Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ട് നുള്ള് ജീരകമുണ്ടായാല്‍ മതി, പൊണ്ണത്തടി പെട്ടെന്ന് കുറയ്ക്കാം, കഴിച്ചുനോക്കൂ ഇങ്ങനെ

കുടവയറും പൊണ്ണത്തടിയും വലിയ പ്രശ്‌നക്കാരനാണ്. ഇത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. നമ്മുടെ ശരീരം വേണ്ട രീതിയില്‍ ഫിറ്റ്‌നെസ് ഇല്ലാത്തത് കൊണ്ടാണ് ഇത്തരം പ്രശ്‌നങ്ങള്‍ വരുന്നത്. എങ്ങനെ അതെല്ലാം മാറ്റിയെടുക്കാമെന്ന് നമ്മള്‍ ഓരോ നിമിഷവും ചിന്തിക്കുന്നുണ്ടാവും. തീര്‍ച്ചയായും അത് പരിഹാരമുണ്ട്. നമ്മള്‍ കൃത്യമായി വര്‍ക്കൗട്ട് ചെയ്യുകയാണ് ചെയ്യേണ്ട കാര്യം.

പക്ഷേ ഭാരവും പൊണ്ണത്തടിയും കുറയ്ക്കാന്‍ ഡയറ്റില്‍ വലിയൊരു മാറ്റം ആവശ്യമാണ്. ജങ്ക് ഫുഡുകള്‍ ധാരാളം കഴിക്കുന്നത് ശരീരത്തിന് അപകടം ചെയ്യും. പിസ, ബര്‍ഗര്‍, സാന്‍ഡ് വിച്ച് എന്നിവയെല്ലാം ആ ഗണത്തില്‍ വരുന്നതാണ്. ഇവ പൂര്‍ണമായും ഒഴിവാക്കണം. പകരം ചില ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തണം.

weight-loss-tips

ആദ്യ തന്നെ ഡയറ്റിലേക്ക് ജീരകം കൊണ്ടുവരാം. ജീരകം പല തരത്തില്‍ നമ്മുടെ ഭക്ഷണത്തില്‍ ചേര്‍ക്കാം. ജീരകം ചേര്‍ത്ത വെള്ളം കുടിക്കുന്നത് നമ്മുടെ ശരീരത്തെ വേഗം മെലിയാന്‍ സാധിക്കും. പ്രത്യേകിച്ച് കുടവയറിനെ ഇവ ഇല്ലാതാക്കും. ശരീരത്തില്‍ നിന്ന് കൊഴുപ്പിനെ നീക്കാന്‍ ഇവയ്ക്ക് സാധിക്കും. അതുപോലെ കരിഞ്ചീരകവും അതുപോലെ കഴിക്കാവുന്നതാണ്.

ഇവ ചേര്‍ത്ത വെള്ളത്തില്‍ ഒരുപാട് ഗുണങ്ങളുണ്ട്. കറിയില്‍ ജീരകം പൊടിച്ച് ചേര്‍ക്കാം. അത് സ്വാദും വര്‍ധിപ്പിക്കും. ശരീരത്തിന് ഏറെ ആരോഗ്യപ്രദവുമാണ്. നമ്മുടെ ദഹനത്തിന് ഏറ്റവും ഉപകരിക്കുന്നവയാണ് ജീരകം. സലാഡുകള്‍, സൂപ്പുകള്‍, തൈര് എന്നിവയ്‌ക്കൊപ്പം ചേര്‍ത്ത് ഇവ കഴിക്കാം. ഭാരം വേഗത്തില്‍ കുറയും.

ജീരക വെള്ളം എന്നും അതിരാവിലെ കഴിക്കാവുന്നതാണ്. വെറും വയറ്റില്‍ ജീരക വെള്ളം കുടിച്ചാല്‍ അത് ഗുണം ചെയ്യും. ശരീരത്തിലെ കൊഴുപ്പിനെ ഇവ വേഗത്തില്‍ തന്നെ നീക്കും. കാരണം ഇവയ്ക്ക് ശരീരത്തെ ശുദ്ധീകരിക്കാനുള്ള കഴിവുണ്ട്. ശരീരത്തിലെ ടോക്‌സിനുകളെ നമ്മുടെ ദഹന സംവിധാനത്തില്‍ നിന്നടക്കം നീക്കം ചെയ്യും.

അതിലൂടെ കരളിന്റെ പ്രവര്‍ത്തനം നല്ല രീതിയില്‍ നടക്കും. നമ്മുടെ അവയവങ്ങളുടെ പ്രവര്‍ത്തനവും അതിലൂടെ മെച്ചപ്പെടുത്തും. കൃത്യമായ ദഹനം സാധ്യമാകുന്നതിലൂടെ ഭാരം കുറയ്ക്കുന്നതും എളുപ്പമാണ്. മെറ്റാബോളിസത്തെ മെച്ചപ്പെടുത്തി അമിത വിശപ്പിനെ തടയാനുള്ള കഴിവ് ജീരകത്തിനുണ്ട്. വയറിലുണ്ടാവുന്ന എല്ലാ പ്രശ്‌നങ്ങളും ഇവ പരിഹരിക്കും.

ജീരകം ഇഷ്ടമില്ലാത്തവരും ഒരുപാടുണ്ട്. അവര്‍ക്ക് കറുവപ്പട്ട നല്ലൊരു ഓപ്ഷനാണ്. നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിച്ച് നിര്‍ത്താന്‍ കറുവപ്പട്ട സഹായിക്കും. കുടവയറിനെ പെട്ടെന്ന് ഇല്ലാതാക്കാനുള്ള ശേഷി കറുവപ്പട്ടയ്ക്കുണ്ട്. ഓട്മീല്‍, യോഗര്‍ട്ട്, സ്മൂത്തികള്‍ എന്നിവയ്‌ക്കൊപ്പം ചേര്‍ത്ത് ഇവ കഴിക്കാം.

ഇഞ്ചിയും അതുപോലെ ഡയറ്റില്‍ ഉള്‍പ്പെടുത്താം. നമ്മുടെ ദഹനത്തെ ഇവ വേഗത്തിലാക്കാന്‍ സഹായിക്കും. ഭാരത്തെ വര്‍ധിക്കാതെ നിര്‍ത്താന്‍ ഇവയ്ക്ക് സാധിക്കും. ചായയില്‍ അടക്കം ഇവ ചേര്‍ക്കാന്‍ സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+