2 കഷ്ണം കറ്റാര്‍വാഴയും ഒറ്റ ഗ്ലാസ് വെള്ളവും, കുടവയറും പൊണ്ണത്തടിയും മാറ്റിയെടുക്കാം; കഴിക്കാം ഇങ്ങനെ
ഫിറ്റ്‌നെസ് പ്രശ്‌നങ്ങള്‍ ഓരോ വ്യക്തിയുടെ ജീവിതത്തില്‍ ഉണ്ടാവുന്ന കാര്യങ്ങളാണ്. അത് ചിലപ്പോള്‍ കുടവയറിന്റെ രൂപത്തില്‍ വരാം, ചിലപ്പോള്‍ അത് അമിത ഭാരവും പൊണ്ണത്തടിയുടെയും രൂപത്തിലായിരിക്കും. ഇതിലേത് വന്നാലും നമുക്ക് പ്രശ്‌നക്കാരനാണ്. എന്നാല്‍ ഇവ മൂന്നും വരാനുള്ള സാധ്യതയും നമ്മുടെ മുന്നിലുണ്ട്.
അതുകൊണ്ട് ഫിറ്റ്‌നെസില്‍ നമ്മള്‍ ഏറെ ശ്രദ്ധിക്കേണ്ടതുമുണ്ട്. പ്രധാന കാര്യം നമ്മുടെ ഡയറ്റ് തന്നെയാണ്. അതില്‍ അനാരോഗ്യകരമായ ഭക്ഷണമൊന്നും ഉള്‍പ്പെടാതെ നോക്കണം. ഇനി ഡയറ്റിലേക്ക് കൊണ്ടുവരേണ്ട ഒരു കാര്യം പറയാം. അത് കറ്റാര്‍വാഴ കൊണ്ടുള്ള ജ്യൂസ് അടക്കമുള്ളവയുടെ കാര്യങ്ങളാണ്. അതിന്റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

അലോവേറ അഥവാ കറ്റാര്‍വാഴയ്ക്ക് നമ്മുടെ ദഹനത്തെ മെച്ചപ്പെടുത്താന്‍ സാധിക്കും. ഭാരം കുറയ്ക്കുക എന്ന കടമ്പ കടക്കണമെങ്കില്‍ ദഹനം മെച്ചപ്പെടുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. കറ്റാര്‍വാഴയില്‍ ലക്‌സാറ്റീവ് ഘടകങ്ങളുണ്ട്. ഇവ ചെറിയ അളവില്‍ കഴിച്ചാല്‍ ദഹനത്തെ മെച്ചപ്പെടുത്തും. ദഹനം മോശമായാല്‍ അത് ഭാരം വര്‍ധിപ്പിക്കുന്നതിന് പ്രധാന കാരണമാകും.
ആരോഗ്യകരമായ ദഹനം മെറ്റാബോളിസത്തെ മെച്ചപ്പെടുത്തും. ശരീരത്തില്‍ നിന്ന് പുറന്തള്ളേണ്ട അനാരോഗ്യകരമായ കാര്യങ്ങളെ ഇത് കൃത്യമായി പുറന്തള്ളുകയും ചെയ്യുന്നു. അതാണ് കറ്റാര്‍വാഴയുടെ ഏറ്റവും വലിയ ഗുണം. കറ്റാര്‍വാഴ കുഴമ്പ് രൂപത്തിലാക്കി വെള്ളത്തില്‍ ചേര്‍ത്ത് കഴിക്കാം. അതുപോലെ രാത്രിയില്‍ വെള്ളത്തില്‍ കുതിര്‍ത്ത് വച്ച ശേഷവും കഴിക്കാം.
രക്തത്തിലെ പഞ്ചസാരയുടെ അളവ് ഭാരം കുറയ്ക്കുന്നതില്‍ വളരെ പ്രധാനപ്പെട്ടതാണ്. അതുപോലെ കുടവയറും ഇവയ്ക്ക് നീക്കാന്‍ സാധിക്കും. അതിവേഗം രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയുകയും താഴുകയും ചെയ്യുന്നത് ഹാനികരമാണ്. ഇതിനെ തടയാന്‍ കറ്റാര്‍വാഴയ്ക്ക് സാധിക്കും. അതുപോലെ നമ്മുടെ അമിത വിശപ്പിനെയും ഇവ നിയന്ത്രിച്ച് നിര്‍ത്തും.
അതിലൂടെ വിശപ്പിനെ കൃത്യമായി ബാലന്‍സ് ചെയ്യാനാവും. അനാവശ്യമായ കലോറികളും ശരീരത്തിലെത്തില്ല. ജലാംശം കൃത്യമായ അളവില്‍ ബാലന്‍സ് ചെയ്ത് നിര്‍ത്താനും അലോവേറ ജ്യൂസിന് സാധിക്കും. എന്നാല്‍ കൃത്യമായ അളവില്‍ അലോവേറ ജ്യൂസ് കഴിക്കാന്‍ ശ്രമിക്കണം. അളവ് കൂടിയാല്‍ മറ്റ് പ്രശ്‌നങ്ങളുണ്ടാവും.
ശരീരപോഷണത്തെ മെച്ചപ്പെടുത്താന്‍ കറ്റാര്‍വാഴയോളം പോന്ന മറ്റൊന്നില്ല. ഇതിലൂടെ വയറിന് ചുറ്റും അടിഞ്ഞ് കൂടിയിരിക്കുന്ന കൊഴുപ്പിനെ നീക്കം ചെയ്യാനാവും. അതിലൂടെ കുടവയര്‍ വിചാരിച്ചതിലും വേഗത്തില്‍ കുറയ്ക്കാനാവും. ശരീരത്തിലെ ചീത്ത കൊഴുപ്പിനെ കുറച്ച് കൊണ്ടുവരാന്‍ നമ്മളെ സഹായിക്കുന്നത് കറ്റാര്‍വാഴയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ബിയാണ്. ശരീരത്തിലെ കൊഴുപ്പിനെ ഇവ ഊര്‍ജമാക്കി മാറ്റും. അതിലൂടെ ഭാരം വേഗതം കുറയും.












Click it and Unblock the Notifications