രണ്ട് തുള്ളി വെളിച്ചെണ്ണ നിത്യേന ഉപയോഗിക്കുക, കുടവയര്‍ പിന്നെ ഉണ്ടാവില്ല; കഴിക്കേണ്ടത് ഇങ്ങനെ
ഭാരക്കൂടുതല്‍ കാരണം പ്രശ്നങ്ങള്‍ ഉണ്ടാവുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ ഫിറ്റ്നെസില് ശ്രദ്ധിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നത്. പൊണ്ണത്തടിയും കുടവയറുമെല്ലാം അതിന്റെ ലക്ഷണമാണ്. എന്നാല്‍ ഒരിക്കലും ഇതൊന്നും മാറില്ല എന്ന മനോഭാവത്തില്‍ നില്‍ക്കരുത്. അത് വലിയ വെല്ലുവിളിയായി മാറും. നമ്മള് ശ്രമിച്ചാല്‍ ഇതൊക്കെ ശരിക്കും മാറ്റിയെടുക്കാനാവും.
പക്ഷേ കൃത്യമായി ഒരു ഡയറ്റ് പിന്തുടരുകയാണ് ആദ്യം ചെയ്യേണ്ടത്. അതിന് ഏറ്റവും നല്ലത് ഡയറ്റില്‍ വെളിച്ചെണ്ണ ഉള്‍പ്പെടുത്തുകയാണ്. ഇതില്‍ ആരോഗ്യത്തെ നല്ല പോലെ സംരക്ഷിക്കുന്ന ഒരുപാട് കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ട്. നിര്‍ബന്ധമായും ഇവ നിത്യേന ഡയറ്റില്‍ ഉണ്ടാവണം. എന്തൊക്കെ ഗുണങ്ങളുണ്ടെന്ന് നോക്കാം.

ശരീരത്തിലെ കൊഴുപ്പിനെ കുറയ്ക്കാന്‍ വെളിച്ചെണ്ണയ്ക്ക് സാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നു. സൂപ്പര്‍ ഫുഡ് എന്ന വിശേഷണവും ഇതിനുണ്ട്. ഒന്നോ രണ്ടോ ടീസ്പൂണോ അതല്ലെങ്കില്‍ പതിനാല് ഗ്രാം വെളിപ്പെണ്ണ ആരോഗ്യകരമായിട്ടാണ് വിലയിരുത്തുന്നത്. നമ്മുടെ മെറ്റാബോളിസത്തെ മെച്ചപ്പെടുത്താന്‍ വെളിച്ചെണ്ണയ്ക്ക് സാധിക്കും.
അതാണ് ഭാരം കുറയ്ക്കുന്നതിലേക്ക് നയിക്കുക. നമ്മുടെ ഭാരം കുറയ്ക്കാന്‍ ഏറ്റവും ആവശ്യമായ കാര്യം വിശപ്പിനെ നിയന്ത്രിക്കലാണ്. അതിന് വെളിച്ചെണ്ണ ഏറ്റവും നല്ലതാണ്. നിത്യേന ഭക്ഷണത്തില്‍ വെളിച്ചെണ്ണ ഉള്‍പ്പെടുത്തുന്നതിലൂടെ അമിതമായ വിശപ്പിനെ നിയന്ത്രിച്ച് നിര്‍ത്താനാവും. അതിലൂടെ തന്നെ ഭാരം കുറയ്ക്കാന്‍ സാധിക്കും.
തേങ്ങയില്‍ അടങ്ങിയിരിക്കുന്ന എംസിടികള്‍ നമ്മുടെ അമിത വിശപ്പിനെ നിയന്ത്രിക്കുന്ന ഹോര്‍മോണുളുടെ ഉല്‍പ്പാദനത്തെ നിയന്ത്രിക്കാന്‍ സാധിക്കും. ശരീരത്തിലേക്ക് എത്തുന്ന കലോറികളുടെ അളവ് കുറയ്ക്കാനും സാധിക്കും. ഇതെല്ലാം നമ്മുടെ അമിത ഭാരത്തെ കുറച്ച് കൊണ്ടുവരാന്‍ സഹായിക്കുന്ന കാര്യങ്ങളാണ്.
വെളിച്ചെണ്ണത്തില് നമ്മുടെ ശരീരത്തിന് ഏറ്റവും ആവശ്യമായ ഫൈബര്‍ അടങ്ങിയിട്ടുണ്ട്. തേങ്ങാ വെള്ളം നിത്യേന കഴിക്കുന്നത് നല്ലതാണ്. ശരീരത്തില്‍ ധാരാളം ഫൈബര്‍ എത്തിക്കാന്‍ തേങ്ങ വെള്ളത്തിന് സാധിക്കും. ഏത് ഭക്ഷണത്തിലെയും പോഷകങ്ങളെ വലിച്ചെടുത്ത് ദഹിപ്പിക്കുന്ന സമയം കുറയ്ക്കാന്‍ സാധിക്കും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിച്ച് നിര്‍ത്തും. ശരീരവണ്ണവും ഇതോടെ കുറയും.
നമ്മുടെ ഫിറ്റ്നെസിന് വര്‍ക്കൗട്ട് പ്രധാനമാണ്. എന്നാല്‍ വര്‍ക്കൗട്ടിന് മുമ്പ് വെളിച്ചെണ്ണ കഴിക്കുന്ന അത്യുത്തമമാണ്. നമ്മുടെ പേശികള്‍ക്ക് കരുത്തേകാനും ഇത് സഹായിക്കും. കൂടുതല്‍ മികവോടെയും ദീര്ഘസമയവും വര്‍ക്കൗട്ട് ചെയ്യാന്‍ ഇത് സഹായിക്കും. നമ്മുടെ ശരീരത്തിലെ എരിച്ചിലുകളെയും ഇവ ഇല്ലാതാക്കും. ആന്റി ഓക്സിഡന്റുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.
അടിവയറ്റിന് ചുറ്റും കൊഴുപ്പ് അടിഞ്ഞ് കൂടുന്നതും ഇതിലൂടെ തടയാന്‍ സാധിക്കും. പ്രമേഹ രോഗത്താല്‍ രക്തത്തിലെ പഞ്ചസാരയില്‍ ഉണ്ടാവുന്ന മാറ്റങ്ങളുമെല്ലാം തടയാന്‍ സാധിക്കും. ഉയര്‍ന്ന കലോറികളെയും ഇവ വേണ്ട വിധത്തില്‍ പ്രതിരോധിക്കും. ഇതെല്ലാം വെളിച്ചെണ്ണ ഡയറ്റില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട കാര്യമാക്കി മാറ്റുന്നുണ്ട്.
-
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും'












Click it and Unblock the Notifications