2 കഷ്ണം പപ്പായ നിത്യേന ശീലമാക്കുക, കുടവയര്‍ അതിവേഗം ഇല്ലാതാക്കും, കഴിക്കേണ്ടത് ഇങ്ങനെ
പൊണ്ണത്തടിയും കുടവയറുമെല്ലാം നമ്മള്‍ ഏറെ ശ്രദ്ധിക്കേണ്ടവയാണ്. തീര്‍ച്ചയായും ഇവ വേഗത്തില്‍ മാറ്റിയെടുത്തില്ലെങ്കില്‍ അവ പിന്നീട് വലിയ കുഴപ്പക്കാരായി മാറും. വ്യായാമം കൊണ്ട് മാത്രമല്ല, മറിച്ച് ചില ഡയറ്റ് കൊണ്ടും നമ്മുടെ കുടവയറിനെ നീക്കം ചെയ്യാന്‍ സാധിക്കും. നിത്യേന ഇവ കൃത്യമായി ചെയ്യേണമെന്ന് മാത്രം. അത്തരം ഗുണകരമായ ഒരു പഴമാണ് പപ്പായ.
നിറയെ പോഷകങ്ങള്‍ നിറഞ്ഞതാണ് പപ്പായ അടങ്ങിയ ഡയറ്റ്. ഇവ നിത്യേന കഴിച്ചാല്‍ നിരവധി ഗുണങ്ങളാണ് ശരീരത്തിന് ഉണ്ടാവുക. ഭാരം കുറയ്ക്കുന്നത് മുതല്‍ പൊണ്ണത്തടിയെ മുതല്‍ ഇവ ഇല്ലാതാക്കും. എന്നാല്‍ നേട്ടങ്ങള്‍ അത് കൊണ്ട് മാത്രം അവസാനിക്കില്ല. എന്തൊക്കെയാണ് ഇവയുടെ യഥാര്‍ത്ഥ നേട്ടങ്ങളെന്ന് പരിശോധിക്കാം.

പപ്പായ കൊണ്ടുണ്ടാവുന്ന ആദ്യ നേട്ടം അതില്‍ വിറ്റാമിന്‍ ധാരാളം അടങ്ങിയിട്ടുണ്ട് എന്നതാണ്. നമ്മുടെ ഭാരം കുറയ്ക്കാന്‍ അടക്കം ശരീരത്തിന് ആവശ്യം വിറ്റാമിനും പ്രോട്ടീനുകളുമാണ്. വിറ്റാമിന്‍ സിയുടെ അളവാണ് ഇവയില്‍ ധാരാളമുണ്ട്. നമ്മുടെ പ്രതിരോധ സംവിധാനത്തെയും ഇവ ശക്തമാക്കും.
തീര്‍ച്ചയായും രോഗങ്ങളില്‍ നിന്ന് ഇവ നമ്മുടെ ശരീരത്തെ പ്രതിരോധിക്കും. മഞ്ഞുകാലത്ത് നമ്മുടെ ശരീരത്തിന് രോഗം വരാനുള്ള സാധ്യതകള്‍ ഏറെയാണ്. ഇവയില്‍ നിന്നെല്ലാം നമ്മുടെ ശരീരത്തെ സംരക്ഷിക്കാന്‍ പപ്പായയില്‍ അടങ്ങിയ വിറ്റാമിന്‍ സിയ്ക്ക് സാധിക്കും.
ഭക്ഷണം കഴിക്കുന്നത് പോലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതാണ് അത് ദഹിക്കുന്നതും. ഭാരം കുറയ്ക്കുന്നതിനും പൊണ്ണത്തടിയെ നീക്കം ചെയ്യുന്നതിനുമെല്ലാം ആവശ്യം മികച്ച ദഹനമാണ്. അത് സാധ്യമാക്കാന്‍ പപ്പായി നിത്യേന കഴിക്കുന്നതിലൂടെ സാധിക്കും. പപ്പായയില്‍ എന്‍സൈമുകളായ പാപ്പായിന്‍ അടങ്ങിയിട്ടുണ്ട്. ഇവയാണ് നമ്മളെ ദഹനത്തിന് സഹായിക്കും.
സാധാരണ മഞ്ഞുകാലങ്ങളില്‍ അടക്കം ദഹനം പതിയെയാവാരാറുണ്ട്. ഇതെല്ലാം പപ്പായ സലാഡില്‍ അടക്കം ഉള്‍പ്പെടുത്തി കഴിക്കുന്നതിലൂടെ പരിഹരിക്കാന്‍ സാധിക്കും. നിത്യേന ജ്യൂസായിട്ടും ഇവ കഴിക്കാവുന്നതാണ്. രണ്ട് നേരം കഴിച്ചാലും ആരോഗ്യത്തിന് കുഴപ്പം സംഭവിക്കില്ല.
ആന്റിഓക്‌സിഡന്റ് ഘടകങ്ങള്‍ പപ്പായയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കരോട്ടിനോയിഡ്‌സും, ഫ്‌ളാവനോയിഡ്‌സും അവയില്‍ ചിലതാണ്. ഇതിലൂടെ ശരീരത്തിലെ എരിച്ചിലുകളെ അടക്കം നീക്കം ചെയ്യാം. ശരീരത്തിന് അതുപോലെ ഏറെ പ്രധാനപ്പെട്ട ജലാംശം. വെള്ളം കുടിക്കുന്നത് മുടങ്ങിയാലും, ധാരാളം പപ്പായ കഴിക്കുന്നതിലൂടെ ശരീരത്തില്‍ വെള്ളത്തിന്റെ അളവ് കുറയാതിരിക്കാന്‍ ഇവ സഹായിക്കും.
തണുപ്പുകാലങ്ങളില്‍ അടക്കം നിര്‍ജലീകരണം വേഗത്തില്‍ സംഭവിക്കാം. അത് ശരീര പ്രവര്‍ത്തനങ്ങളെ തന്നെ ബാധിക്കാം. എന്നാല്‍ നിര്‍ജലീകരണത്തെ അടക്കം മറികടക്കാന്‍ പപ്പായക്ക് സാധിക്കും. സ്ഥിരം കഴിക്കുന്നതിലൂടെ ശരീരം കൂടുതല്‍ ഊര്‍ജസ്വലമാകും.












Click it and Unblock the Notifications