2 കഷ്ണം വെളുത്തുള്ളി ചായയില്‍ ചേര്‍ത്ത് കഴിക്കൂ, കുടവയര്‍ പിന്നെ ഉണ്ടാവില്ല, കഴിക്കാം ഇങ്ങനെ
നമ്മുടെ കുടവയറും പൊണ്ണത്തടിയുമെല്ലാം കുറയ്ക്കാന്‍ ഏറ്റവും നല്ലത് എന്താണ്. ഒരുപാട് കാര്യങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. വെളുത്തുള്ളിക്ക് ഒരുപാട് ഗുണങ്ങളുണ്ടെന്ന് നമ്മള്‍ കേടിട്ടുണ്ടാവും. ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ നീക്കം ചെയ്യാന്‍ വെളുത്തുള്ളിക്ക് സാധിക്കും. നമ്മുടെ നെഞ്ചെരിച്ചില്‍ അടക്കം ഇവയ്ക്ക് മാറ്റാന്‍ സാധിക്കും.
വെളുത്തുള്ളിയും ചെറുനാരങ്ങയും ചേര്‍ത്ത് ചായ കഴിക്കുന്നതും ശരീരത്തിന് ഏറെ ഗുണം ചെയ്യും. രണ്ട് കഷ്ണം വെളുത്തുള്ളിയും ചെറുനാരങ്ങ നീരും. ചായയില്‍ ചേര്‍ത്ത് വേണം കഴിക്കാന്‍. നമ്മുടെ മെറ്റാബോളിസത്തെ ഇവ വര്‍ധിപ്പിക്കും. അതിലൂടെ ഭാരം കുറയ്ക്കുക എളുപ്പത്തിലാക്കാം.

ആദ്യം രണ്ട് കപ്പ് വെള്ളമെടുത്ത് അത് പാത്രത്തിലേക്ക് ഒഴിക്കുക. രണ്ടോ മൂന്നോ കഷ്ണം വെളുത്തുള്ളി ഇതിലേക്ക് ചേര്‍ക്കാം. തുടര്‍ന്ന് വെള്ളം നന്നായി തിളപ്പിക്കുക. തുടര്‍ന്ന് കുറച്ച് നേരം തീയണയ്ക്കുക. അതിലേക്ക് ഒരു ടീസ്പൂണ്‍ ചെറുനാരങ്ങ നീര് ചേര്‍ക്കുക. ഒരു ടീസ്പൂണ്‍ തേനും ചേര്‍ക്കാവുന്നതാണ്. വെളുത്തുള്ളി ചായ ഇങ്ങനെയാണ് ഉണ്ടാക്കുക.
ഇത് നമ്മുടെ പ്രതിരോധ സംവിധാനത്തെ ആരോഗ്യകരമായി നിലനിര്‍ത്തും. ഫിറ്റ്‌നെസിന് മാത്രമല്ല ചുമ, ജലദോഷം എന്നിവയ്ക്കും ഇവ നല്ലൊരു ഔഷധമാണ്. നമ്മുടെ അമിത വിശപ്പിനെ നിയന്ത്രിച്ച് നിര്‍ത്താന്‍ ഇവ കഴിക്കുന്നതിലൂടെ സാധിക്കും. അതിലൂടെ ഭാരം കുറയ്ക്കുന്നത് എളുപ്പമായി മാറും.
അതേസമയം ഇനി ചായയില്‍ വെളുത്തുള്ളി ചേര്‍ത്ത് കഴിക്കാന്‍ പറ്റാത്തവര്‍ക്ക് വേറെയും മാര്‍ഗങ്ങളുണ്ട്. വെളുത്തുള്ളി തൊലി കളഞ്ഞ് വെള്ളത്തില്‍ ചേര്‍ക്കുക. നിത്യേന രാവിലെ വെറും വയറ്റില്‍ വെളുത്തുള്ളി ചേര്‍ത്ത ഈ വെള്ളം കഴിക്കുക. ഇതും നമ്മുടെ ശരീരപോഷണത്തെ മെച്ചപ്പെടുത്തും. കുറച്ച് ചെറുനാരങ്ങ നീരും ഇതില്‍ ചേര്‍ക്കാം.
വേഗത്തില്‍ നമ്മുടെ ദഹനം ഇവ സാധ്യമാക്കും. വെളുത്തുള്ളിയുടെ തൊലിയും വേണമെങ്കിലും ഇതില്‍ ചേര്‍ക്കാം. ഇളംചൂടുള്ള വെള്ളത്തില്‍ തന്നെ ഇവ ചേര്‍ക്കാന്‍ ശ്രമിക്കുക. കൃത്യമായ ദഹനം നടക്കുന്നതോടെ ആരോഗ്യകരമായ ഭക്ഷണം കഴിക്കലും സാധ്യമാകും. നമ്മുടെ ഭാരം കുറയ്ക്കാനും പൊണ്ണത്തടിയെ നിയന്ത്രിക്കാനും ഇവ ആവശ്യമാണ്.
വെളുത്തുള്ളി നിത്യേന നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിലും ഉള്‍പ്പെടാവുന്നതാണ്. ഉച്ചഭക്ഷണത്തില്‍ ഇവ കറികളില്‍ ഉള്‍പ്പെടുത്താം. വെളുത്തുള്ളി ആദ്യം വറുത്തെടുക്കുക. തുടര്‍ന്ന് ഉപ്പേരിക്ക് വേണ്ട കാര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തുക. ഇവ ധാരാളം ഫൈബര്‍ അടങ്ങിയ ഭക്ഷണമായി ഇതോടെ മാറും. വെളുത്തുള്ളി കൊണ്ട് സ്മൂത്തികള്‍ കഴിക്കാവുന്നതാണ്.
രണ്ട് കഷ്ണം വെളുത്തുള്ളി കൊണ്ട് ഇവ ഉണ്ടാക്കാം. നമ്മള്‍ ഇനി ഓംലെറ്റ് ഉച്ചഭക്ഷണത്തിന് ഉണ്ടാക്കി കഴിക്കുന്നുണ്ടെങ്കില്‍ അതില്‍ വെളുത്തുള്ളി കഷ്ണങ്ങള്‍ ചേര്‍ക്കാവുന്നതാണ്. ഇത് സ്വാദും അതുപോലെ നമ്മുടെ ഹെല്‍ത്തിനെ പരിപോഷിപ്പിക്കുകയും ചെയ്യും. വെളുത്തുള്ളി അച്ചാര്‍, കറിയില്‍ അതുപോലെ വെളുത്തുള്ളി ചേര്‍ക്കുക തുടങ്ങിയ കാര്യങ്ങളും ട്രൈ ചെയ്യാവുന്നതാണ്.












Click it and Unblock the Notifications