കുടവയര്‍ പ്രശ്‌നക്കാരനാണ്, 2 നുള്ള് ജീരകപ്പൊടി, ഗ്രാമ്പുവും വെള്ളവും ചേര്‍ത്ത് കഴിച്ചാല്‍ മാറും
കുടവയര്‍ വല്ലാത്തൊരു പ്രശ്‌നക്കാരനാണ്. എങ്ങനെ അത് മാറ്റിയെടുക്കാം എന്ന് ചിന്തിച്ചിട്ടുണ്ടോ? കിടിലനൊരു പാനീയം അതിനെ പ്രതിരോധിക്കാന്‍ നമ്മുടെ മുന്നിലുണ്ട്. പക്ഷേ അതിന് മുമ്പ് നമ്മള്‍ തിരിച്ചറിയേണ്ട കാര്യം കുടവയര്‍ വരാന്‍ കാരണം നമ്മുടെ ജീവിതശൈലി തന്നെയാണ് എന്നതാണ്. തീര്‍ച്ചയായും വ്യായാമം ശീലമാക്കണം.
അതോടൊപ്പം തന്നെ നമ്മള്‍ ആരോഗ്യകരമായ ഭക്ഷണവും കഴിക്കാന്‍ തുടങ്ങണം. ജങ്ക് ഫുഡുകള്‍ പൂര്‍ണമായും ഉപേക്ഷിക്കണം. അതിന് ശേഷം ഈ പാനീയം കഴിക്കാന്‍ തുടങ്ങണം. നമ്മുടെ വയറിന് ചുറ്റുമുള്ള കൊഴുപ്പിനെ നീക്കം ചെയ്യാന്‍ ജീരകപ്പൊടി അടക്കം ചേര്‍ത്തുള്ള ഈ പാനീയത്തിന് സാധിക്കും.

ഇത് കിടക്കാന്‍ പോകുന്നതിന് മുമ്പാണ് കഴിക്കേണ്ടത്. മികച്ചൊരു ചായയാണിത്. അതിലൂടെ വേഗത്തില്‍ ശരീര ഭാരം ഭാരം മാത്രമല്ല, കുടവയറും മാറ്റിയെടുക്കാന്‍ സാധിക്കും. കുരുമുളക്, ഗ്രാമ്പൂ, ജീരകപ്പൊടി, എന്നിവ അടങ്ങിയത് കൊണ്ടാണ് ഈ ചായ നമ്മുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നത്. കാരണം കുരുമുളകില്‍ ധാരാളം ഗുണങ്ങളുണ്ട്.
നമ്മുടെ മെറ്റബോളിസത്തെ ബൂസ്റ്റ് ചെയ്യാന്‍ ഇവയ്ക്ക് സാധിക്കും. ശരീരത്തിലെ കലോറികളെ വേഗത്തില്‍ കുറയ്ക്കാനും ഇവയ്ക്ക് സാധിക്കും. അതുപോലെ ഗ്രാമ്പൂ ഈ ചായക്ക് നല്ല സ്വാദ് സമ്മാനിക്കും. അതോടൊപ്പം ശരീരത്തിലെ എരിച്ചിലുകളെ പ്രതിരോധിക്കാനും സാധിക്കും. വീട്ടില്‍ തന്നെ നിര്‍മിച്ച ജീരകപ്പൊടി ഇതില്‍ നിര്‍ബന്ധമായും ഉപയോഗിക്കണം.
ജീരകപ്പൊടി വീട്ടില്‍ തന്നെ ഉണ്ടാക്കിയാല്‍ ഗുണങ്ങള്‍ ഏറെയാണ്. ഇതില്‍ നമ്മുടെ ദഹനത്തിന് സഹായിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. വേഗത്തില്‍ ഭാരവും കുറയ്ക്കാന്‍ ഇവ സഹായിക്കും. നമ്മുടെ കൊളസ്‌ട്രോളിന്റെ അളവും കുറയ്ക്കാന്‍ ഈ മൂന്ന് ഘടകങ്ങള്‍ക്കും സാധിക്കും. ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവും അത് കുറയ്ക്കുക.
അമിത വിശപ്പും, മറ്റ് പ്രശ്‌നങ്ങളുമെല്ലാം ഇവ പരിഹരിക്കും. ഇതെല്ലാം ചേര്‍ത്ത് രണ്ട് നേരം ഒരു ദിവസം കഴിക്കാം. രാവിലെ എഴുന്നേറ്റ ഉടനെ ഇവ ചേര്‍ത്ത ചായയോ പാനീയമോ കഴിക്കാം. അതുപോലെ രാത്രിയില്‍ ഉറങ്ങുന്നതിന് മുമ്പായും കഴിക്കാം. വേഗത്തിലായിരിക്കും നമ്മുടെ ശരീരത്തില്‍ ഇതേ തുടര്‍ന്നുള്ള മാറ്റങ്ങളുണ്ടാവുക.
ഒരു ഗ്ലാസ് വെള്ളവും, രണ്ട് കഷ്ണം ഗ്രാമ്പുവും, ഒരു ടീസ്പൂണ്‍ ജീരകപ്പൊടിയും, രണ്ട് കഷ്ണം കുരുമുളക്, എന്നിവയെല്ലാം ചേര്‍ത്ത് ഈ പാനീയം ഉണ്ടാക്കാം. വെള്ളം തിളപ്പിച്ച് ഇവയെല്ലാം കൃത്യമായി ചേര്‍ക്കണം. ചായ തിളപ്പിക്കുന്നത് പോലെ തന്നെ ഇവ തയ്യാറാക്കേണ്ടത്. ഇതില്‍ ഒരു ടീസ്പൂണ്‍ തേന്‍ മധുരത്തിനായി ചേര്‍ക്കുകയും ചെയ്യാം.












Click it and Unblock the Notifications