പൊണ്ണത്തടിയാണോ കുടവയറാണോ പ്രശ്‌നക്കാരന്‍; ബദാം എണ്ണ ഇങ്ങനെ കഴിച്ച് നോക്കൂ; ഈ മാറ്റങ്ങള്‍ ഉണ്ടാവും
കുടവയറും പൊണ്ണത്തടിയും വലിയ പ്രശ്‌നക്കാരനാണ്. നമ്മള്‍ മാറ്റിയെടുക്കാന്‍ ശ്രമിക്കുന്നത് ഒരുപാട് സമയം വേണ്ട കാര്യമാണ്. പക്ഷേ മാറ്റിയെടുക്കാതെ മറ്റ് മാര്‍ഗമില്ലല്ലോ. കാരണം നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്ന കാര്യമല്ലേ. ജീവിത ശൈലിയിലെ പല മാറ്റങ്ങളും ഇത്തരത്തില്‍ കൊളസ്‌ട്രോളും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും വരാന്‍ കാരണമാകും. ഇവയെ മാറ്റിയെടുക്കാന്‍ ഇന്ന് മുതല്‍ ഡയറ്റ് ഒന്ന് മാറ്റാം.
വളരെ ഹെല്‍ത്തിയായ ബദാം എണ്ണ തന്നെ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. പച്ചക്കറികള്‍ക്കും, പഴങ്ങള്‍ക്കും ഒപ്പം ഇവ കൂടി ഉള്‍പ്പെടുത്തുന്നത് വിചാരിച്ചതിലും വേഗത്തില്‍ കുടവയറിനെ ഇല്ലാതാക്കാന്‍ സഹായിക്കും. അത് എങ്ങനെയാണെന്ന് നോക്കാം. നമ്മളെ ആരോഗ്യത്തോടെ ജീവിക്കാന്‍ സഹായിക്കുന്ന ഒന്നാണ് ബദാം. ഓള്‍റൗണ്ടര്‍ എന്ന് ഇതിനെ വിശേഷിപ്പിക്കാം. ആല്‍മണ്ട് ഓയിലില്‍ അധിഷ്ഠിതമായ ഒരു ഡയറ്റ് ഉണ്ടാക്കുകയാണ് ആദ്യം ചെയ്യേണ്ടത്.

നിത്യേനയുള്ള ഡയറ്റിലാണ് ഇവ ഉള്‍പ്പെടുത്തേണ്ടത്. നമ്മുടെ ഭാരത്തെ ഇവ പതിയെ കുറച്ച് കൊണ്ടുവരും. മോണോസാറ്റുറേറ്റഡ് ഫാറ്റുകള്‍ ഇതിലുണ്ട്. ഇവ നമ്മുടെ ശരീരത്തില്‍ പോസിറ്റീവായ മാറ്റങ്ങളുണ്ടാവും. നമ്മുടെ കോശങ്ങള്‍ക്ക് സംരക്ഷണ ഭിത്തി നിര്‍മിക്കുന്നതിന് ഈ കൊഴുപ്പ് ആവശ്യമാണ്. ഇവ ശരീരം ഉല്‍പ്പാദിപ്പിക്കുന്നവ അല്ല.
വിറ്റാമിന്‍ എ, ഡി, ഇ, കെ എന്നിവയെ ശരീരത്തിലേക്ക് വലിച്ചെടുക്കാന്‍ ഇവ സഹായിക്കും. നമ്മുടെ അവയവങ്ങളെയും, ശരീരത്തെയും ഇവ സംരക്ഷിക്കും. ഡയറ്റ് കൊണ്ട് മാത്രം നമ്മുടെ ഭാരം കുറയില്ല. കാരണം ഇതൊരു സങ്കീര്‍ണമായ പ്രക്രിയയാണ്. പക്ഷേ ഭാരം കുറയ്ക്കാനുള്ള നീണ്ട പ്രക്രിയ ബദാം എണ്ണ കഴിക്കുന്നതിലൂടെ ആരംഭിക്കും.
സാറ്റുറേറ്റഡ് ഫാറ്റുകള്‍, ട്രാന്‍സ് ഫാറ്റുകള്‍ എന്നിവ ഒഴിവാക്കി പകരം ബദാം എണ്ണയാണ് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത്. കാണം ഇവയെല്ലാം ബദാമില്‍ അടങ്ങിയിട്ടുണ്ട്. കൊളസ്‌ട്രോള്‍ നിരക്ക് ബാലന്‍സ് ച ചെയ്യാനും, പ്രമേഹത്തില്‍ നിന്ന് നമ്മുടെ ശരീരത്തെ സംരക്ഷിക്കാനും ബദാം എണ്ണ സഹായിക്കും.
ശരീരത്തില്‍ രണ്ട് തരം കൊളസ്‌ട്രോള്‍ ഉണ്ടെന്ന് അറിയാലോ? നല്ല കൊളസ്‌ട്രോളും ചീത്ത കൊളസ്‌ട്രോളുമാണ്. ഹോര്‍മോണുകള്‍ ഉല്‍പ്പാദിപ്പിക്കാനും, ദഹനത്തിനുള്ള രസങ്ങളും, വിറ്റാമിന്‍ ഡിയും ഉല്‍പ്പാദിപ്പിക്കാന്‍ നല്ല കൊളസ്‌ട്രോള്‍ ആവശ്യമാണ്. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ നീക്കം ചെയ്യാന്‍ ബദാം എണ്ണ സഹായിക്കും.
അതുപോലെ പ്രമേഹത്തെ നീക്കം ചെയ്യാനും ഇവ സഹായിക്കും. നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെയും ഇവ നിയന്ത്രിച്ച് നിര്‍ത്തും. നമ്മുടെ ഡയറ്റില്‍ ഏറ്റവും അത്യാവശ്യം വേണ്ട കാര്യങ്ങളാണ് ഇവയെല്ലാം. ശരീരം എല്ലാ അര്‍ത്ഥത്തിലും ഹെല്‍ത്തിയാക്കാന്‍ ബദാം എണ്ണ സഹായിക്കുമെന്ന് ഇതിലൂടെ വ്യക്തം.












Click it and Unblock the Notifications