കറ്റാര്‍വാഴ കൈയ്യിലുണ്ടോ? ജ്യൂസാക്കി കഴിച്ചോളൂ, പൊണ്ണത്തടിയെ പിന്നെ കണി കാണില്ല
ശരീരത്തിന് വേണ്ടത്ര ഫിറ്റനെസ്സില്ലെന്ന് തോന്നുന്നുണ്ടോ? വര്‍ക്കൗട്ടുകള്‍ മുടങ്ങുകയും, നിയന്ത്രണങ്ങളില്ലാതെ ഭക്ഷണം കഴിക്കുകയും ചെയ്യുന്നുണ്ടോ? എങ്കില്‍ തീര്‍ച്ചയായും നമ്മുടെ ഫിറ്റ്‌നെസിന് പ്രശ്‌നങ്ങള്‍ സംഭവിക്കാം. ഡയറ്റ് ശരിക്കും കൃത്യമായിരിക്കണം. അല്ലാതിരിക്കുമ്പോള്‍ നമ്മളെ തേടി മൂന്ന് കാര്യങ്ങളാണ് എത്തുക.
ആദ്യത്തേത് അമിത ഭാരമായിരിക്കും. രണ്ടാമത്തേത് പൊണ്ണത്തടിയും കുടവയറുമായിരിക്കും. ഇവ മൂന്നും നമ്മളെ തേടിയെത്തിയാല്‍ പിന്നീട് വിട്ടുപോവുക കുറച്ച് ബുദ്ധിമുട്ടായിരിക്കും. നമ്മള്‍ ഒരുപാട് ബുദ്ധിമുട്ടിയാല്‍ മാത്രമേ അവ നമ്മളെ വിട്ടുപോകൂ. അതിന് ആദ്യം ചെയ്യേണ്ടത് നല്ലൊരു ഡയറ്റിനെ തിരിച്ചുകൊണ്ടുവരികയാണ്. അതിലേക്ക് എന്തൊക്കെ വേണമെന്ന് നോക്കാം.

കറ്റാര്‍വാഴ മികച്ച ഡിറ്റോക്‌സ് ഡ്രിങ്കാണ്. നമ്മുടെ ശരീരത്തെ ശുദ്ധീകരിക്കാന്‍ ഇവയ്ക്ക് സാധിക്കും. ശരീരത്തിലെ ടോക്‌സിനുകളെ മുഴുവന്‍ ഇവ നീക്കം ചെയ്യും. ഒരു ഗ്ലാസ് വെള്ളത്തിലേക്ക് ഒന്നോ രണ്ടോ ടേബിള്‍ സ്പൂണ്‍ അലോവേര ജെല്‍ അല്ലെങ്കില്‍ കറ്റാര്‍വാഴ ജ്യൂസ് ഒഴിക്കുക. അതിന് ശേഷം കഴിക്കാവുന്നതാണ്. കറ്റാര്‍വാഴയ്ക്ക് ഗുണങ്ങള്‍ ഏറെയുണ്ട്.
ഇവ നമ്മുടെ ദഹനത്തെ വേഗത്തിലാക്കും. നമ്മുടെ അമിത വിശപ്പിനെ തുടര്‍ന്ന് പലപ്പോഴും ധാരാളം ഭക്ഷണം കഴിക്കുനനുണ്ടാവും. അത് വേഗത്തില്‍ ദഹിക്കണമെങ്കില്‍ കറ്റാര്‍വാഴ ജ്യൂസ് കഴിക്കാവുന്നതാണ്. അതിരാവിലെ എഴുന്നേറ്റ ഉടന്‍ ഇത് കഴിക്കാം. അതല്ലെങ്കില്‍ ഭക്ഷണ ശേഷം ദഹനത്തിനും കഴിക്കാം. ശരീരത്തിലെ എരിച്ചിലും ഇവ മാറ്റാന്‍സഹായിക്കും.
ഇളം ചൂടുള്ള വെള്ളത്തില്‍ ചെറുനാരങ്ങ ചേര്‍ത്ത് കഴിവാവുന്നതാണ്. അതിവേഗത്തിലാണ് ഭാരം ഇതോടെ കുറയുക. ഒന്നോ രണ്ടോ കഷ്ണം ചെറുനാരങ്ങയെടുക്കുക. ഒരു ഗ്ലാസ് തിളപ്പിച്ചാറ്റിയ വെള്ളവും എടുക്കുക. അതിലേക്ക് ചെറുനാരങ്ങ നീര് ചേര്‍ത്ത് കഴിക്കാം. കാരണം വെള്ളത്തിന് മെറ്റാബോളിസം മെച്ചപ്പെടുത്താന്‍ സഹായിക്കും.
നമ്മുടെ ദഹനത്തെയും ഇവ മികവേറിയതാക്കും. വിറ്റാമിന്‍ സി ഇവയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ഇവ കഴിക്കുന്നതോടെ നമ്മുടെ ശരീരത്തിന്റെ അമിത വിശപ്പുകളെല്ലാം നീക്കം ചെയ്യാന്‍ സാധിക്കും. അത് കലോറികള്‍ ധാരാളമായി ശരീരത്തിലെത്താന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ചെറുനാരങ്ങ വെള്ളം കുടിക്കുന്നതോടെ ശരീരത്തിന് ആവശ്യമില്ലാത്തവ നീക്കം ചെയ്യാന്‍ സാധിക്കും. അതുപോലെ ചെറുനാരങ്ങയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുമുണ്ട്.
അതേസമയം ശരീരത്തിലെ കൊഴുപ്പിനെ നീക്കം ചെയ്യാന്‍ ഗ്രീന്‍ ടീയും നിങ്ങള്‍ക്ക് ശീലമാക്കാം. ഒരു ചെറിയ ഗ്രീന്‍ ടീം ബാഗ് നന്നായി തിളപ്പിച്ച വെള്ളത്തില്‍ മൂന്ന് മുതല്‍ അഞ്ച് മിനുട്ട് വരെ മുക്കിയിട്ടാല്‍ തീര്‍ച്ചയായും നല്ലൊരു ഗ്രീന്‍ ടീ തയ്യാറാക്കാം. ഗ്രീന്‍ ടീയില്‍ ആന്റിഓക്‌സിഡന്റുകളും കാറ്റേചിനുകളും അടങ്ങിയിട്ടുണ്ട്.
അത് മെറ്റാബോളിസത്തെ മെച്ചപ്പെടുത്തും. അതിലൂടെ ദഹനം എളുപ്പത്തില്‍ സാധ്യമാകും. വേഗത്തില്‍ ശരീരത്തിലെ ചീത്ത കൊഴുപ്പുകളെ ദഹിപ്പിക്കാന്‍ ഇവയ്ക്ക് സാധിക്കും. അതിലൂടെ ഭാരം മാത്രമല്ല നമ്മുടെ പൊണ്ണത്തടിയെയും കുറയ്ക്കാന്‍ സാധിക്കും.












Click it and Unblock the Notifications