കുടവയറാണോ പ്രശ്‌നക്കാരന്‍; 2 കഷ്ണം സ്‌ട്രോബെറി കൊണ്ട് മാറ്റിയെടുക്കാം, കഴിച്ചുനോക്കൂ ഇങ്ങനെ
നമ്മുടെ ഡയറ്റാണ് ഫിറ്റ്‌നെസിനെ ഏറ്റവും സ്വാധീനിക്കുന്ന ഘടകം. ആരോഗ്യകരമായ ഭക്ഷണമാണ് കഴിക്കുന്നതെങ്കില്‍ നമ്മുടെ ആരോഗ്യവും അതുപോലെ മികച്ച രീതിയില്‍ നിലനില്‍ക്കും. ജങ്ക് ഫുഡുകളാണ് ധാരാളം കഴിക്കുന്നതെങ്കില്‍ ഉറപ്പായും നമ്മുടെ ശരീരത്തിന്റെ ഫിറ്റ്‌നെസ് നഷ്ടപ്പെടും. കുടവയറും, പൊണ്ണത്തടിയുമെല്ലാം ഇതിന് പിന്നാലെയെത്തും.
ഇവയെ എല്ലാം നേരിടാന്‍ ഏറ്റവും നല്ല മാര്‍ഗം പഴങ്ങളാണ്. ചില ഫ്രൂട്ട്‌സിന് ഒരുപാട് ഗുണങ്ങളുണ്ട്. ഒന്നാമത്തെ കാരണം കലോറികള്‍ കുറവാണ് എന്നത് തന്നെയാണ്. നിങ്ങളുടെ ഭാരം കുറയ്ക്കാന്‍ കലോറികള്‍ കുറഞ്ഞ ഡയറ്റ് അത്യാവശ്യമാണ്. സ്‌ട്രോബറികള്‍ അത്തരത്തില്‍ വരുന്നതാണ്. എന്തൊക്കെയാണ് ഇതിന്റെ ഗുണങ്ങള്‍ എന്ന് നോക്കാം.

സ്‌ട്രോബറികള്‍ കലോറികള്‍ വളരെയധികം കുറഞ്ഞൊരു ഫ്രൂട്ടാണ്. നിങ്ങളുടെ ഭാരം കുറയ്ക്കാന്‍ ഇവ പെര്‍ഫെക്ടാണ്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട് സ്‌ട്രോബറിയില്‍. നമ്മുടെ ശരീരത്തിന്റെ പ്രതിരോധ ശേഷിയെ ഇവ വര്‍ധിപ്പിക്കും. മെറ്റാബോളിസവും ഇതോടൊപ്പം ഉയരാന്‍ സ്‌ട്രോബറികള്‍ കഴിക്കുന്നതിലൂടെ സാധിക്കും. നൂറ് ഗ്രാം സ്‌ട്രോബറിയില്‍ വെറും 32 കലോറികളാണ് ഉള്ളത്.
ഡയറ്ററി ഫൈബറിനാല്‍ സമ്പന്നമാണ് ഈ പഴം. നിത്യേന രണ്ട് കഷ്ണമെങ്കിലും സ്‌ട്രോബറികള്‍ കഴിക്കാം. അതല്ലെങ്കില്‍ സ്മൂത്തിയായോ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഫൈബര്‍ നിങ്ങളുടെ അമിത വിശപ്പിനെ നിയന്ത്രിച്ച് നിര്‍ത്തും. ദീര്‍ഘനേരത്തേക്ക് അതുകൊണ്ട് വിശപ്പും അനുഭവപ്പെടില്ല. ഇടയ്ക്കിടെ അണ്‍ഹെല്‍ത്തിയായ ലഘുഭക്ഷണങ്ങളും ഇതോടൊപ്പം കഴിക്കുന്നത് നിര്‍ത്താന്‍ സാധിക്കും.
സ്‌ട്രോബറികളില്‍ ധാരാളം ജലം അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ആവശ്യമായ ഊര്‍ജം സമ്മാനിക്കാന്‍ അതുകൊണ്ട് ഈ പഴത്തിന് സാധിക്കും. ജലത്തില്‍ കലോറികള്‍ തീരെയില്ല. അതുകൊണ്ട് ശരീരത്തിലേക്ക് ജലാംശമെത്തുന്നത് നല്ലതാണ്. നമ്മുടെ ശരീരത്തിലേക്ക് അമിതമായി കലോറികള്‍ എത്തുന്നത് തടയാനും ജലാംശം അടങ്ങിയ സ്‌ട്രോബറികള്‍ കഴിക്കുന്നതിലൂടെ സാധിക്കും.
വിറ്റാമിനുകളും ധാതുക്കളുമാണ് സ്‌ട്രോബറികളിലെ മറ്റൊരു പ്രത്യേകത. വിറ്റാമിന്‍ സിയുടെ വലിയൊരു കലവറയാണ് സ്‌ട്രോബറികള്‍. ഇത് നമ്മുടെ പ്രതിരോധ സംവിധാനത്തെ ശക്തമായി നിലനിര്‍ത്തും. ശരീത്തിന് ആവശ്യമായ ഇരുമ്പും ഇതിലൂടെ പരിപോഷിപ്പിച്ചെടുക്കാന്‍ നമ്മുടെ ശരീരത്തിന് സാധിക്കും.
ആന്റിഓക്‌സിഡന്റ് ധാരാളം സ്‌ട്രോബറികളില്‍ അടങ്ങിയിട്ടുണ്ട്. ആന്തോസയാനിന്‍സ്, എല്ലാജിക് ആസിഡ് എന്നിവയാണ് സ്‌ട്രോബറികളില്‍ ഉള്ളത്. ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സില്‍ നിന്നും, ഇന്‍ഫ്‌ളമേഷനില്‍ നിന്നും ശരീരത്തെ സംരക്ഷിക്കാന്‍ ഇവ രണ്ടിനും സാധിക്കും. കാരണം ഇന്‍ഫ്‌ളമേഷന്‍ അടക്കമുള്ള കാര്യങ്ങളാണ് നമ്മുടെ ഭാരം വര്‍ധിപ്പിക്കുന്നത്. ചില മാരകമായ അസുഖങ്ങള്‍ക്കും ഇവ കാരണമാകും.
ആന്റിഓക്‌സിഡന്റുകള്‍ നമ്മുടെ ശരീരത്തെ ഏറ്റവും നല്ല രീതിയില്‍ നിലനിര്‍ത്തും. ആഡഡ് ഷുഗറിന്റെ ആവശ്യം സ്‌ട്രോബറികളില്‍ ഇല്ല. സ്വാഭാവികമായ മധുരവും, ഫ്‌ളേവറും സ്‌ട്രോബറികള്‍ക്കുണ്ട്. മധുരം ധാരാളമായി വരുന്നത് ശരീരത്തെ അനാരോഗ്യകരമായ രീതിയിലേക്ക് തള്ളിവിടും. എന്നാല്‍ സ്വാഭാവിക മധുരത്തിന്റെ കാര്യത്തില്‍ ആര്‍ക്കും ഭയം വേണ്ടതില്ല.












Click it and Unblock the Notifications