തടി കുറയ്ക്കണം, പക്ഷേ ഭക്ഷണം കുറയ്ക്കാൻ പറ്റില്ലേ? വിഷമിക്കേണ്ട വഴിയുണ്ട്, ഈ ചായകൾ കുടിച്ചാൽ മതി...
ഭക്ഷണ കാര്യത്തിൽ എത്രയൊക്കെ മിതത്വം പാലിച്ചാലും ഇന്നത്തെ തലമുറ ഏറ്റവും കൂടുതൽ നേരിടുന്ന പ്രശ്‌നം അമിത വണ്ണം തന്നെയാണ്. ശരീര സൗന്ദര്യം ആഗ്രഹിക്കുന്നവരെ സംബന്ധിച്ച് അതൊരു വലിയ അപമാനഭാരവും അതിനുമപ്പുറം ഒട്ടേറെ അസുഖങ്ങൾക്കുള്ള സാധ്യതയും കൂടിയാണെന്നാണ് പൊതുവെ പറയപ്പെടുന്നത്. ഇപ്പോഴത്തെ കാലത്തേ ജീവിതശൈലി തന്നെ ഇത്തരം രോഗങ്ങൾക്കുള്ള കാരണമായി വിലയിരുത്തപ്പെടുന്നു.
ക്രമം തെറ്റിയുള്ള ഭക്ഷണവും, അമിത ജോലി ഭാരവും, വൈകിയുള്ള ഉറക്കവും, അധികനേരം തുടർച്ചയായി ഇരുന്നുള്ള ജോലിയുമൊക്കെ അതിന്റെ കാരണങ്ങളാണ് എന്ന് പറയുന്നതാവും ശരി. അത്തരത്തിൽ നമ്മളെ കാർന്നു തിന്നുന്ന ഒട്ടേറെ അവസ്ഥകൾ നമ്മുടെയൊക്കെ ശരീരത്തിന് നേരിടേണ്ടി വരുന്നുണ്ട് എന്നതാണ് പ്രധാന പ്രത്യേകത.

ഭക്ഷണം കുറയ്ക്കാതെ മുഴുവനായും നിങ്ങളുടെ തടി കുറയ്ക്കാം എന്നത് ഒരു തരത്തിൽ വ്യാമോഹം തന്നെയാണ്. കാരണം സാധാരണയായി നിങ്ങളുടെ തടി കുറയ്ക്കാൻ ഏറ്റവും നല്ല മാർഗം ഭക്ഷണത്തിൽ മിതത്വം പാലിക്കുക എന്നതാണ്. എങ്കിലും ഒരു രക്ഷയുമില്ലെങ്കിൽ നിങ്ങൾക്ക് ചായ കുടിച്ചും ഈ കാര്യം നേടാം. ഇത്തരത്തിൽ ചായ കുടിച്ചാൽ മെലിയുമെന്നാണ് പറയുന്നത്. ഏതൊക്കെ തരം ചായകളാണ് അതെന്ന് നമുക്ക് നോക്കാം.
ഗ്രീൻ ടീ: ഭാരം കുറയ്ക്കാൻ ഏറ്റവും അനുയോജ്യമായ ഇനങ്ങളിൽ ഒന്നാണ് ഗ്രീൻ ടീ. ശരീരഭാരം, ബോഡി മാസ് ഇൻഡക്‌സ് (ബിഎംഐ), വയറിലെ കൊഴുപ്പ് എന്നിവ കുറയ്ക്കാനുള്ള ഇതിന്റെ കഴിവ് പ്രശംസനീയമാണ്, പ്രത്യേകിച്ച് ടൈപ്പ് 2 പ്രമേഹമുള്ളവരിൽ. ഒട്ടേറെ ഗുണങ്ങളാണ് ഗ്രീൻ ടീക്ക് സ്വന്തമായുള്ളത്.
കട്ടൻചായ: രക്തത്തിലെ പഞ്ചസാരയും ഫാറ്റി ആസിഡ് മെറ്റബോളിസവും നിയന്ത്രിക്കാന്‍ ഇത് സഹായിക്കുമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ഇതിന് വിശപ്പിനെ ശമിപ്പിക്കാനുള്ള കഴിവ് കൂടിയുണ്ട്. അതിനാലാണ് ചിലർ കട്ടൻ ചായ മാത്രം കുടിച്ചുകൊണ്ട് ദിവസത്തിൽ മുന്നോട്ട് നീങ്ങുന്നത്. എങ്കിലും ഇത് അധികമാവരുത്.
ചെമ്പരത്തി ചായ: ചെമ്പരത്തി ചായയ്ക്ക് ബിഎംഐ കുറയ്ക്കാനും അമിതവണ്ണത്തിൽ നിന്ന് സംരക്ഷിക്കാനും കഴിയുമെന്ന് വിവിധ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.ഇതുമായി ബന്ധപ്പെട്ട പഠനങ്ങളിൽ ഇതിന് കൊഴുപ്പ് രാസവിനിമയം വർധിപ്പിക്കാനും കൊഴുപ്പ് കോശ രൂപീകരണം തടയാനുമുള്ള അതിന്റെ കഴിവ് എടുത്തുപറയുന്നുണ്ട്.
വൈറ്റ് ടീ: തേയിലച്ചെടി ചെറുതായിരിക്കുമ്പോൾ തന്നെ കുറഞ്ഞ അളവിൽ സംസ്‌കരിച്ച് വിളവെടുക്കുന്ന വൈറ്റ് ടീയിൽ ഉയർന്ന അളവിൽ കാറ്റെച്ചിനുകൾ അടങ്ങിയിട്ടുണ്ട്. ഇത് കൊഴുപ്പ് കോശ രൂപീകരണം തടയാനും കൊഴുപ്പ് തകർച്ച വർധിപ്പിക്കാനും സഹായിക്കുന്ന ഘടകങ്ങളാണ്. അതിനാൽ വൈറ്റ് ടീയും വയർ കുറയ്ക്കാനും നമ്മെ സഹായിക്കും.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications