21 ദിവസം കൊണ്ട് ഭാരം കുറഞ്ഞ് കൂടുതല്‍ സുന്ദരന്‍: മാധവന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തിയത് ഇക്കാര്യങ്ങള്‍
മുംബൈ: ഭാരം കുറയ്ക്കല്‍ വലിയൊരു ബുദ്ധിമുട്ടേറിയ കാര്യമാണ്. പൊണ്ണത്തടിയും കുടവയറുമെല്ലാം ഒപ്പമുണ്ടെങ്കില്‍ പ്രശ്‌നം ഗുരുതരമാകും. പക്ഷേ ഇത്രയൊക്കെ ആണെങ്കിലും ജിമ്മില്‍ പോയി വര്‍ക്കൗട്ട് ചെയ്ത് ശരീരം മെലിയുന്നത് കാണാന്‍ ആഗ്രഹമില്ലാത്തവരുണ്ടാകും. പലരും ആഗ്രഹിക്കുന്നത് തന്നെ ജിമ്മില്‍ പോകാതെ തന്നെ എങ്ങനെ മെലിയാന്‍ സാധിക്കുമെന്നായിരിക്കും.
നിത്യേന ജിമ്മില്‍ പോവുക അധികമാര്‍ക്കും ഇഷ്ടമില്ലാത്ത കാര്യമായിരിക്കും. തീര്‍ച്ചയായും അതില്ലാതെ തന്നെ നമുക്കെല്ലാം ഭാരം കുറയ്ക്കാന്‍ സാധിക്കും. പൊണ്ണത്തടിയും കുടവയറുമെല്ലാം കുറയും. പക്ഷേ അതിന് വീട്ടിലിരുന്നുള്ള വ്യായാമവും നല്ലൊരു ഡയറ്റും ആവശ്യമാണ്.

പറഞ്ഞുവരുന്നത് നമ്മുടെ നിത്യഹരിത നായകനായ ആര്‍ മാധവനെ കുറിച്ചാണ്. മാധവന്‍ ഭാരം കുറച്ചത് ഇപ്പോള്‍ വൈറലായിരിക്കുകയാണ്. എങ്ങനെയാണെന്ന് താരം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. വെറും 21 ദിവസം കൊണ്ടാണ് മാധവന്‍ ഭാരം കുറച്ച് കൂടുതല്‍ സുന്ദരനായിരിക്കുന്നത്. പല യൂസര്‍മാര്‍ക്കും മാധവന്‍ ഇക്കാര്യം തുറന്നുപറയുന്ന വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.
അമ്പരപ്പിക്കുന്ന കമന്റുകളാണ് പലരുടെയും. കാരണം 21 ദിവസം എന്നത് ചിന്തിക്കാന്‍ പോലും പറ്റാത്ത അത്ര ചെറിയ കാലയളവാണ്. കൃത്യമായ ഭക്ഷണത്തിലൂടെ മാത്രമാണ് താന്‍ ഭാരം കുറച്ചതെന്ന് മാധവന്‍ വെളിപ്പെടുത്തുന്നു. ഇതാണ് പല ഫിറ്റ്‌നെസ് പിന്തുടരുന്നവരെയും അമ്പരപ്പിച്ചിരിക്കുന്നത്.
ഇടയ്ക്കിടെയുള്ള ഉപവാസം മാധവന്റെ ഡയറ്റിന്റെ ഭാഗമായിരുന്നു. അതുപോലെ ഭക്ഷണം 45 മുതല്‍ 60 തവണ വരെ ചവച്ചരച്ചാണ് താരം കഴിച്ചിരുന്നത്. ഭക്ഷണം വെള്ളം പോലെയും വെള്ളം ചവച്ചരച്ചും കഴിക്കുന്നതാണ് ശീലമെന്ന് മാധവന്‍ പറയുന്നു. വൈകീട്ട് ആറേ മുക്കാലിനാണ് തന്റെ ഒരു ദിവസത്തെ അവസാനത്തെ ഭക്ഷണം.
പാകം ചെയ്ത ഭക്ഷണം മാത്രമാണ് കഴിക്കുക. മൂന്ന് മണി കഴിഞ്ഞ പച്ചയായിട്ടുള്ള ഒന്നും കഴിക്കില്ല. അതിരാവിലെ എഴുന്നേല്‍ക്കും. അതുപോലെ ദീര്‍ഘദൂരം നടക്കാന്‍ പോകും. നേരത്തെ ഉറങ്ങാന്‍ കിടക്കും. ഗാഡനിദ്ര നിര്‍ബന്ധമാണ്. കിടക്കുന്നതിന് 90 മിനുട്ട് മുമ്പ് വരെ ടിവി കാണുകയോ മൊബൈല്‍ നോക്കുകയോ ചെയ്യില്ല.
അതുപോലെ ധാരാളം വെള്ളം കുടിക്കും. പച്ചക്കറികള്‍ ധാരാളം കഴിക്കും. പ്രത്യേകിച്ച് പച്ചയായിട്ടാണ് കഴിക്കുക. വേഗത്തില്‍ ശരീരപോഷണം ലഭിക്കുന്നതും, ഹെല്‍ത്തിയായിട്ടുള്ളതുമാണ് ഭക്ഷണമാണ് കഴിക്കുക. അതില്‍ പ്രൊസസഡ് ഭക്ഷണങ്ങള്‍ യാതൊന്നും ഉണ്ടാവില്ലെന്നും മാധവന്‍ ട്വീറ്റ് ചെയ്തു.
ഭാരം കുറയ്ക്കാന്‍ അദ്ദേഹം സ്വീകരിച്ച മാര്‍ഗങ്ങള്‍ വെളിപ്പെടുത്താനായി ആവശ്യപ്പെട്ടിരുന്നു ആരാധകര്‍. ഇതിനെ തുടര്‍ന്നാണ് മാധവന്‍ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. അതേസമയം ശരിയായ ഭക്ഷണ രീതി ഭാരം കുറയ്ക്കുമെന്ന് ഡോക്ടര്‍മാരും അവകാശപ്പെടുന്നു. 70 ശതമാനം ഡയറ്റ് മുപ്പത് ശതമാനം വ്യായാമം എന്ന ബാലന്‍സ് ആവശ്യമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.












Click it and Unblock the Notifications