രണ്ട് കഷ്ണം വാള്‍നട്ട് നിത്യേന ശീലമാക്കണം, കുടവയറിനെ പിന്നെ പേടിക്കേണ്ട; കഴിക്കേണ്ടത് ഇങ്ങനെ
കുടവയര്‍ വല്ലാത്തൊരു പ്രശ്‌നക്കാരനാണ്. ഒരിക്കല്‍ വന്നാല്‍ പെട്ടെന്ന് പോകാന്‍ അതിന് മടിയാണ്. നമ്മള്‍ തന്നെ കഠിനാധ്വാനം ചെയ്താല്‍ മാത്രമേ അത് നമ്മളെ വിട്ടുപോകും. പൊണ്ണത്തടിയും അമിത ഭാരവുമെല്ലാം അതിനൊപ്പമുണ്ടെങ്കില്‍ നമ്മള്‍ ശരിക്കും ബുദ്ധിമുട്ടേണ്ടി വരും. പക്ഷേ ഇതൊന്നും ഒരിക്കലും മാറാത്ത പ്രശ്‌നങ്ങളല്ല.
നമ്മള്‍ വിചാരിച്ചാല്‍ മാറ്റിയെടുക്കാം. നിത്യേന വാള്‍നട്ട് കഴിക്കുന്നത് ശീലമാക്കുകയാണെങ്കില്‍ കുടവയറിന്റെ പ്രശ്‌നങ്ങളെല്ലാം നമുക്ക് മാറ്റിയെടുക്കാം. നമ്മള്‍ അറിയാത്ത ധാരാളം ഗുണങ്ങള്‍ വാള്‍നട്ടിലുണ്ട്. അത് ശരീരത്തെ ഏറ്റവും മികച്ച ആരോഗ്യത്തിലേക്ക് നയിക്കും. എന്തൊക്കെയാണ് വാള്‍നട്ടിന്റെ ഗുണങ്ങള്‍ എന്ന് നോക്കാം.

നിത്യേന കഴിക്കേണ്ട നട്‌സുകളിലൊന്നാണ് വാള്‍നട്ട്. പക്ഷേ അത് കഴിക്കേണ്ട രീതിയില്‍ തന്നെ കഴിക്കണം. എന്നാല്‍ നമ്മള്‍ വിചാരിച്ച ഗുണം ലഭിക്കൂ. നമ്മള്‍ ഉറങ്ങുന്നതിന് മുമ്പായി വാള്‍നട്ടുകള്‍ വെള്ളത്തില്‍ കുതിര്‍ത്ത് വെക്കുക. അത് അതിരാവിലെ എഴുന്നേറ്റ ഉടനെ കഴിക്കുക. ഇതിലൂടെ നമ്മള്‍ പ്രതീക്ഷിക്കുന്നതിലും അപ്പുറത്തുള്ള ഗുണങ്ങളാണ് ലഭിക്കുക.
ആദ്യത്തെ ഗുണം നമ്മുടെ കുടവയറും പൊണ്ണത്തടിയും അമിത ഭാരവുമെല്ലാം ഇല്ലാതാവും എന്നത് തന്നെയാണ്. നമ്മുടെ ദഹനത്തെ ഇവ മെച്ചപ്പെടുത്തും. വാള്‍നട്ടുകള്‍ മാത്രമല്ല, വാള്‍നട്ട് വിത്തുകളും ഇതിന് സഹായിക്കും. ഇവ എന്‍സൈമുകള്‍ ആക്ടീവാകാന്‍ സഹായിക്കും. ഇത് ദഹനത്തെ മെച്ചപ്പെടുത്തും. കുതിര്‍ത്ത് വെച്ചാല്‍ എളുപ്പത്തില്‍ കഴിക്കാനും സാധിക്കും. പോഷകങ്ങള്‍ വലിച്ചെടുക്കാനും ഇവ ശരീരത്തെ സഹായിക്കും.
ശരീരത്തിന് വേണ്ട പോഷകങ്ങളുടെ അളവ് ശരീരത്തിലേക്ക് എത്തിക്കുന്നത് വര്‍ധിക്കാന്‍ സഹായിക്കും. ആന്റി ന്യൂട്രിയന്റ്‌സായ ഫൈറ്റിക് ആസിഡിനെ പുറന്തള്ളാനും വാള്‍നട്ട് കഴിക്കുന്നത് കൊണ്ട് സാധിക്കും. ധാതുക്കളെ വലിച്ചെടുത്ത് ശരീരത്തിലേക്ക് കൊണ്ടുവരാനും ഇവയ്ക്ക് സാധിക്കും. കുതിര്‍ത്ത് വെക്കുന്നതിലൂടെ ശരീരത്തിന് വാള്‍നട്ടുകളിലെ പോഷകങ്ങളെ പൂര്‍ണമായും വലിച്ചെടുക്കാന്‍ സഹായിക്കും.
അത് കൃത്യമായി ശരീരത്തിന് ഉപയോഗപ്പെടുത്തുകയും ചെയ്യാനാവും. ശരീരത്തിലെ ഊര്‍ജത്തിന്റെ അളവിനെ ബൂസ്റ്റ് ചെയ്യുകയെന്ന കാര്യവും വാള്‍നട്ടുകള്‍ സാധ്യമാക്കും. ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍, ഫൈബര്‍ എന്നിവ ധാരാളം വാള്‍നട്ടില്‍ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തെ ഊര്‍ജസ്വലമായി നിലനിര്‍ത്തും. വേഗത്തില്‍ ദഹിക്കുകയും ചെയ്യും. പോഷകങ്ങള്‍ ശരീരത്തിലെ ഊര്‍ജത്തെ കൂടുതല്‍ മെച്ചപ്പെടുത്തും.
വെള്ളത്തില്‍ കുതിര്‍ത്ത വാള്‍നട്ടുകള്‍ കഴിക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമായ ജലാംശവും ശരീരത്തിലേക്ക് എത്തും. ഇതിനര്‍ത്ഥം വെള്ളം കുടിക്കുന്നത് നിര്‍ത്താം എന്നല്ല. ധാരാളം വെള്ളവും നിത്യേന കുടിക്കണം. പക്ഷേ വെള്ളത്തില്‍ കുതിര്‍ക്കുന്നതിലൂടെ വാള്‍നട്ടിലെ ജലാംശം വര്‍ധിക്കുകയാണ് ചെയ്യുക.
രാവിലെ കഴിക്കുന്നതിലൂടെ ശരീരത്തിന് ഇവ ഉന്‍മേഷം നല്‍കും. ജലാംശവും അതുപോലെ വിശപ്പും അകറ്റാന്‍ ഇവ സഹായിക്കും. ശരീരത്തിന്റെ ഭാരം കുറയ്ക്കുന്നതിന് അടക്കം കൃത്യമായ ജലാംശം ശരീരത്തിന് ആവശ്യമാണ്. അതുകൊണ്ട് കുതിര്‍ത്ത് വെച്ച വാള്‍നട്ടുകള്‍ കഴിച്ചാല്‍ അത് ഇരട്ടി ഗുണം ചെയ്യും.












Click it and Unblock the Notifications