അഥവാ ബ്ലാക് ടീയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഗ്രീന്‍ ടീയെ പോലെ ഭാരം കുറയ്ക്കാന്‍ ഇവയ്ക്കും സാധിക്കും. നമ്മുടെ ഭക്ഷണം വേഗത്തില്‍ ദഹിക്കാന്‍ ഇവ സഹായിക്കും. അതുകൊണ്ട് ഭക്ഷണത്തിന് ശേഷം ഒരു കട്ടന്‍ ചായ കഴിക്കാവുന്നതാണ്. അത് നമ്മുടെ മൊത്തം ദഹനവ്യവസ്ഥയെയും മെച്ചപ്പെടുത്തും. ശരീരത്തിലെ ദഹനം മെച്ചപ്പെട്ടാല്‍ അത് ഭാരം കുറയ്ക്കാനും കുടവയര്‍ നീക്കാനുമെല്ലാം സഹായിക്കും.












Click it and Unblock the Notifications