2 കഷ്ണം ഡാര്‍ക് ചോക്ലേറ്റ് ശീലമാക്കുക, കുടവയര്‍ മാത്രമല്ല കുറയുക; ഗുണങ്ങള്‍ ഇങ്ങനെ
കുടവയറും പൊണ്ണത്തടിയുമെല്ലാം പലപ്പോഴും കുറയ്ക്കണമെന്ന് നമ്മള്‍ ആഗ്രഹിക്കും. പക്ഷേ വിചാരിച്ചത് പോലെ അതൊന്നും കുറയുന്നുണ്ടാവില്ല. എന്താണ് കാരണം എന്നറിയുമോ? നമ്മുടെ ശീലങ്ങളൊന്നും മാറ്റാന്‍ തയ്യാറാവാത്തത് കൊണ്ട് കൂടിയാണിത്. നമ്മുടെ ശീലങ്ങളൊന്നും ഹെല്‍ത്തിയല്ല എന്ന സൂചന കൂടി ഇതിലുണ്ട്. തീര്‍ച്ചയായും ഈ ശീലങ്ങള്‍ നമ്മള്‍ മാറ്റിയെടുക്കണം.
അമിത വിശപ്പ് അടക്കം നിയന്ത്രിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതിന് ഇന്ന് മുതല്‍ നമ്മള്‍ ഡയറ്റില്‍ ഡാര്‍ക് ചോക്ലേറ്റ് ഉള്‍പ്പെടുത്തണം. ഇതിന് ആരോഗ്യകരമായ നിരവധി ഗുണങ്ങളുണ്ട്. അത് പതിയെ നമ്മുടെ കുടവയര്‍ അടക്കം ഇല്ലാതാക്കും. എന്തൊക്കെയാണ് ഡാര്‍ക്ക് ചോക്ലേറ്റിന്റെ ഗുണങ്ങളെന്ന് നോക്കാം.

കൊക്കോ സോളിഡുകള്‍ ഉയര്‍ന്ന അളവിലും, മില്‍ക്ക് സോളിഡുകള്‍ കുറഞ്ഞ അളവിലും അതുപോലെ ഷുഗര്‍ സാധാരണ ചോക്ലേറ്റിനേക്കാളും കുറഞ്ഞ അളവിലുമാണ് ഡാര്‍ക് ചോക്ലേറ്റിലുള്ളത്. ഇവയൊന്നും അനാരോഗ്യകരമയ അളവില്‍ ഡാര്‍ക് ചോക്ലേറ്റില്‍ ഇല്ല എന്നത് തന്നെ അവയെ ഹെല്‍ത്തിയാക്കുന്നു.
70 ശതമാനമാണ് ഡാര്‍ക് ചോക്ലേറ്റില്‍ അടങ്ങിയിരിക്കുന്ന കൊക്കോ സോളിഡുകള്‍. ബേക്കിംഗ് ചോക്ലേറ്റായിട്ടാണ് ഇവ അറിയപ്പെടുന്നത്. കാരണം ഇവയ്ക്ക് വലിയ മധുരമൊന്നും ഇല്ല. ചെറിയൊരു കയ്പ്പാണ് ഉണ്ടാവുക. പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും ഇവയില്‍ നിറഞ്ഞിരിക്കുകയാണ്. അതുകൊണ്ട് സൂപ്പര്‍ ഫുഡ് എന്ന വിശേഷണവും ഇതിനുണ്ട്.
ആന്റിഓക്‌സിഡന്റുകളായ ഫ്‌ളാവനോയിഡുകളും, പോളിഫിനല്‍സും ധാരാളം ഡാര്‍ക് ചോക്ലേറ്റില്‍ അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും കുടവയറും അമിത ഭാരവും കുറയ്ക്കാന്‍ സഹായിക്കും. എന്നാല്‍ അതിലേറെ ഗുണങ്ങള്‍ ഡാര്‍ക്ക് ചോക്ലേറ്റിലുണ്ട്. നമ്മുടെ ശരീരം ഹെല്‍ത്തിയായി സൂക്ഷിക്കാന്‍ ഇവയ്ക്ക് സാധിക്കും.
മാരകമായ പല രോഗങ്ങളെയും ഡാര്‍ക് ചോക്ലേറ്റുകള്‍ സ്ഥിരം കഴിക്കുന്നതിലൂടെ പ്രതിരോധിക്കാന്‍ സാധിക്കും. അതുപോലെ ഇരുമ്പ്, മഗ്നീഷ്യം, കോപ്പര്‍ പോലുള്ള ധാതുക്കളാല്‍ സമ്പുഷ്ടമാണ് ഡാര്‍ക്ക് ചോക്ലേറ്റ്. ഓരോ കഷ്ണം ഡാര്‍ക് ചോക്ലേറ്റ് കഴിക്കുമ്പോഴും നമ്മുടെ ശരീരത്തിലേക്ക് പോഷകങ്ങള്‍ എത്തിക്കൊണ്ടിരിക്കും. നിത്യേന രണ്ട് കഷ്ണം ഡാര്‍ക് ചോക്ലേറ്റെങ്കിലും മിനിമം കഴിക്കാവുന്നതാണ്.
അതേസമയം ഡാര്‍ക് ചോക്ലേറ്റിലെ ഫ്‌ളാവനോയിഡുകള്‍ നമ്മുടെ ഹൃദയത്തിന്റെ ആരോഗ്യവും സംരക്ഷിക്കും. രക്തയോട്ടം മെച്ചപ്പെട്ടതാക്കാനും, രക്തസമ്മര്‍ദത്തെ കുറച്ച് ആരോഗ്യത്തോടെ നിലനിര്‍ത്താനും അവ സഹായിക്കും. വളരെ കുറഞ്ഞ അളവില്‍ ഡാര്‍ക് ചോക്ലേറ്റ് നിത്യേന കഴിക്കാനും ശ്രമിക്കുക. അളവ് കൂടാതിരിക്കാനും ശ്രദ്ധിക്കണം.
നമ്മുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ശക്തിപ്പെുത്താനും ഇവയ്ക്ക് സാധിക്കും. കഫീന്‍ അടക്കമുള്ള കാര്യങ്ങള്‍ നമ്മുടെ ഏകാഗ്രത അടക്കം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഓര്‍മ ശക്തിയും നല്ല രീതിയില്‍ വര്‍ധിക്കും. ഇതിനെല്ലാം ഡാര്‍ക് ചോക്ലേറ്റ് നിത്യേന കഴിക്കുന്നത് ശീലമാക്കിയാല്‍ മതി.












Click it and Unblock the Notifications