രണ്ട് നുള്ള് ജീരകം മാത്രം മതി, പൊണ്ണത്തടിയും കുടവയറും കുറയ്ക്കാം; ഇങ്ങനെ കഴിച്ചാല്‍ മതി
കുടവയറും അമിത ഭാരവും നിങ്ങളെ വല്ലാതെ അലട്ടുന്നുണ്ടോ? ഭയപ്പെടേണ്ട കാര്യമില്ല. ഇന്നത്തെ തലമുറയിലെ ഒരുവിധം എല്ലാവര്‍ക്കും ഇത്തരം കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കാറുണ്ട്. പലരും അതില്ലാതാക്കാന്‍ ഫിറ്റ്‌നെസ് ടിപ്പുകള്‍ക്ക് പിന്നാലെ പോവാറുണ്ട്. ഫിറ്റ്‌നെസ് ട്രെയിനറുടെയും, ന്യൂട്രീഷ്യനിസ്റ്റിന്റെയും സഹായം തേടാറുമുണ്ട്.
എന്നാല്‍ ഈ സേവനം വളരെ നല്ലതാണ്. ഇതൊന്നുമില്ലാതെ നമുക്ക് വീട്ടിലിരുന്ന് കൊണ്ട് ഭാരം കുറയ്ക്കാനാവും. അതിന് ചില സുഗന്ധദ്രവ്യങ്ങള്‍ നമ്മുടെ ഭക്ഷണത്തില്‍ ചേര്‍ക്കണം. അതിലൊന്നാണ് ജീരകം. നമ്മള്‍ പോലുമറിയാത്ത വലിയ ഗുണങ്ങള്‍ ജീരകത്തില്‍ ധാരാളമുണ്ട്. അത് പൊണ്ണത്തടിയെയും അതുപോലെ കുടവയറിനെയും മാറ്റും. ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ജീരകം നിര്‍ബന്ധമായും നമ്മള്‍ ഡയറ്റില്‍ ഉള്‍ക്കൊള്ളിക്കേണ്ടതുണ്ട്. കാരണം ഭാരം കുറയ്ക്കാനും പൊണ്ണത്തടിയെ ഇല്ലാതാക്കാനുമുള്ള ഘടകങ്ങള്‍ ജീരകത്തില്‍ അടങ്ങിയിട്ടുണ്ട്. ആന്റിഓക്‌സിഡന്റ് ഘടകങ്ങള്‍ ഉയര്‍ന്ന തോതില്‍ ജീരകത്തില്‍ ഉണ്ട്. നമ്മുടെ ദഹനത്തെയും അതുപോലെ ശരീര പോഷണത്തെയും അത് മെച്ചപ്പെടുത്തും.
ഇവ രണ്ടും ഭാരം കുറയ്ക്കാന്‍ ഏറെ ആവശ്യമാണ് നമ്മുടെ ദഹനം മെച്ചപ്പെടുന്നതിലൂടെ ശരീരത്തിന്റെ പ്രവര്‍ത്തനവും മെച്ചപ്പെടും. സ്ഥിരമായി ജീരകം കഴിക്കുന്നതിലൂടെ കലോറികള്‍ വേഗം കുറയാനും, വയറിന് ചുറ്റുമുള്ള കൊഴുപ്പിനെ നീക്കംചെയ്യാനും സഹായിക്കും. അമിത ഭാരത്തെയും കൊളസ്‌ട്രോളിനെ കുറയ്ക്കാനും, അതുപോല ചീത്ത കൊഴുപ്പ് വരുന്നതില്‍ നിന്ന് ശരീരത്തെ തടയാനും ജീരകപ്പൊടിയും സഹായിക്കും.
ജീരകം മാത്രമല്ല വേറെ ചിലതിനും നമ്മുടെ ഭാരത്തെ കുറയ്ക്കാന്‍ സാധിക്കും. അതിലൊന്നാണ് ഉലുവ. ഇവയ്ക്ക് ധാരാളം ഗുണങ്ങളുണ്ട്. ഉലുവയുടെ വിത്തുകള്‍ നിങ്ങളുടെ നിത്യേനയുള്ള ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം. ഉറപ്പായും അത് ഭക്ഷണത്തിന് മികച്ച രുചി സമ്മാനിക്കും. അതുപോലെ പോഷകങ്ങള്‍ ധാരാളം ശരീരത്തിലെത്താനും ഇവ സഹായിക്കും.
ഉലുവ സൊല്യുബിള്‍ ഫൈബറിനാല്‍ സമ്പുഷ്ടമാണ്. നമ്മുടെ വിശപ്പിനെ പ്രത്യേകിച്ച് അമിത വിശപ്പിനെ നിയന്ത്രിച്ച് നിര്‍ത്താന്‍ ഉലുവ അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ സാധിക്കും. ഉലുവ രാത്രി കുതിര്‍ത്ത് വെച്ച് ആ വെള്ളം അതിരാവിലെ കഴിക്കുന്നതും മികച്ചതാണ്. ഇതെല്ലാം ഭാരം കുറയ്ക്കുന്നതിനും വയറിന് ചുറ്റുമുള്ള കൊഴുപ്പിനെ നീക്കം ചെയ്യാനും സഹായിക്കും.
ചണവിത്തുകളെ കുറിച്ച് കേട്ടിട്ടില്ലേ? കേട്ടിട്ടുണ്ടെങ്കില്‍ ഇനി മുതല്‍ കഴിക്കുകയും വേണം. ദഹനത്തിന് ഇവയോളം ഒരാളെ സഹായിക്കാന്‍ ആര്‍ക്കുമാവില്ല. വിശപ്പിനെ അടക്കി നിര്‍ത്താന്‍ ഇവ സഹായിക്കും. ഒരുപാട് ഭക്ഷണം അതിലൂടെ കഴിക്കേണ്ടി വരില്ല. അതോടെ കലോറികള്‍ ശരീരത്തില്‍ എത്തുന്നതും കുറയും. ശരീരത്തിന് ആവശ്യമായ എണ്ണ ചണവിത്തുകളിലുണ്ട്. ദഹനത്തിന് ആവശ്യമായ എന്‍സൈമുകളുടെ ഉല്‍പ്പാദനത്തിന് ഇവ സഹായിക്കും. അതിലൂടെ നമ്മുടെ ഭാരവും കുറയും. ഇന്ന് മുതല്‍ ചണവിത്തുകളും അതുകൊണ്ട് ശീലമാക്കുക.












Click it and Unblock the Notifications