ചെറുനാരങ്ങ ചേര്‍ത്ത വെള്ളത്തിലേക്ക് 2 നുള്ള് മഞ്ഞള്‍പ്പൊടി; കുടവയറിനെ ഇല്ലാതാക്കാം ഇങ്ങനെ
ശരീരം ശരിയായ രീതിയില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ എട്ടിന്റെ പണി കിട്ടും. പൊണ്ണത്തടിയും കുടവയറുമെല്ലാം അതിന്റെ ഭാഗമായി നമ്മളെ തേടിയെത്തും. ശരീരത്തെ കൃത്യമായി നിയന്ത്രിക്കാതെ ജങ്ക് ഫുഡുകള്‍ അടക്കം കഴിക്കുന്നതും, ആവശ്യത്തിന് വ്യായാമം ഇല്ലാത്തതുമെല്ലാം നമ്മുടെ ഫിറ്റ്‌നെസിനെ കാര്യമായി ബാധിക്കും.
ഇവയെല്ലാം ഇപ്പോള്‍ നിങ്ങളെ അലട്ടുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും വലിയൊരു മാറ്റം ആവശ്യമാണ്. അതിനായി ആദ്യം ചെയ്യേണ്ടത് ജങ്ക് ഫുഡുകളെ പൂര്‍ണമായും ഉപേക്ഷിക്കുകയാണ്. ഇനി നിങ്ങളുടെ ഡയറ്റില്‍ വലിയൊരു മാറ്റം കൊണ്ടുവരണം. ഹെല്‍ത്തിയായിട്ടുള്ള ഭക്ഷണം നിത്യേന കഴിക്കുന്നത് ശീലമാക്കണം. അത്തരത്തില്‍ എന്തെല്ലാം കഴിക്കണമെന്ന് നോക്കാം.

വെറും വയറ്റില്‍ അതിരാവിലെ കഴിക്കേണ്ട ചില കാര്യങ്ങളും അതിലൂടെ ഭാരം കുറയുക മാത്രമല്ല നമ്മുടെ കുടവയറും അതോടൊപ്പം ഇല്ലാതാവും. അത്തരമൊരു ഹെല്‍ത്തി ഡ്രിങ്കിനെ കുറിച്ച് ആദ്യം പറഞ്ഞുതരാം. കുറച്ച് ചെറുനാരങ്ങ ചേര്‍ത്ത വെള്ളത്തിലേക്ക് മഞ്ഞള്‍ ഒന്നോ രണ്ടോ നുള്ള് ചേര്‍ത്ത് ദിവസവും രാവിലെ ഒരു ഗ്ലാസ് കഴിക്കാവുന്നതാണ്.
ഇവ ഡയറ്റിന്റെ ഭാഗമാകുന്നതോടെ എളുപ്പത്തില്‍ കുടവയര്‍ കുറച്ച് കൊണ്ടുവരാന്‍ സാധിക്കും. ഇവ രണ്ടും ചേര്‍ത്ത് കഴിക്കുന്നതിലൂടെ ഊര്‍ജസ്വലമായി നില്‍ക്കാനും നമുക്ക് സാധിക്കും. രാവിലെ എഴുന്നേറ്റ ഉടനെ വെറും വയറ്റിലാണ് ഇവ കഴിക്കേണ്ടത്. നിര്‍ബന്ധമായും അതില്‍ മാറ്റം വരുത്തരുത്.
ചെറുനാരങ്ങ ചേര്‍ത്ത വെള്ളവും അതിലേക്ക് മഞ്ഞളും വരുന്നതോടെ അത് ശരീരത്തിന് ഏറെ ഗുണം ചെയ്യും. നമ്മുടെ ശരീരത്തിന്റെ മെറ്റാബോളിസം ഇവ മെച്ചപ്പെടുത്തും. ഇതിലൂടെ ഭക്ഷണത്തില്‍ നിന്ന് പോഷകങ്ങളെ വലിച്ചെടുക്കാനും അതുപോലെ വേഗത്തില്‍ ദഹനം നടക്കാനും സഹായിക്കും. കാരണം ചെറുനാരങ്ങയില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്.
ഇവ നമ്മുടെ മെറ്റാബോളിക് നിരക്ക് വര്‍ധിപ്പിക്കും. മഞ്ഞളില്‍ തെര്‍മോജനിക് ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇവ വേഗത്തില്‍ കലോറികളെ ദഹിപ്പിക്കും. ഭക്ഷണം കഴിക്കുന്നതില്‍ മാത്രമല്ല അത് കൃത്യമായി ദഹിക്കുകയും വേണം. ഭാരം വേഗത്തില്‍ കുറയാന്‍ ഇതിലൂടെ സാധിക്കും. ശരീരത്തിലെ കൊഴുപ്പിനെ വേഗത്തില്‍ ദഹിപ്പിക്കാന്‍ ചെറുനാരങ്ങയ്ക്ക് സാധിക്കും.
മഞ്ഞളില്‍ എരിച്ചിലിനെ അടക്കം പ്രതിരോധിക്കാനുള്ള കാര്യങ്ങളുണ്ട്. നമ്മുടെ ശരീരത്തെ ജലാംശത്താല്‍ ശുദ്ധീകരിക്കാന്‍ ഈ ഡ്രിങ്കിന് സാധിക്കും. കാരണം ചെറുനാരങ്ങ വെള്ളം സ്വാഭാവികമായ ഡ്യൂററ്റിക്കായി പ്രവര്‍ത്തിക്കും. നമ്മുടെ ശരീരത്തിലെ ടോക്‌സിനുകളെ പുറന്തള്ളാന്‍ ഇവ സഹായിക്കും. അതുപോലെ മഞ്ഞളില്‍ കരള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ അടക്കം നല്ലതാണ്.
അത് ശരീരത്തെ ശുദ്ധീകരിക്കുന്നതിന് ഉപകരിക്കും. നമ്മുടെ രോഗ പ്രതിരോധ ശേഷിയെ വര്‍ധിപ്പിക്കാന്‍ ചെറുനാരങ്ങയും മഞ്ഞളും ചേര്‍ത്ത വെള്ളത്തിന് സാദിക്കും. ചെറുനാരങ്ങയില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇവ പ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്തും. മഞ്ഞളിലെ കുര്‍കുമിനും ഇതേ ഗുണങ്ങളുണ്ട്.












Click it and Unblock the Notifications