കുടവയറും പൊണ്ണത്തടിയും ഒരുമിച്ചെത്തിയല്ലോ? ഒരു ഗ്ലാസ് കോഫി ഇവ ചേര്‍ത്ത് കഴിച്ച് നോക്കൂ; മാറ്റം കാണാം
കുടവയറും പൊണ്ണത്തടിയും നമ്മുടെ ശത്രുക്കളാണ്. തീര്‍ച്ചയായും ഇവ കുറച്ചെടുക്കാന്‍ നമ്മള്‍ പരിശ്രമിക്കുന്നുണ്ടാവും.അതിന് ഏറ്റവും നല്ല മാര്‍ഗം കോഫിയാണ്. എന്നാല്‍ ഇന്ന് പുതിയൊരു കോഫി അതിനായി പറഞ്ഞ് തരാം. ബുള്ളറ്റ് പ്രൂഫ് കോഫിയെന്ന കിടിലന്‍ ഡയറ്റ് ഡ്രിങ്കാണ് ഇന്ന് മുതല്‍ നിങ്ങള്‍ കഴിക്കേണ്ടത്. കോഫിയും, ഗ്രാസ് ബട്ടറും മീഡിയം ചെയിന്‍ ട്രിഗിളിസെറൈഡും, വെളിച്ചെണ്ണയും ചേര്‍ന്ന ഒരു കാപ്പിയാണിത്.
ബുള്ളറ്റ്പ്രൂഫ് ഡയറ്റിന്റെ ഭാഗമായത് കൊണ്ടാണ് ഇവ ബുള്ളറ്റ്പ്രൂഫ് കോഫി എന്ന് അറിയപ്പെടുന്നത്. ഡേവ് ആസ്‌പ്രെയാണ് ഇത് ജനകീയമാക്കിയത്. ഈ കോഫിയില്‍ ഊര്‍ജം, മെന്റല്‍ ക്ലാരിറ്റി, ഭാരം കുറയ്ക്കാനുള്ള ഘടകങ്ങള്‍ എന്നിവയുണ്ടെന്നാണ് ഡയറ്റീഷ്യന്‍മാര്‍ കരുതുന്നത്.

കോഫിയില്‍ നിന്നുള്ള കഫീന്‍, ഗ്രാസ് ഫെഡ് ബട്ടറില്‍ നിന്നുള്ള ഹെല്‍ത്തി ഫാറ്റുകള്‍, എംസിടി ഓയില്‍, എന്നിവ ദീര്‍ഘനേരത്തേക്ക് നമ്മുടെ ശരീരത്തിന് ആവശ്യമായ ഊര്‍ജം നല്‍കും. ആരോഗ്യകരമായ കൊഴുപ്പ് നമുക്ക് ഏറെ നല്‍കാന്‍ കോഫിക്ക് സാധിക്കും. ഇവ നമ്മുടെ അമിത വിശപ്പിനെ നിയന്ത്രിച്ച് നിര്‍ത്തും. അതിലൂടെ തന്നെ കുടവയറും ഭാരവുമെല്ലാം കുറയ്ക്കാം. ശരീരത്തില്‍ നിന്ന് അമിതമായി ഊര്‍ജം നഷ്ടപ്പെടില്ല.
പതിയെ മാത്രമാണ് ഇവ പുറത്തേക്ക് പോവുക. അതുവഴി നമുക്ക് കൂടുതല്‍ ഫോക്കസും, ഏകാഗ്രതയും ലഭിക്കും. വയറിന് ചുറ്റും അടിഞ്ഞ് കൂടിയ കൊഴുപ്പിനെ ബുള്ളറ്റ്പ്രൂഫ് കോഫിയില്‍ അടങ്ങിയ എംസിടി ഓയില്‍ നീക്കം ചെയ്യും. മെറ്റാബോളിസത്തെയും, ഫാറ്റ് ഓക്‌സിഡേഷനെയും ഇവ വര്‍ധിപ്പിക്കും. ഇവ വേഗത്തില്‍ ഭാരം കുറയ്ക്കും.
കുടവയറും അതുപോലെ വേഗത്തില്‍ കുറഞ്ഞ് വരും.ബുള്ളറ്റ്പ്രൂഫ് കോഫികള്‍ ഗുണങ്ങള്‍ ഇനിയും ഏറെയുണ്ട്. നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാന്‍ ഈ കോഫി കൊണ്ട് സാധിക്കും. കാരണം കോഫി കഫീനിനെ ശരീരത്തിലേക്ക് പോഷണം ചെയ്‌തെടുക്കാന്‍ സമയമെടുക്കും. അതിലൂടെ പെട്ടെന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കില്ല.
കാര്‍ബോഹൈഡ്രേറ്റുകള്‍ കുറഞ്ഞ, കീറ്റോജെനിക് ഡയറ്റുകള്‍ പിന്തുടരുന്നവര്‍ക്ക് അനുയോജ്യമാണ് ബുള്ളറ്റ്പ്രൂഫ് കോഫി. നമ്മുടെ ഓര്‍മ ശക്തിയെയും,ശരീരത്തിന്റെ മൊത്തം ആരോഗ്യത്തെയും മെച്ചപ്പെടുത്താന്‍ ഈ കോഫിക്ക് സാധിക്കും. കാരണം എംസിടി ഓയിലാണ്. ഇവ ഗ്രാസ് ഫെഡ് ബട്ടറില്‍ അടങ്ങിയിട്ടുണ്ട്.
അതുപോലെ നമ്മുടെ വിശപ്പിനെ നിയന്ത്രിക്കാവുന്ന ഘടകങ്ങള്‍ ബുള്ളറ്റ്പ്രൂഫ് കോഫിയിലുണ്ട്. ആരോഗ്യകരമായ കൊഴുപ്പും, കഫീനും ചേര്‍ന്നാണ് നമ്മുടെ അമിത വിശപ്പിനെ നിയന്ത്രിക്കുക. ഇത് ഭാരം കുറയ്ക്കുന്നതിന് ഏറെ ഗുണം ചെയ്യും. കോഫിയില്‍ വിവിധ തരം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്.
പൊണ്ണത്തടിക്കും കുടവയര്‍ ഇല്ലാതാക്കാനുമെല്ലാം ഇവ ഏറെ ആവശ്യമാണ്. തീര്‍ച്ചയായും വേഗത്തില്‍ ഭാരം കുറയാന്‍ ഇവ സഹായിക്കും. രോഗങ്ങളില്‍ നിന്ന് പ്രതിരോധിക്കുകയും ചെയ്യും. ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും എരിച്ചിലുകളെ ഇല്ലാതാക്കാനും ഇവ സഹായിക്കും.












Click it and Unblock the Notifications