രണ്ട് സ്പൂണ്‍ ഓട്‌സ് വെള്ളത്തില്‍ കുതിര്‍ത്ത് വെക്കുക, കഴിക്കേണ്ടത് ഇങ്ങനെ, കുടവയര്‍ വേഗം കുറയും
ഭാരം കുറയ്ക്കാന്‍ എന്തുചെയ്യും. അത് മാറ്റിയെടുക്കാന്‍ ആലോചിച്ച് തുടങ്ങുമ്പോഴേക്ക് കുടവയറും പൊണ്ണത്തടിയുമെല്ലാം നമ്മളെ കീഴടക്കിയിട്ടുണ്ടാവും. ഒരുപാട് ചിന്തിച്ചിരിക്കുകയല്ല, മറിച്ച് വേഗത്തില്‍ പ്രവര്‍ത്തിക്കുകയാണ് ഇത്തരം ഫിറ്റ്‌നെസ് പ്രശ്‌നങ്ങള്‍ വരുമ്പോള്‍ നമ്മള്‍ ചെയ്യേണ്ടത്. കുടവയര്‍ അടക്കമുള്ളവ എല്ലാ നമ്മള്‍ വേഗത്തില്‍ പരിഹരിക്കേണ്ട പ്രശ്‌നങ്ങളാണ്.
ഒരുപാട് വൈകിയാല്‍ അത് വഷളാവും. അത് ആരോഗ്യത്തെ മൊത്തത്തില്‍ നമ്മളെ ബാധിക്കും. ഇവയെ വേഗത്തില്‍ തന്നെ ഇല്ലാതാക്കാന്‍ നമുക്ക് ചില കാര്യങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. നിത്യേന ഇവ കഴിക്കുകയും വേണം. എങ്കില്‍ അതിന്റെ ഗുണങ്ങള്‍ ശരീരത്തില്‍ പ്രകടമായി തുടങ്ങും. അങ്ങനെ കഴിക്കേണ്ടവ എന്തെല്ലാമെന്ന് നോക്കാം.

ആദ്യത്തെ കാര്യം ഓട്‌സാണ്. ഇവ നല്ലൊരു ഹെല്‍ത്തി ഫുഡാണെന്ന് പലര്‍ക്കും അറിയാം. എന്നാല്‍ ഇവയില്‍ അടങ്ങിയിരിക്കുന്ന ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കിയാല്‍ വളരെ വലുതാണ്. ഓട്‌സ് നമ്മള്‍ പുട്ടുണ്ടാക്കി അടക്കം കഴിക്കാറുണ്ട്. എന്നാല്‍ പുതിയൊരു രീതിയില്‍ വേണം ഇവ കഴിക്കാന്‍. രാത്രിയില്‍ ഓട്‌സ് വെള്ളത്തില്‍ കുതിര്‍ത്ത് വെക്കുക. നന്നായി വെള്ളത്തില്‍ കുതിര്‍ന്നതിന് ശേഷം രാവിലെ കഴിക്കാവുന്നതാണ്.
ഓട്‌സില്‍ അടങ്ങിയിരിക്കുന്ന ഫൈറ്റിക് ആസിഡ് വെള്ളവുമായി ചേരുന്നതോടെ കൂടുതല്‍ പോഷകങ്ങള്‍ ശരീരത്തിലേക്ക് എത്തും. ഓട്‌സില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. കാര്‍ബോഹൈഡ്രേറ്റുകളെ പതിയെ മാത്രമേ ഇവ പുറത്തേക്ക് വിടൂ. കൂടുതല്‍ ഊര്‍ജം നമുക്ക് ലഭിക്കും. നമ്മുടെ വിശപ്പിനെ ഇവ നിയന്ത്രിക്കും. ഇതെല്ലാം നമ്മുടെ പൊണ്ണത്തടിയെയും, കുടവയറിനെയും കുറയ്ക്കാന്‍ സഹായിക്കും.
ബദാമിനെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ല. പോകഷങ്ങളുടെ കലവറയാണ് ബദാം. ഇവയും രാത്രിയില്‍വെള്ളത്തില്‍ കുതിര്‍ത്ത് വെക്കണം. ഇത് ബദാമിനെ വളരെ മൃദുവാക്കി മാറ്റും. അതിലൂടെ എളുപ്പത്തില്‍ നമുക്ക് കഴിക്കാന്‍ സാധിക്കും. എളുപ്പത്തില്‍ ദഹിക്കാനും ഇതിലൂടെ സാധിക്കും. പോഷകങ്ങളാണ് ബദാമിന്റെ ഏറ്റവും വലിയ ഗുണം. ശരീരത്തിന് ഏറെ ആവശ്യമായ ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍, പ്രോട്ടീന്‍ എന്നിവ എത്തിക്കാന്‍ ബദാം കഴിക്കുന്നതിലൂടെ സാധിക്കും.
ഇതെല്ലാം ഭാരം കുറയ്ക്കാന്‍ ഏറെ അത്യാവശ്യമാണ്. പക്ഷേ ഇത്രയൊക്കെയാണെങ്കിലും ബദാം കഴിക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കണം. സ്വാദുണ്ടെന്ന് കരുതി ഒരുപാട് കഴിക്കാന്‍ പാടില്ല. രണ്ടോ മൂന്നോ കഷ്ണം മാത്രം കഴിക്കാന്‍ ശ്രമിക്കുക. എളുപ്പത്തില്‍ അതിന്റെ ഫലം കാണാന്‍ സാധിക്കും.
ചിയ സീഡ്‌സിന് എന്തൊക്കെ ഗുണങ്ങളുണ്ടെന്ന് ആരും പറഞ്ഞുതരേണ്ടതില്ല. അത്രയ്ക്ക് ഗുണങ്ങളാണ് ഇവയില്‍ ഉള്ളത്. രാത്രിയില്‍ ഇവ വെള്ളത്തില്‍ കുതിര്‍ത്ത് വെക്കണം. ഇത് ചിയ സീഡ്‌സിനെ ജെല്‍ രൂപത്തിലക്കും. എളുപ്പത്തില്‍ ഇവ കഴിക്കാന്‍ ഇത് സഹായിക്കും. ചിയ സീഡ്‌സ് ഫൈബറിനാല്‍ സമ്പുഷ്ടമാണ്. നമ്മുടെ വയര്‍ ദീര്‍ഘനേരം നിറഞ്ഞിരിക്കാന്‍ ഇവ സഹായിക്കും. അതുകൊണ്ട് വിശപ്പും അനുഭവപ്പെടില്ല.
അതിലൂടെ ഭാരം കുറയ്ക്കാനും സഹായിക്കും. രണ്ട് ടീസ്പൂണ്‍ ചിയ സീഡ്‌സ് മാത്രം പരമാവധി ഉപയോഗിക്കുക. ചണവിത്തുകളും അതുപോലെ രാത്രിയില്‍ കുതിര്‍ത്ത് വെച്ച് കഴിക്കാവുന്നതാണ്. പോഷകങ്ങള്‍ ഇതിലൂടെ ശരീരത്തിലെത്തും. നമ്മുടെ ദഹനവും മെച്ചപ്പെടുത്തും. ഫൈബറും ഹെല്‍ത്തി ഫാറ്റുകളും ഇവയിലുണ്ട്. ഇതെല്ലാം ഭാരം കുറയ്ക്കാന്‍ സഹായിക്കും.












Click it and Unblock the Notifications